രക്തബന്ധം നിർണ്ണയിക്കുന്നതിനും ജനിതകപരമായി, (പാരമ്പര്യമായി) പകരുന്ന രോഗനിർണ്ണയത്തിനും ജനിതക പരിശോധന (Genetic testing) നടത്താറുണ്ട്. ഇത് (ഡി. എൻ. എ പരിശോധന) എന്നും അറിയപ്പെടുന്നു. കൃഷിയിൽ പ്രോജനി പരിശോധന നടത്തി സെലക്റ്റീവ് ബ്രീഡിംഗ് വഴി മെച്ചപ്പെട്ട ഇനങ്ങളെ സൃഷ്ടിക്കാറുണ്ട്. സന്തതികളും മാതാപിതാക്കളും തമ്മിലുള്ള ബന്ധം നിർണ്ണയിക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ ജനിതകപരിശോധന നടത്താറുണ്ട്. ജനിതകരോഗങ്ങളുടെ നിർണ്ണയത്തിനും ചികിത്സയ്ക്കും ഈ പരിശോധന പ്രയോജനപ്പെടുത്തുന്നു[1][2] നിരവധി തരത്തിലുള്ള ജനിതക പരിശോധന ഇന്ന് നിലവിലുണ്ട് [3][4].
പരിശോധന
രോഗനിർണ്ണയത്തിനും ബന്ധം തിരിച്ചറിയുന്നതിനും ജനിതക പരിശോധന നടത്താറുണ്ട്. ക്രോമോസോമുകളിലെ (ഡി. എൻ. എ), മാംസ്യം എന്നിവ പരിശോധിച്ച്, പരമ്പരാഗതമായി പകരുന്ന രോഗങ്ങളുണ്ടോ എന്ന് നിർണ്ണയിക്കുന്നു. "[5]
രോഗനിർണ്ണയത്തിന്
- സെൽ- ഫ്രീ ഫീറ്റൽ ഡി. എൻ. എ ടെസ്റ്റിങ്ങ് (cffDNA testing) - മാതൃ രക്തത്തിന്റെ സാമ്പിൾ ശേഖരിച്ച് നടത്തുന്ന പരിശോധനയാണിത്. ഗർഭകാലത്തിന്റെ ആദ്യഘട്ടത്തിൽ നടത്തുന്ന ഈ പരിശോധനയിലൂടെ ഭ്രൂണത്തിനുള്ള തകരാറുകൾ കണ്ടെത്താം[6]. ഡൗൺ സിൻഡ്രോം നിർണ്ണയിക്കുന്നതിന് ഇതിലൂടെ സാധിക്കുന്നു.[7]
- ന്യൂബോൺ സ്ക്രീനിംഗ് - നവജാതശിശുവിൽ നടത്തുന്ന പരിശോധനയാണിത്. ജനിതകരോഗങ്ങളെ കണ്ടെത്തി വളരെച്ചെറുപ്പത്തിൽത്തന്നെ ചികിത്സിക്കുന്നതിന് ഇത് നടത്തുന്നു. ജനിച്ച് 48 മണിക്കൂറിനകം ശിശുവിൽ നിന്നും രക്തം ശേഖരിച്ച് പരിശേധിക്കുന്നു.[8]
- മെഡിക്കൽ പരിശോധന -രോഗപരിശോധനയ്ക്ക് ഏത് പ്രായത്തിലും ഇത് നടത്താം.[9]
ബന്ധം തിരിച്ചറിയുന്നതിന്
- ഫോറൻസിക് ജനറ്റിക്സ് - അജ്ഞാതവ്യക്തിയെ തിരിച്ചറിയുന്നതിന് വേണ്ടിയോ കോടതി നടപടിയുടെ ഭാഗമായി തെളിവുകൾ നൽകുന്നതിനോ വേണ്ടി നടത്തുന്നു.
- പിതൃത്വ പരിശോധന - പിതൃത്വം അല്ലെങ്കിൽ മാതൃത്വം സംശയകരമാവുമ്പോൾ നടത്തുന്നു.
- Genealogical DNA test - used to determine ancestry or ethnic heritage for genetic genealogy.
- ഗവേഷണ പരിശോധന. - ഇതിന്റെ ഫലം വ്യക്തികൾക്ക് നൽകാറില്ല.
References
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.