ചില ക്രൈസ്തവ സഭകളിലെ ഒരു വൈദിക പദവിയാണ് ശെമ്മാശൻ അഥവാ ഡീക്കൻ (Deacon). ശുശ്രൂഷകൻ എന്ന അർത്ഥമുള്ള മ്ശംശാനാ എന്ന സുറിയാനി പദത്തിൽ നിന്നാണ് ശെമ്മാശൻ എന്ന വാക്കുണ്ടായത്. ഗ്രീക്ക് ഭാഷയിൽ ദിയാക്കൊനോസ് (Diaconos) എന്നാണ് ഈ സ്ഥാനനാമം. ആരാധനയിലും സാമൂഹ്യ രംഗത്തും ശുശ്രൂഷിക്കുക എന്നതാണു ഇവരുടെ കർത്തവ്യം. ആദിമ കാലം മുതൽ സഭകളിൽ ഈ പദവി നില നിന്നിരുന്നതായി കരുതപ്പെടുന്നു.[1] ഇതു ഒരു ആയുഷ്ക്കാല സ്ഥാനമായാണ് സഭയിൽ നിലവിൽ വന്നതെങ്കിലും കാലക്രമേണ പൂർണ്ണ വൈദികനാകുന്നതിനു മുൻപുള്ള ഘട്ടം മാത്രമായി ഇത് ചുരുങ്ങി.

Thumb
ആദിമ സഭയിൽ ജറുസലേം ദേവാലയത്തിൽ ഡീക്കന്മാരായി സേവനം അനുഷ്ഠിക്കാൻ നിയോഗിക്കപ്പെട്ട ഏഴുപേരിൽ ഒരാളായ സ്തെഫാനോസ് കയ്യിൽ സുവിശേഷപുസ്‌തകവുമായി, ജിയാകോമോ കേവ്ഡോൺ വരച്ച 1601-ലെ ചിത്രം.

മറ്റ് പ്രത്യേക സ്ഥാനങ്ങൾ

അർക്കദിയാക്കോൻ (ആർച്ച് ഡീക്കൻ)

ഡീക്കന്മാരുടെ തലവൻ എന്നാണ് ആർച്ച് ഡീക്കൻ എന്ന വാക്കിന്റെ അർത്ഥം. പട്ടക്കാരിൽനിന്നും, ശെമ്മാശന്മാരിൽനിന്നും അർക്കദിയാക്കോനെ തെരഞ്ഞെടുക്കാം. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനി സമുദായത്തിൽ പരമ്പരാഗതനേതൃത്വം വഹിച്ചിരുന്ന വ്യക്തികളുടെ സ്ഥാനപ്പേരായിരുന്നു അർക്കദ്യാക്കോൻ, "ജാതിക്കു തലവൻ", "ജാതിക്കു കർത്തവ്യൻ" എന്നീ പേരുകളിലും ഈ പദവി വഹിക്കുന്ന ആൾ ആറിയപ്പെട്ടിരുന്നു.

മ്ശെംശോനീസോ

ശെമ്മാശപട്ടമുള്ള സ്ത്രീകളാണ് ഇവർ. കേരളത്തിലെ സുറിയാനി സഭകൾക്കിടയിൽ സ്ത്രീകൾക്ക് ഈ സ്ഥാനം നൽകാറില്ല. ഇവർക്കു് മദ്ബഹായിൽ കയറുന്നതിനു് അനുവാദമില്ല. ഇവർ രോഗികളുടെ ശുശ്രൂഷക്കാരാണു്.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.