പരൽ (രസതന്ത്രം)
From Wikipedia, the free encyclopedia
അണുക്കളോ തന്മാത്രകളോ അയോണുകളോ ക്രമരൂപത്തിൽ ആവർത്തിച്ച് ത്രിമാനമായി വിന്യസിക്കപ്പെട്ടിരിക്കുന്ന ഖരവസ്തുക്കളുടെ ശാസ്ത്രനാമമാണ് പരലുകൾ (Crystals).
പരൽ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പരൽ (വിവക്ഷകൾ) എന്ന താൾ കാണുക. |
പരൽ എന്ന പദത്തിന്, ശാസ്ത്രഭാഷയിൽ സൂക്ഷ്മമായ അർത്ഥമുണ്ട്. എന്നാൽ, സാധാരണ ഗ്രാമ്യഭാഷയിൽ, വ്യക്തമായ ഘടനാരൂപമുള്ളതും സുന്ദരങ്ങളുമായ എല്ലാ വസ്തുക്കളേയും പരലുകൾ എന്നു വിളിക്കാറുണ്ട്. ഉപ്പ്, പഞ്ചസാര, മഞ്ഞുകട്ട, വെള്ളാരങ്കല്ലുകൾ (Quartz), പെൻസിൽക്കാമ്പിലുള്ള ഗ്രാഫൈറ്റ് തുടങ്ങിയവയാണ് പരലുകൾക്ക് ഉദാഹരണങ്ങൾ.