ഗോൾഡാ മെയർ
From Wikipedia, the free encyclopedia
ഒരു ഇസ്രയേലി അദ്ധ്യാപികയും രാഷ്ട്രീയപ്രവർത്തകയുമായിരുന്നു ഗോൾഡാ മെയർ(മേയ് 3, 1898 – ഡിസംബർ 8, 1978). ഇസ്രയേലിന്റെ തൊഴിൽ മന്ത്രി, വിദേശകാര്യ മന്ത്രി എന്നീ പദവികൾക്കുശേഷം 1969 മാർച്ച് 17-ന്[1] ഇസ്രയേലിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി അധികാരമേറ്റു. ഇസ്രയേൽ രാഷ്ട്രീയത്തിൽ അവർ 'ഉരുക്കുവനിത'[2] എന്നറിയപ്പെട്ടിരുന്നു.
വസ്തുതകൾ ഗോൾഡാ മെയർ, ഇസ്രയേൽ പ്രധാനമന്ത്രി ...
ഗോൾഡാ മെയർ | |
---|---|
ഇസ്രയേൽ പ്രധാനമന്ത്രി | |
ഓഫീസിൽ മാർച്ച് 17, 1969 – ജൂൺ 3, 1974 | |
ആഭ്യന്തരമന്ത്രി | |
ഓഫീസിൽ ജൂലൈ 16, 1970 – സെപ്റ്റംബർ 1, 1970 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഗോൾഡാ മാബോവിച്ച് (1898-05-03)മേയ് 3, 1898 കിയേവ്, റഷ്യൻ സാമ്രാജ്യം |
മരണം | ഡിസംബർ 8, 1978(1978-12-08) (പ്രായം 80) ജെറുസലേം, ഇസ്രയേൽ |
രാഷ്ട്രീയ കക്ഷി | അലൈന്മെന്റ് |
പങ്കാളി | മോറിസ് മെയെർസൺ |
കുട്ടികൾ | 2 |
അൽമ മേറ്റർ | വിസ്കോൺസിൻ-മിൽവൗകീ യൂണിവേഴ്സിറ്റി |
തൊഴിൽ | അധ്യാപനം, നയതന്ത്രം |
അടയ്ക്കുക
1974-ൽ യോം കിപ്പുർ യുദ്ധത്തിനു ശേഷം അവർ പ്രധാനമന്ത്രിപദം രാജിവച്ചു. 1978-ൽ ലിംഫോമ ബാധിച്ച് മരണമടഞ്ഞു[3].