19 -ആം നൂറ്റാണ്ടിലെ ബംഗാളിലെ സ്ത്രീ ശാക്തീകരണത്തിന്റെ ആദ്യഘട്ടത്തെ സ്വാധീനിച്ച, വിവിധ സാംസ്കാരിക പരിഷ്കാരങ്ങൾക്ക് തുടക്കമിട്ട ഒരു സാമൂഹിക പരിഷ്കർത്താവായിരുന്നു ജ്ഞാനദാനന്ദിനി ടാഗോർ (മുമ്പ്, മുഖോപാധ്യായ; ജീവിതകാലം: 26 ജൂലൈ 1850 - 1 ഒക്ടോബർ 1941) (ബംഗാളി: জ্ঞানদানন্দিনী দেবী, ജ്ഞാനോദനന്ദീനി ദേബി). രബീന്ദ്രനാഥ ടാഗോറിന്റെ ജ്യേഷ്ഠൻ സത്യേന്ദ്രനാഥ ടാഗോറിനെയാണ് അവർ വിവാഹം കഴിച്ചത്. ജോറസങ്കോ ടാഗോർ കുടുംബത്തിന്റെ ഇളമുറക്കാരായിരുന്നു ടാഗോറുകൾ.

വസ്തുതകൾ ജ്ഞാനദാനന്ദിനി ടാഗോർ, ജനനം ...
ജ്ഞാനദാനന്ദിനി ടാഗോർ
Thumb
ജനനം
ജ്ഞാനദാനന്ദിനി മുഖോപാധ്യായ

(1850-07-26)26 ജൂലൈ 1850
നരേന്ദ്രപൂർ, ജെസ്സോർ ജില്ല, ബംഗാൾ പ്രസിഡൻസി
(ഇന്നത്തെ ബംഗ്ലാദേശിൽ)
മരണം1 ഒക്ടോബർ 1941(1941-10-01) (പ്രായം 91)
പൗരത്വംബ്രിട്ടീഷ് രാജ്
തൊഴിൽസാമൂഹ്യ പരിഷ്കർത്താവ്
ജീവിതപങ്കാളി(കൾ)
സത്യേന്ദ്രനാഥ് ടാഗോർ
(m. 1857)
കുട്ടികൾഇന്ദിരാദേവി ചൗധൂറാണി
സുരേന്ദ്രനാഥ് ടാഗോർ
അടയ്ക്കുക

ആദ്യകാലം

ബംഗാൾ പ്രസിഡൻസിയിലെ ജെസ്സോറിലെ നരേന്ദ്രപൂർ ഗ്രാമത്തിൽ അഭയ്ചരൻ മുഖോപാധ്യായയുടെയും നിസ്താരിനി ദേവിയുടെയും മകളായാണ് ജ്ഞാനദാനന്ദിനി ജനിച്ചത്. കുളിൻ ബ്രാഹ്മണനായ അഭയ്ചരൻ ഒരു പിരളി കുടുംബത്തിൽനിന്ന് വിവാഹം കഴിച്ചതിനാൽ അദ്ദേഹത്തിനുമേൽ ജാതിഭ്രഷ്ട് കല്ലിക്കപ്പെട്ടിരുന്നു. അക്കാലത്ത് നിലനിന്നിരുന്ന ആചാരപ്രകാരം, ജ്ഞാനദാനന്ദിനി ഏഴോ എട്ടോ വയസ്സുള്ളപ്പോൾ, ദേബേന്ദ്രനാഥ ടാഗോറിന്റെ രണ്ടാമത്തെ മകൻ സത്യേന്ദ്രനാഥുമായി 1857 -ൽ വിവാഹിതയായി.[1] ജെസ്സോറിലെ വിചിത്രമായ ജീവിതത്തിന് വിപരീതമായി, ജോറസങ്കോയിലെ ടാഗോർ കുടുംബത്തിലെ കർശനമായ മുടുപടത്തിന് പിന്നിൽ അവൾ ഒതുങ്ങി.[2] 1862 -ൽ, ഇന്ത്യൻ സിവിൽ സർവീസിനായി (ഐസിഎസ്) പ്രൊബേഷണറി പരിശീലനം നേടിക്കൊണ്ടിരിക്കെ, സത്യേന്ദ്രനാഥ് ജ്ഞാനദാനന്ദിനിയോട് തന്നോടൊപ്പം ഇംഗ്ലണ്ടിൽ ചെല്ലാൻ ആവശ്യപ്പെട്ടുവെങ്കിലും പിതാവിൻറെ സമ്മതം ലഭിച്ചില്ല.[3] ഈ സമയത്ത് ജ്ഞാനദാനന്ദിനിയുടെ ഭാര്യാസഹോദരൻ ഹേമേന്ദ്രനാഥ ടാഗോർ അവരുടെ വിദ്യാഭ്യാസ ചുമതല ഏറ്റെടുത്തു. പ്രശസ്ത ബ്രഹ്മോ വിദ്യാഭ്യാസ വിദഗ്ദ്ധനായ അയോധ്യാനാഥ് പക്രഷിയും അവർക്ക് ഹ്രസ്വമായി വിദ്യാഭ്യാസ പരിശീലനം നൽകി.[4] സിവിൽ സർവീസിലെ ആദ്യ ഇന്ത്യൻ അംഗമായി 1864 ൽ സത്യേന്ദ്രനാഥ് ഇംഗ്ലണ്ടിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ, ജ്ഞാനദാനന്ദിനി ബോംബെയിൽ ഭർത്താവിനൊപ്പം താമസിക്കാൻ പോയി.[5]

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.