കോർണിയ
From Wikipedia, the free encyclopedia
കോർണിയ കണ്ണിന്റെ മുൻവശത്തെ സുതാര്യമായ ഭാഗമാണ്. ഇത് ഐറിസ്, പ്യൂപ്പിൾ, ആൻടീരിയർ ചേമ്പർ എന്നിവയെ പൊതിഞ്ഞിരിക്കുന്നു. കോർണിയ ലെൻസ്, ആന്റീരിയർ ചേമ്പർ എന്നിവയോടു കൂടി പ്രകാശത്തെ അപവർത്തനം നടത്തുന്നു. കണ്ണിന്റെ ആകെയുള്ള ഒപ്റ്റിക്കൽ ശക്തിയുടെ മൂന്നിൽ രണ്ടും കോർണ്ണിയവഴിയാണ്.[1][2] മനുഷ്യനിൽ ഏകദേശം 43 ഡയോപ്റ്റർ ആണ് കോർണിയയുടെ അപവർത്തനശക്തി (റിഫ്രാക്ടീവ് പവർ).[3] കോർണിയ ആണ് നമ്മുടെ ഒരു വസ്തുവിൽ ഫോക്കസ് ചെയ്യുവാനുള്ള ശക്തി നൽകുന്നത്. ഇതിന്റെ ഫോക്കസ് സ്ഥിരമാണ്. ലെൻസിന്റെ വക്രത, മറ്റുവിധത്തിൽ പറഞ്ഞാൽ ഒരു വസ്തുവുമായുള്ള ദൂരത്തിനനുസരിച്ച് വ്യത്യാസപ്പെടുത്തി വസ്തുവിനെ വ്യക്തമായി കാണത്തക്കതാക്കുന്നു. കോർണിയയുമായി ബന്ധപ്പെട്ട മെഡിക്കൽ പദങ്ങൾ prefix "kerat-" എന്നതിൽനിന്നുമാണ് തുടങ്ങുന്നത്. ഗ്രീക്ക് വാക്കായ Greek word κέρας, horn ൽ നിന്നാണ് ഇതുണ്ടായത്.
![]() | ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |