ടോബ തടാകം
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ഇന്തോനേഷ്യയിലെ സുമാത്രയിലെ ഒരു അഗ്നിപർവ്വജന്യ തടാകമാണ് ടോബ തടാകം (Lake Toba) (Danau Toba). അഗ്നിപർവ്വത ഗർത്തം ഉള്ള വലിയ തടാകമാണിത്. 100 കിലോമീറ്റർ നീളവും 30 കിലോമീറ്റർ വീതിയുമുള്ള ഈ തടാകത്തിന് 505 മീറ്റർ (1666 അടി) ആഴമാണുള്ളത്. വടക്കൻ ഇന്തോനേഷ്യൻ ദ്വീപിന്റെ മധ്യഭാഗത്തായാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ഉപരിതലത്തിൽ നിന്നും 900 മീറ്റർ ഉയരത്തിൽ ആണ് സ്തിഥി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വജന്യ തടാകമാണിത്. ഇന്തോനേഷ്യയിലെ ഏറ്റവും വലിയ തടാകവും ടോബയാണ്.[1]
Lake Toba Danau Toba (Indonesian) Tao Toba (Batak) | |
---|---|
സ്ഥാനം | North Sumatra, Indonesia |
നിർദ്ദേശാങ്കങ്ങൾ | 2.6845°N 98.8756°E |
Type | Volcanic/ tectonic |
Primary outflows | Asahan River |
Basin countries | Indonesia |
പരമാവധി നീളം | 100 കി.മീ (62 മൈ) |
പരമാവധി വീതി | 30 കി.മീ (19 മൈ) |
ഉപരിതല വിസ്തീർണ്ണം | 1,130 കി.m2 (440 ച മൈ) |
ശരാശരി ആഴം | 500 metres |
പരമാവധി ആഴം | 505 മീ (1,657 അടി)[1] |
Water volume | 240 കി.m3 (58 cu mi) |
ഉപരിതല ഉയരം | 905 മീ (2,969 അടി) |
Islands | Samosir |
അധിവാസ സ്ഥലങ്ങൾ | Ambarita, Pangururan |
അവലംബം | [1] |
69,000-മുതൽ 77,000 ഇടയിലുള്ള വർഷങ്ങൾക്കു മുമ്പ് ഏറ്റവും തീവ്രതയുള്ള അഗ്നിപർവ്വത സ്ഫോടനം ടോബതടാക പ്രദേശത്ത് നടന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്,[2][3][4] ഇതാണ് കഴിഞ്ഞ രണ്ടരകോടി വർങ്ങൾക്കിടയിലെ ഏറ്റവും വലിയ സ്ഫോടനമായാണ് ഇതിനെ കണക്കാഖ്കുന്നത്. ടോബ കറ്റാസ്ട്രോഫി സിദ്ധാന്തമനുസരിച്ച് ആഗോളതലത്തിൽ മനുഷ്യകുലത്തിനുണ്ടായ പ്രത്യാഘാതമുണ്ടാക്കിയ ഒരു സംഭവമായാണ് കണക്കാക്കുന്നത്.[5]
ആ സ്ഫോടനത്തിന്റെ ഫലമായി ആഗോളതാപനില 3 മുതൽ 5 ഡിഗ്രി സെന്റീഗ്രേഡ് വരെയും ഉയർന്ന പ്രദേശങ്ങളിൽ 15 ഡിഗ്രി സെന്റീഗ്രേഡ് വരെയും താഴാനിടയായി. ഈ സ്ഫോടനഫലമായി വളരെ ദൂരതിതലുള്ള കിഴക്കൻ ആഫ്രിക്കയിൽ സ്തിഥി ചെയ്യുന്ന മലാവി തടാകത്തിലേക്ക് നല്ല ഒരളവിൽ ചാരങ്ങൾ അടിഞ്ഞിട്ടുണ്ടായിരുന്നു എന്നും എന്നാൽ ഈ സ്ഫോടനം വഴി കിഴക്കൻ ആഫ്രിക്കയിൽ കാര്യമായ കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടായില്ലെന്നും മലാവി തടാകത്തെക്കുറിച്ചുള്ള പഠനങ്ങളിൽ വ്യക്തമാക്കുന്നുണ്ട്.[6]
The Toba caldera complex in Northern Sumatra, comprises four overlapping volcanic craters that adjoin the Sumatran "volcanic front." The fourth and youngest caldera is the world's largest Quaternary caldera (100 by 30 കി.മീ (328,000 by 98,000 അടി)) and intersects the three older calderas. An estimated 2,800 കി.m3 (9.9×1013 cu ft) of dense-rock equivalent pyroclastic material, known as the youngest Toba tuff, was released during one of the largest explosive volcanic eruptions in recent geological history. Following this eruption, a resurgent dome formed within the new caldera, joining two half-domes separated by a longitudinal graben.[7]
ഇന്ന് ടോബ തടാകം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ഏകദേശം 75000±900 വർങ്ങൾക്കു മുമ്പാണ് Tടോബ അഗ്നിപർവ്വത സ്ഫോടനം സംഭവിച്ചത്.[8] അഗ്നി പർവ്വത സ്ഫോടന തീവ്രതാ സൂചകത്തിൽ 8 രേഖപ്പെടുത്തിയ സ്ഫോടനമായിരുന്നു അത്.
സ്ഫോടനം നടന്ന വർഷം കൃത്യമായി പറയാൻ സാധ്യമല്ലെങ്കിലും ചാരങ്ങൾ നിക്ഷേപിക്കപ്പെട്ട രീതി അനുസരിച്ച് ഒരു മൺസൂൺ കാലത്താണ് ഇത് സംഭവിച്ചതെന്ന് കരുതപ്പെടുന്നു.[9] കുറേ വർഷത്തേക്ക് ആഗോലതാപനില 3.0 മുതൽ 3.5 °C (5 to 6 °F) കുറയാൻ കാരണമായ ഈ അഗ്നി പർവ്വത സ്ഫോടനം ഏകദേശം രണ്ടാഴ്ച പരെ നിലനിന്നതായി പറയപ്പെടുന്നു. ഈ സ്ഫോടനത്തിനു ശേഷം ടോബയിൽ പിന്നീട് അഗ്നിപർവ്വത സ്ഫോടനങ്ങളോന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും സ്ഫോടനം മൂലം സൾഫ്യൂരിക്കാസിഡിന്റെ വൻ നിക്ഷേപം ദീർഘ കാല പ്രത്യാഗാതങ്ങൾക്കൊന്നും കാരണമായില്ലെന്നും പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.[10][11]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.