ഹൈദരാബാദ് സംസ്ഥാനം
ഇന്ത്യയിലെ മുൻപത്തെ സംസ്ഥാനം / From Wikipedia, the free encyclopedia
1948 മുതൽ 1956 വരെ സ്വതന്ത്ര്യ ഇന്ത്യയുടെ ഭാഗമായിരുന്ന സംസ്ഥാനമായിരുന്നു ഹൈദരാബാദ് സംസ്ഥാനം. 24 നവംബർ 1949നാണു അന്ന് വരെ നാട്ടുരാജ്യം ആയിരുന്ന ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ചത്. സംസ്ഥാന പുനർനിർണയ നിയമ പ്രകാരം 1956ൽ ഹൈദരാബാദ് സംസ്ഥാനത്തെ ആന്ധ്രാ സംസ്ഥാനത്തിൽ ലയിപ്പിച്ചു ആന്ധ്രാപ്രദേശ് സംസ്ഥാനം രൂപീകരിച്ചു.[1]