കാഠ്മണ്ഡു താഴ്വര
From Wikipedia, the free encyclopedia
നേപ്പാളിലെ ഒരു ഭൂപ്രദേശമാണ് കാഠ്മണ്ഡു താഴ്വര (നേപ്പാളി: काठमाडौँ उपत्यका). ചരിത്രപരമായി വളരെയധികം പ്രാധാന്യമുള്ള ഒരു പ്രദേശമാണിത്. 130-ലധികം സ്മാരകങ്ങളും അനവധി തീർത്ഥാടന കേന്ദ്രങ്ങളും ഇന്നിവിടെയുണ്ട്. ഇവിടത്തെ 7 പ്രത്യേക കേന്ദ്രങ്ങൾക്ക് യുനെസ്കോ ലോകപൈതൃക സ്ഥാന പദവി നൽകിയിരിക്കുന്നു.
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | നേപ്പാൾ |
Area | 167.37, 70.29 ha (18,016,000, 7,566,000 sq ft) |
Includes | Patan Durbar Square, കാഠ്മണ്ഡു ദർബാർ സ്ക്വൊയർ, ചംഗു നാരായൺ, പശുപതിനാഥ ക്ഷേത്രം, ബൗദ്ധനാഥ്, ഭക്തപൂർ ദർബാർ സ്ക്വയർ, സ്വയംഭൂനാഥ് |
മാനദണ്ഡം | iii, iv, vi[1] |
അവലംബം | ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്121 121 |
നിർദ്ദേശാങ്കം | 27°42′14″N 85°18′31″E |
രേഖപ്പെടുത്തിയത് | 1979 (3rd വിഭാഗം) |
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം | 2006 |
Endangered | 2003–2007[2] |
നേപ്പാളിലെ ഏറ്റവും വികസിതവും ജനസാന്ദ്രവുമായ ഈ താഴ്വര ഒരു മുഖ്യ സാമ്പത്തിക കേന്ദ്രവും വിനോദസഞ്ചാരകേന്ദ്രവുമാണ്.
കാഠ്മണ്ഡു, ലളിത്പുർ, ഭക്തപുർ എന്നീ ജില്ലകളിലായ് വ്യാപിച്ചിരിക്കുന്ന കാഠ്മണ്ഡു താഴ്വരയുടെ വിസ്തീർണ്ണം 220 ചതുരശ്ര മൈൽ ആണ്. ഭാഗ്മതിയാണ് ഈ താഴ്വരയിലൂടെ ഒഴുകുന്ന ഒരു പ്രധാന നദി.കാഠ്മണ്ഡു മെട്രോപൊളിറ്റൻ സിറ്റി ഏരിയ, ലളിത്പുർ സബ് മെട്രോപൊളിറ്റൻ ഏരിയ തുടങ്ങിയ നഗരഭാഗങ്ങളും ഈ താഴ്വരയുടെ ഭാഗമാണ്. നേപ്പാളിന്റെ സാംസ്കാരിക-രാഷ്ട്രീയ കേന്ദ്രമാണ് കാഠ്മണ്ഡു താഴ്വര. 1979-ലാണ് യുനെസ്കോ ഈ പ്രദേശത്തിന് ലോകപൈതൃക പദവി നൽകിയത്.
ഇവിടത്തെ ചില പ്രധാന പൈതൃക കേന്ദ്രങ്ങളാണ്:
- ദർബാർ ചത്വരം
- പഠാൻ ദർബാർ ചത്വരം
- ഭക്താപുർ ദർബാർ ചത്വരം
- ചങ്കു നാരായൺ
- സ്വയംഭൂനാഥ് സ്തൂപം
- ബൗദ്ധനാഥ് സ്തൂപം
- പശുപതിനാഥ്
- ബാൽകുമാരി ക്ഷേത്രം
- വാകാച്ചെൻ ക്ഷേത്രം
- Golden Window/Thimi←←←