പൗരാണിക ഈജിപ്ഷ്യൻ സംസ്കാരത്തിൽ സംരക്ഷണം, രാജകീയ ശക്തി, ആയുരാരോഗ്യം എന്നിവയുടെ പ്രതീകമാണ് ഹോറസ്സിന്റെ നേത്രം (ഇംഗ്ലീഷിൽ: Eye of Horus). ഈജിപ്ഷ്യൻ മതവിശ്വാസം അനുസരിച്ച് വാദ്ജെറ്റ് ദേവി ഹോറസ്സിന്റെ നേത്രത്തിന്റെ വ്യക്തിരൂപമാണ്. [1][2]  റായുടെ നേത്രം എന്ന സങ്കല്പവുമായി ഹോറസ്സിന്റെ നേത്രത്തിന് വളരെയേറെ സാദൃശ്യമുണ്ട്. ഇവരണ്ടും കുറേയേറെ സമാനമായ സങ്കല്പങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്.[3]

Thumb
ഹോറസ്സിന്റെ നേത്രം

ഗണിതത്തിൽ

Thumb
അങ്കഗണിതത്തിലെ വിവിധ മൂല്യങ്ങളെ ഹോറസ്സിന്റെ നേത്രവുമായി ബന്ധപ്പെടുത്തിരിക്കുന്നു
Thumb
ഭിന്നകങ്ങൾ ഒരു സമചതുരത്തിന്റെ ഭാഗങ്ങളായി കാണിച്ചിരിക്കുന്നു

പുരാതന ഈജിപ്ഷ്യർ ഭിന്നസംഖ്യകളെ unit fractionന്റെ (1 അംശമായി വരുന്ന ഭിന്നസംഖ്യ) തുകകളായാണ് എഴുതിയിരുന്നത്.[4] അതായത് 34 എന്നതിനു പകരമായി, 12 + 14 എന്ന് എഴുതുന്നു.

ഒന്നിനെ രണ്ടിന്റെ ആദ്യത്തെ ആറുകൃതികളുമായി ഹരിച്ചാൽ ലഭിക്കുന്ന ഭിന്നത്തെ സൂചിപിക്കുവാൻ ഹോറസ്സിന്റെ നേത്രത്തിന്റെ വിവിധഭാഗങ്ങളെ പുരാതന ഈജിപ്ഷ്യർ പ്രയോജനപ്പെടുത്തിയതായി കരുതുന്നു.[5]

കണ്ണിന്റെ വലതുഭാഗം = 12
കൃഷ്ണമണി = 14
പുരികം = 18
കണ്ണിന്റെ ഇടതുഭാഗം = 116
കീഴെയുള്ള വാൽ ഭാഗം = 132
കണ്ണ്നീർ തുള്ളി = 164

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.