![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/1/1e/Kummanam_Rajasekharan.png/640px-Kummanam_Rajasekharan.png&w=640&q=50)
കുമ്മനം രാജശേഖരൻ
കേരളത്തിലെ രാഷ്ട്രീയപ്രവർത്തകൻ / From Wikipedia, the free encyclopedia
കുമ്മനം രാജശേഖരൻ മിസോറം മുൻ ഗവർണ്ണറും പ്രമുഖ ബി.ജെ.പി. നേതാവുമാണ്. ബി.ജെ.പി കേരള സംസ്ഥാന ഘടകത്തിന്റെ മുൻ അദ്ധ്യക്ഷനും[2] ഹിന്ദു ഐക്യ വേദിയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ജനറൽ സെക്രട്ടറിയും ജന്മഭൂമി ദിനപത്രത്തിന്റെ മുൻ ചെയർമാനുമാണ് രാജശേഖരൻ.[3] 2018 മേയ് 29 ന് ഇദ്ദേഹം മിസോറം ഗവർണർ ആയി ചുമതലയേറ്റു[4]. കേരള രാഷ്ട്രീയത്തിലേക്ക് തിരികെ പ്രവേശിക്കുവാനായി 2019 മാർച്ച് 8-ന് ഗവർണർ സ്ഥാനം രാജിവച്ചു.[5]
കുമ്മനം രാജശേഖരൻ | |
---|---|
![]() | |
മുൻ മിസ്സോറം ഗവർണർ | |
ഓഫീസിൽ 29 മേയ് 2018 – 8 മാർച്ച് 2019 | |
മുൻഗാമി | Lt General നിർഭയ് ശർമ്മ [1] |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1952-12-23) 23 ഡിസംബർ 1952 (71 വയസ്സ്) കുമ്മനം, കോട്ടയം |
ദേശീയത | ഇന്ത്യൻ |
മാതാപിതാക്കൾ | അഡ്വ. വി.കെ. രാമകൃഷ്ണ പിള്ള & പി. പാറുക്കുട്ടി അമ്മ |
അൽമ മേറ്റർ | ബസേലിയസ് കോളേജ്, കോട്ടയം സി.എം.എസ്. കോളേജ്, കോട്ടയം |
വെബ്വിലാസം | www |
കോട്ടയം പട്ടണത്തിൽ നിന്ന് ഏകദേശം നാലു കിലോമീറ്റർ ദൂരത്തുള്ള കുമ്മനം എന്ന സ്ഥലത്ത് ജനനം. നിലയ്ക്കൽ പ്രക്ഷോഭം, ആറന്മുള വിമാനത്താവള വിരുദ്ധ സമരം എന്നീ വിഷയങ്ങളിൽ അദ്ദേഹം മുഖ്യസ്ഥാനം വഹിച്ചിരുന്നു.[6][7] 1987-ൽ സർക്കാർ സർവീസിൽ നിന്ന് രാജിവച്ച കുമ്മനം രാജശേഖരൻ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ഒരു മുഴുവൻ സമയ പ്രവർത്തകനായി മാറി. ബാലസദനങ്ങളുടെ മേൽനോട്ടം, വിശ്വ ഹിന്ദു പരിഷതിന്റെയും ക്ഷേത്ര സംരക്ഷണ സമിതിയിലെ പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഇദ്ദേഹത്തെ ശ്രദ്ധേയനാക്കി. അവിവാഹിതനാണ്.