ജീവജാലങ്ങളുടെ ജൈവവർഗ്ഗീകരണശാസ്ത്രവുമായി ബന്ധപ്പെട്ട സുസ്ഥിരവും വിശ്വാസയോഗ്യവുമായ വിവരങ്ങൾ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ അമേരിക്കൻ ഗവർമെന്റിന്റെ സഹായത്തോടെ നിർമ്മിച്ചിരിക്കുന്ന ഒരു പങ്കാളിത്ത സ്ഥാപനമാണ് ഇന്റഗ്രേറ്റഡ് ടാക്‌സൊനമിക് ഇൻഫർമേഷൻ സിസ്റ്റം, Integrated Taxonomic Information System (ITIS).[1] 1996 ഇൽ ഇത് അമേരിക്കൻ ഗവർമെന്റിന്റെ ഭാഗമായി തുടങ്ങുകയും പിന്നീട് കാനഡ and മെക്സിക്കോ എന്നീ രാജ്യങ്ങളിൽനിന്നുകൂടിയുള്ള പങ്കാളിത്തത്തോടെ ഒരു അന്തർദേശീയ സംഘടനയായി മാറുകയും ചെയ്തു. സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂഷൻ ഉൾപ്പെടെയുള്ള സ്ഥാപങ്ങളിലെ വിദക്തരുടെ സഹായത്തോടെയാണ് ഇതിന്റെ ഡാറ്റാബേസ് നിർമിച്ചിരിക്കുന്നത്. ഇതിന്റെ പ്രധാന ശ്രദ്ധ അമേരിക്കൻ ജൈവവൈവിധ്യമാണെങ്കിലും ലോകം മുഴുവനുമുള്ള വിവിധ സ്ഥാപനങ്ങളുമായി ഇത് സഹകരിച്ചു പ്രവർത്തിക്കുന്നു.[2]

Thumb
യുആർഎൽ : itis.gov

ഡാറ്റാബേസ്

May 2016 ഇൽ 839,000 സ്പീഷീസുകളുടെ വിവരങ്ങൾ ഇവരുടെ ഡാറ്റാബേസിൽ ഉണ്ട്.[3][4] ITIS-ഇൽ ഉള്ള വിവരങ്ങളെല്ലാം ഉച്ചതമായ അവലംബങ്ങൾ നൽകി സൗജന്യമായി ഉപയോഗിക്കാവുന്നതാണ്.[5]

കാറ്റലോഗ് ഓഫ് ലൈഫ്

ITIS ഉം അതിന്റെ അന്താരാഷ്ട്രപങ്കാളിയായ Species 2000, ഉം ചേർന്ന് എല്ലാവർഷവും കാറ്റലോഗ് ഓഫ് ലൈഫ് എന്ന ഒത്തു നോക്കുന്നതിനുള്ള പട്ടിക ലഭ്യമാക്കുന്നു.[6] May 2012 വരെ നോക്കിയാൽ Catalogue of Life-ഇൽ 1.4 ദശലക്ഷം സ്പീഷീസുകളുടെ വിവരങ്ങൾ ലഭ്യമാണ്.[7][8]

അംഗങ്ങൾ

ഇതും കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.