ഗോദാവരി നദി
ദക്ഷിണ-മധ്യ ഇന്ത്യയിലെ നദി / From Wikipedia, the free encyclopedia
ഇന്ത്യയിലൂടെ ഒഴുകുന്ന നദികളിൽ ഏറ്റവും നീളംകൂടിയ രണ്ടാമത്തെ നദിയാണു ഗോദാവരീ നദി. " വൃദ്ധ ഗംഗ"യെന്നും "പഴയ ഗംഗ"യെന്നും അറിയപ്പെടുന്നു. പശ്ചിമഘട്ടത്തിൽ, കൃത്യമായി പറഞ്ഞാൽ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലുള്ള ത്രിയംബകേശ്വർ എന്ന സ്ഥലത്തു നിന്നാണു ഗോദാവരി ഉത്ഭവിക്കുന്നത്. ഉത്ഭവ സ്ഥാനത്തു നിന്നും അറബിക്കടലിലേക്ക് 380 കിലോമീറ്റർ ദൂരമേയുള്ളുവെങ്കിലും ഈ നദി കിഴക്കോട്ടൊഴുകി ബംഗാൾ ഉൾക്കടലിലാണു പതിക്കുന്നത്. മഹാരാഷ്ട്രയിൽ തുടങ്ങി ആന്ധ്രാപ്രദേശിലൂടെ സഞ്ചരിക്കുന്ന ഗോദാവരിക്ക് ഏകദേശം 1450 കിലോമീറ്റർ നീളമുണ്ട്. നാസിക്, നിസാമാബാദ്, രാജമുണ്ട്രി, ബലാഘട്ട് എന്നിവ ഗോദാവരിയുടെ തീരത്തുള്ള സ്ഥലങ്ങളാണ്.
കൂടുതൽ വിവരങ്ങൾ ഗോദാവരീ നദി ...
ഗോദാവരീ നദി | |
---|---|
| |
ഉത്ഭവം | ത്രിയംബകേശ്വർ, മഹാരാഷ്ട്ര |
നദീമുഖം/സംഗമം | ബംഗാൾ ഉൾകടൽ, ധവളീശ്വരം |
നദീതട സംസ്ഥാനം/ങ്ങൾ | ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര |
നീളം | 1450 കി.മീ. (900 മൈൽ) |
നദീമുഖത്തെ ഉയരം | സമുദ്ര നിരപ്പ് |
അടയ്ക്കുക