From Wikipedia, the free encyclopedia
ദക്ഷിണ ശാന്തസമുദ്രത്തിലെ ആൾത്താമസം കുറഞ്ഞ ഒരു ദ്വീപസമൂഹമാണ് ഹുവാൻ ഫെർണാണ്ടസ് ദ്വീപുകൾ (സ്പാനിഷ്: ആർച്ചിപെലാഗോ ഹുവാൻ ഫെർണാണ്ടസ്). വിനോദസഞ്ചാരവും മത്സ്യബന്ധനവുമാണ് ഇവിടുത്തെ പ്രധാന വരുമാനമാർഗ്ഗങ്ങൾ. ചിലിയുടെ തീരത്തുനിന്നും 672 കിലോമീറ്റർ ദൂരത്താണ് ഈ ദ്വീപസമൂഹം സ്ഥിതി ചെയ്യുന്നത്. പ്രധാനമായും മൂന്ന് അഗ്നിപർവ്വത ദ്വീപുകളാണ് ഇവിടെയുള്ളത്; റോബിൻസൺ ക്രൂസോ ദ്വീപ് (ഔദ്യോഗികമായി മാസ് എ ടിയെറ എന്നുവിളിക്കുന്നു), അലെജാൻഡ്രോ സെൽകിർക്ക് ദ്വീപ് (ഔദ്യോഗികമായി മാസ് എ അഫ്യൂഎറ എന്നുവിളിക്കുന്നു), സാന്റ ക്ലാര ദ്വീപ് എന്നിവ.
ഹുവാൻ ഫെർണാണ്ടസ് ദ്വീപുകൾ ആർച്ചിപെലാഗോ ഹുവാൻ ഫെർണാൺഡെസ് | |||
---|---|---|---|
പ്രത്യേക ഭൂവിഭാഗവും കമ്യൂണും | |||
സാൻ ഹുവാൻ ബൗട്ടിസ്റ്റ കംബർലാന്റ് ബേ, റോബിൻസൺ ക്രൂസോ ദ്വീപ് | |||
| |||
രാജ്യം | ചിലി | ||
പ്രദേശം | വാല്പരൈസോ | ||
പ്രവിശ്യ | വാൽപരൈസോ | ||
കണ്ടുപിടിക്കപ്പെട്ടു | 1574 നവംബർ 22 | ||
കോളനി പദവി | 1895 | ||
കമ്യൂൺ സൃഷ്ടിക്കപ്പെട്ടത് | 1979 സെപ്റ്റംബർ 21 | ||
പ്രത്യേക ഭൂവിഭാഗ പദവിstatus | 2007 ജൂലൈ 30 | ||
നാമഹേതു | ഹുവാൻ ഫെർണാണ്ടസ് | ||
തലസ്ഥാനം | സാൻ ഹുവാൻ ബൗട്ടിസ്റ്റ | ||
• ഭരണസമിതി | മുനിസിപ്പൽ കൗൺസിൽ | ||
• അൽകാൾഡ് (മേയർ) | ഫിലിപ്പെ പെരെഡെസ് വെർഗാര | ||
• ആകെ | 99.6 ച.കി.മീ.(38.5 ച മൈ) | ||
(2012 സെൻസസ്)[2] | |||
• ആകെ | 900 | ||
• ജനസാന്ദ്രത | 9.0/ച.കി.മീ.(23/ച മൈ) | ||
• പട്ടണം | 800 | ||
• ഗ്രാമം | 100 | ||
• പുരുഷൻ | 536 | ||
• സ്ത്രീ | 364 | ||
സമയമേഖല | UTC-4 (CLT[3]) | ||
• Summer (DST) | UTC-3 (CLST[4]) | ||
ഏരിയ കോഡ് | 56 | ||
നാണയം | പെസോ (CLP) | ||
വെബ്സൈറ്റ് | ഹുവാൻ ഫെർണാണ്ടസ് ദ്വീപുകൾ |
അലക്സാണ്ടർ സെൽകിർക്ക് എന്ന നാവികൻ നാലുവർഷം ഇവിടെ പെട്ടുപോയി എന്നതാണ് ഈ ദ്വീപുകളുടെ പ്രധാന പ്രശസ്തി. ഒരുപക്ഷേ ഈ സംഭവമായിരുന്നിരിക്കാം റോബിൻസൺ ക്രൂസോ എന്ന നോവലിന് പ്രേരണയായത്. ദ്വീപുകളുടെ ആകെ വിസ്തീർണ്ണം 99.6 ചതുരശ്രകിലോമീറ്ററാണ്. ഇതിൽ 50.1 ചതുരശ്രകിലോമീറ്ററും റോബിൻസൺ ക്രൂസോ ദ്വീപും സാന്റ ക്ലാര ദ്വീപുമാണ്. അലക്സാണ്ടർ സെൽകിർക്ക് ദ്വീപിന്റെ വിസ്തീർണ്ണം 49.5 ചതുരശ്ര കിലോമീറ്ററാണ്.[5]
ദ്വീപസമൂഹത്തിലെ ജനസംഖ്യ 900 മാത്രമാണ് (ഇതിൽ 843 പേരും റോബിൻസൺ ക്രൂസോ ദ്വീപിലാണ് താമസിക്കുന്നത്). 800 പേർ തലസ്ഥാനമായ സാൻ ഹുവാൻ ബൗട്ടിസ്റ്റ എന്ന പട്ടണത്തിലാണ് താമസിക്കുന്നത് (2012 സെൻസസ്). ഭരണപരമായി ചിലിയിലെ വാല്പരാസിയോ പ്രദേശത്തിന്റെ (ഈസ്റ്റർ ദ്വീപും ഇക്കൂട്ടത്തിൽ വരും) ഭാഗമാണിത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.