ഗസ്നി
അഫ്ഗാൻ പ്രവിശ്യ / From Wikipedia, the free encyclopedia
മദ്ധ്യ അഫ്ഗാനിസ്താനിലെ ഒരു നഗരവും, രാജ്യത്തെ ഗസ്നി പ്രവിശ്യയുടെ ആസ്ഥാനവുമാണ് ഗസ്നി (പേർഷ്യൻ: غزنی ). ഗസ്നിൻ എന്നും ഗസ്ന എന്നും പുരാതനകാലത്ത് അറിയപ്പെട്ടിരുന്ന ഈ നഗരം രാജ്യത്തിന്റെ തലസ്ഥാനമായ കാബൂളിന് 145 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു[1]. സമുദ്രനിരപ്പിൽ നിന്ന് 2219 മീറ്റർ ഉയരത്തിലുള്ള ഒരു പീഠഭൂമിയിൽ സ്ഥിതിചെയ്യുന്ന ഗസ്നിയിലെ ജനസംഖ്യ ഏകദേശം 1,41,000 ആണ്. വടക്കു കിഴക്ക് ഭാഗത്ത് കാബൂൾ, കിഴക്ക് ഗർദേസ്, തെക്കുപടിഞ്ഞാറ് ഖലാത്ത് എന്നീ നഗരങ്ങളുമായി റോഡുമാർഗ്ഗം ഈ നഗരം ബന്ധപ്പെട്ടു കിടക്കുന്നു.
വസ്തുതകൾ ഗസ്നി غزنین or غزنی, രാജ്യം ...
ഗസ്നി غزنین or غزنی | |
---|---|
പട്ടണം | |
രാജ്യം | ![]() |
പ്രവിശ്യ | ഗസ്നി പ്രവിശ്യ |
ജില്ല | ഗസ്നി ജില്ല |
ഉയരം | 2,219 മീ(7,280 അടി) |
(2006) | |
• ആകെ | 1,41,000 |
Central Statistics Office of Afghanistan | |
സമയമേഖല | UTC+4:30 (Afghanistan Standard Time) |
അടയ്ക്കുക