ദൃഢതയുള്ളതും എളുപ്പത്തിൽ പൊട്ടുന്നതും പ്രകാശത്തെ കടത്തിവിടുന്ന ഒരു ഖരപഥാർത്ഥമാണ് സ്ഫടികം. സാധാരണയായി ജനാലകൾക്കും, കുപ്പികൾ നിർമ്മിക്കുന്നതിനും, കണ്ണടകളായും ഉപയോഗിക്കുന്നു. ഉദാഹരണങ്ങളായി സോഡാ ലൈം ഗ്ലാസ് (soda-lime glas), ബോറോസിലിക്കേറ്റ് ഗ്ലാസ് (borosilicate glass), അക്രിലിക്ക് ഗ്ലാസ്(acrylic glass) മുതലായവ. പക്ഷേ ഇവ കൂടാതെ മറ്റ് തരത്തിലുള്ള സ്ഫടികങ്ങൾ ലഭ്യമാണ്. അടങ്ങിയിരിക്കുന്ന രാസ പഥാർത്ഥങ്ങളും, അവയുടെ അനുപാതവുമനുസരിച്ച് ഇവയുടെ സ്വഭാവ സവിശേഷതകളിൽ മാറ്റം വരാം.

Thumb
പ്രകാശത്തെ കടത്തിവിടുന്ന സ്ഫടികം

സ്ഫടികം ജൈവമല്ലാത്തതും സങ്കരവും പ്രത്യേക പ്രക്രിയയിലൂടെ തണുപ്പിച്ച് പരലുകളായി രൂപാന്തരപ്പെടാതെ ഖരാവസ്ഥയിലെത്തിച്ചേരുന്നതുമായ വസ്തുവാണ്.[1][2][3][4][5] മിക്ക സ്ഫടികങ്ങളിലും സിലിക്ക എന്ന ഘടകം അടങ്ങിയിരിക്കും.[6]

ചരിത്രം

റോമൻ സ്ഫടികം

റോമാസാമ്രാജ്യത്തിൻറെ പ്രതാപ കാലമായിരുന്ന ക്രിസ്തുവർഷം 200-ാം ആണ്ട് സ്ഫടിക നിർമ്മാണത്തിൻറേയും സുവർണ്ണകാലമായിരുന്നു.

റോമിലെങ്ങും സ്ഫടിക നിർമ്മാണം ഒരു തൊഴിലായി വളർന്നു. റോമാക്കാരുടെ അധീനതയിലുണ്ടായിരുന്ന ഈജിപ്ത്, ഗ്രീസ്, സിറിയ, ഇറ്റലി എന്നീ രാജ്യങ്ങളിലും സ്ഫടിക വ്യവസായം ഏറെ വളർച്ച നേടി.

വെനീഷ്യൻ സ്ഫടികം

സ്ഫടിക നിർമ്മാണം

സ്ഫടികത്തിൻറെ അവശ്യഘടകങ്ങളിലൊന്നാണ് സോഡ അല്ലെങ്കിൽ പൊട്ടാഷ്. ഉരുകിയ സ്ഫടികം തണുത്താൽ ഉറച്ച് കല്ലുപോലെ കടുപ്പമുള്ളതാകും.

ഇവയും കാണുക

Thumb
സ്ഫടിക ചിത്രം

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.