ഒരു ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥനും ഭരണകർത്താവുമായിരുന്നു വില്ല്യം ബെന്റിക് പ്രഭു എന്നറിയപ്പെടുന്ന വില്യം ഹെൻറി കാവെൻഡിഷ്-ബെന്റിക്. (ജീവിതകാലം: 1774 സെപ്റ്റംബർ 14 1839 ജൂൺ 17). 1828 മുതൽ 1835 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ ഗവർണർ ജനറലായിരുന്നു.[൧]

വസ്തുതകൾ ഇന്ത്യയുടെ ഗവർണർ ജനറൽ, Monarch ...
ദ റൈറ്റ് ഹോണറബിൾ
വില്ല്യം ബെന്റിക് പ്രഭു

ജി.സി.ബി., ജി.സി.എച്ച്., പി.സി.
Thumb
ഇന്ത്യയുടെ ഗവർണർ ജനറൽ
ഓഫീസിൽ
1833  1835 മാർച്ച് 20
Monarchവില്ല്യം നാലാമൻ
പ്രധാനമന്ത്രി
പട്ടിക കാണുക
പിൻഗാമിചാൾസ് മെറ്റ്കാഫ്
കാവൽ നിയമനം
വില്ല്യം കോട്ടയുടെ ഗവർണർ ജനറൽ
ഓഫീസിൽ
1828 ജൂലൈ 4  1833
Monarchsജോർജ് നാലാമൻ
വില്ല്യം നാലാമൻ
പ്രധാനമന്ത്രിആർതർ വെല്ലസ്ലി
ചാൾസ് ഗ്രേ
മുൻഗാമിവില്ല്യം ബട്ടർവർത്ത് ബേയ്ലി
കാവൽ നിയമനം
വ്യക്തിഗത വിവരങ്ങൾ
ജനനം(1774-09-14)സെപ്റ്റംബർ 14, 1774
ബക്കിങ്ഹാംഷയർ, ഇംഗ്ലണ്ട്
മരണം1839 ജൂൺ 17
പാരിസ്, ഫ്രാൻസ്
ദേശീയതബ്രിട്ടീഷുകാരൻ
രാഷ്ട്രീയ കക്ഷിവിഗ്
പങ്കാളിമേരി അച്ചെസൻ (1843-ൽ മരിച്ചു)
അവാർഡുകൾനൈറ്റ് ഗ്രാൻഡ് ക്രോസ് ഓഫ് ദ ഓഡർ ഓഫ് ദ ബാത്ത്
റോയൽ ഗേൾഫിക് ഓഡർ
Military service
Allegiance യു.കെ.
Branch/serviceബ്രിട്ടീഷ് സേന
Years of service1791-1839
Rankലെഫ്റ്റനന്റ് ജനറൽ
Commandsലൈറ്റ് ഡ്രാഗൂൺസിന്റെ 11-ആം റെജിമെന്റ്
ഇന്ത്യ
Battles/warsനെപ്പോളിയനിക് യുദ്ധങ്ങൾ
അടയ്ക്കുക

ഇന്ത്യയിൽ

വില്യം ബെന്റിക്കിന്റെ ഇന്ത്യയിലെ ഭരണകാലം പരിഷ്കരണകാലം എന്നറിയപ്പെടുന്നു. പരിഷ്കാരങ്ങൾ പ്രധാനമായും സാമ്പത്തികരംഗത്തായിരുന്നു. മുൻകാലത്തെ ആക്രമണോത്സുകനയങ്ങൾ മൂലം ഈസ്റ്റ് ഇന്ത്യ കമ്പനിക്കുണ്ടായ നഷ്ടങ്ങൾ നികത്തലായിരുന്നു പ്രധാനം. അദ്ദേഹം ഭരണമേൽക്കുന്നതിന് തൊട്ടുമുമ്പ് കമ്പനി കൂട്ടിച്ചേർത്ത ബർമ്മയുടെ ഭാരം കൂടി ഇതിൽ ഉൾപ്പെട്ടിരുന്നു. ക്രിസ്ത്യൻ സുവിശേഷപ്രവർത്തനങ്ങളോട് മമത പ്രകടിപ്പിച്ചിരുന്ന ബെന്റിക് പ്രായോഗികതയുടെ വക്താവായിരുന്നു. ഭൂപ്രഭുക്കൻമാരെ സാധ്യമായിടത്തോളം ഒഴിവാക്കി കൃഷിക്കാരിൽനിന്ന് നേരിട്ട് നികുതിസ്വീകരിച്ച് മെച്ചപ്പെട്ട വരുമാനവും ഭരണവും കാഴ്ചവെക്കാനാകുമെന്ന് അദ്ദേഹം കരുതി. ഇതിനായി വടക്കുപടിഞ്ഞാറൻ പ്രവിശ്യകളിലെ സർവ്വേ, നികുതി തിട്ടപ്പെടുത്തൽ തുടങ്ങിയവ നടത്തിയിരുന്ന റോബർട്ട് ബേഡ്, ജെയിംസ് തോമാസൺ എന്നിവരുടെ പ്രവർത്തനങ്ങലെ ബെന്റിക് പ്രോത്സാഹിപ്പിച്ചു. ഇന്ത്യയിൽ സിവിൽ ക്രിമിനൽ നിയമങ്ങളുണ്ടാക്കാൻ തുടക്കമിട്ടു. ഇംഗ്ലീഷ് മാധ്യമത്തിലുള്ള വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി. 1830-കളിലെ വളരെ ശോചനീയമായ സാമ്പത്തികസാഹചര്യത്തിലും സാധ്യമായിടത്തുനിന്നാല്ലം വിഭവങ്ങൾ സമാഹരിച്ച് റോഡുകളും കനാലുകളും നിർമ്മിക്കുന്നതിന് തുടക്കമിട്ടു.[1]

കുറിപ്പുകൾ

  • ^ ബെന്റിക്കിന്റെ ഭരണകാലത്ത് 1833-ലാണ് ഗവർണർ ജനറലിന് കൽക്കത്തയിലെ വില്ല്യം കോട്ടക്ക് പുറത്ത് ഭരണാധികാരം ഔദ്യോഗികമായി സിദ്ധിച്ചത്. ഇതോടൊപ്പം, വില്യം കോട്ടയുടെ ഗവർണർ ജനറൽ എന്ന പദവി ഇന്ത്യയുടെ ഗവർണർ ജനറൽ എന്നാക്കി മാറ്റുകയും ചെയ്തു.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.