ഇന്ത്യൻ ചലച്ചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
മലയാള സിനിമയിലെ ഒരു നടനായിരുന്നു കൊട്ടാരക്കര ശ്രീധരൻ നായർ (11 സെപ്റ്റംബർ 1922– 19 ഒക്ടോബർ 1986[1]). അദ്ദേഹം ചലച്ചിത്രലോകത്ത് കൊട്ടാരക്കര എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കേരളത്തിലെ ,കൊല്ലം ജില്ലയിലായിരുന്നു അദ്ദേഹം ജനിച്ചത്. ശശിധരൻ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തു പ്രവേശിച്ചു. 300-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. രാമു കാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീൻ എന്ന ചിത്രത്തിലെ ചെമ്പൻ കുഞ്ഞ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് കൊട്ടാരക്കരയാണ്. വേലുത്തമ്പി ദളവ , തൊമ്മന്റെ മക്കൾ എന്നീ ചിത്രങ്ങളിലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് ഇൻഡ്യയിലെ ആദ്യത്തെ ത്രീഡി ചിത്രമായ മൈഡിയർ കുട്ടിച്ചാത്തനിലെ വില്ലനായ മന്ത്രവാദിയുടെ വേഷവും അദ്ദേഹം അനശ്വരമാക്കി. വിജയലക്ഷ്മിയമ്മയായിരുന്നു കൊട്ടാരക്കരയുടെ ഭാര്യ. ഇവരുമായുള്ള ബന്ധത്തിൽ എട്ടുമക്കൾ - ഏഴ് പെണ്മക്കളും ഒരു മകനും - അദ്ദേഹത്തിനുണ്ടായി. അദ്ദേഹത്തിന്റെ മകൻ സായികുമാറും , മകൾ ശോഭാ മോഹനും മലയാള സിനിമയിൽ അഭിനേതാക്കളാണ്.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കൊട്ടാരക്കര ശ്രീധരൻ നായർ | |
---|---|
ജനനം | Sreedharan Nair 11 സെപ്റ്റംബർ 1922 |
മരണം | 19 ഒക്ടോബർ 1986 64) | (പ്രായം
തൊഴിൽ | നടൻ |
സജീവ കാലം | 1950–1986 |
ജീവിതപങ്കാളി(കൾ) | വിജയലക്ഷ്മി അമ്മ |
കുട്ടികൾ | ജയശ്രീ, ഗീത, ലൈല, ശോഭ മോഹൻ, കല, സായി കുമാർ (Malayalam actor), ബീന, ഷൈല |
മാതാപിതാക്ക(ൾ) | Padinjattinkara Korattiyode Narayana Pillai, Ummini Amma |
ചെമ്മീൻ, കൂട്ടുകുടുംബം, സ്നേഹസീമ, പാടാത്ത പൈങ്കിളി, രണ്ടിടങ്ങഴി, ഭക്തകുചേല, പുതിയ ആകാശം പുതിയ ഭൂമി, വേലുത്തമ്പി ദളവ, പഴശ്ശിരാജ, കുഞ്ഞാലി മരയ്ക്കാർ, അദ്ധ്യാപിക, നിർമാല്യം (1973), മൈ ഡിയർ കുട്ടിച്ചാത്തൻ(1984)
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.