ജോർജ് ഗാമോ
From Wikipedia, the free encyclopedia
ജോർജ് ഗാമോ (March 4 [O.S. February 20] 1904 – August 19, 1968) എന്ന ജോർജിയോ ആന്റോണോവിച്ച് ഗാമോ ( Russian: Гео́ргий Анто́нович Га́мов; IPA: [ɡʲɪˈorɡʲɪj ɐnˈtonəvʲɪtɕ ˈɡaməf] ( listen) ) ഒരു തിയററ്റിക്കൽ ഭൗതിശാസ്ത്രജ്ഞനും, കോസ്മോളജിസ്റ്റും, പിന്നെ മഹാവിസ്ഫോടനസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവുമായിരുന്നു. അദ്ദേഹം ആൽഫ ഡീക്കെയുടെ വിശദീകരണം ക്വാണ്ടം ടണലിങ്ങ് വഴി നിർമ്മിച്ചു, കൂടാതെ അണുകേന്ദ്രത്തിലേയും, നക്ഷത്ര രൂപാന്തരങ്ങളിലേയും, സ്റ്റെല്ലാർ നൂക്ലിയോസിന്തസിസ്സിലേയും, ബിഗ് ബാങ് നൂക്ലിയസ്സ സിന്തസിസ്സിലേയും, മോളിക്കൂലാർ ജനറ്റിക്സിലേയും ആണവ വികിരണത്തെക്കുറിച്ച പഠനം നടത്തി.
ജോർജ് ഗാമോ | |
---|---|
ജനനം | ജോർജി അന്റോനോവിച്ച് ഗാമോ (1904-03-04)മാർച്ച് 4, 1904 (O.S. February 20, 1904) |
മരണം | ഓഗസ്റ്റ് 19, 1968(1968-08-19) (പ്രായം 64) ബോൾഡർ, കൊളറാഡോ, യുണൈറ്റഡ് സ്റ്റേറ്റ്സ് |
പൗരത്വം | സോവിയറ്റ് യൂണിയൻ, യുണൈറ്റഡ് സ്റ്റേറ്റ്സ് |
കലാലയം | ലെനിൻഗ്രാഡ് സ്റ്റേറ്റ് സർവകലാശാല |
അറിയപ്പെടുന്നത് | Gamow factor Gamow–Teller transition Alpher–Bethe–Gamow paper Alpha decay Liquid drop model Quantum tunnelling Big Bang One Two Three ... Infinity |
പുരസ്കാരങ്ങൾ | കലിംഗ പ്രൈസ് (1956) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഭൗതികശാസ്ത്രം, ശാസ്ത്രലേഖനങ്ങൾ |
സ്ഥാപനങ്ങൾ | ഗ്വോട്ടിൻഗെൻ സർവകലാശാല നീൽസ് ബോർ ഇൻസ്റ്റിറ്റ്യൂട്ട് കാവെൻഡിഷ് ലബോറട്ടറി ജോർജ് വാഷിംഗ്ടൺ സർവകലാശാല കാലിഫോർണിയ സർവകലാശാല, ബെർക്കിലി കൊളറാഡോ സർവകലാശാല, ബോൾഡർ |
ഡോക്ടർ ബിരുദ ഉപദേശകൻ | അലക്സാണ്ടർ ഫ്രീഡ്മാൻ |
ഡോക്ടറൽ വിദ്യാർത്ഥികൾ | റാൽഫ് ആഷെർ അൽഫർ വേര റൂബിൻ |
ഗാമോയുടെ ജീവിതത്തിന്റെ രണ്ടാംപകുതിയിൽ അദ്ദേഹം അധ്യാപനത്തിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. കൂടാതെ ഒന്ന് രണ്ട് മൂന്ന്.. അനന്തം, മിസ്റ്റർ ടോമ്പ്കിൻസ് എന്നീ പുസ്തകങ്ങളിലൂടെ പ്രശസ്തനാകുകയും ചെയ്തു. അദ്ദേഹത്തിന്റെ മിക്ക പുസ്തകങ്ങളും, പ്രസിദ്ധീകരണത്തിനു അഞ്ചു പതിറ്റാണ്ടിനുശേഷവും ഗണിതത്തിന്റെയും ശാസ്ത്രത്തിന്റെയും അടിസ്ഥാന നിയമങ്ങൾ മനസ്സിലാക്കാൻ ഉതകുന്നവിധത്തിൽഇന്നും പ്രസക്തമായി നിലകൊള്ളുന്നു.