കൺപോളകളുടെ ഉൾവശവും, സ്ലീറയും (കണ്ണിന്റെ വെളുപ്പ്) മൂടുന്ന സുതാര്യമായ ഒരു ടിഷ്യുവാണ് കൺജങ്റ്റൈവ. ഗോബ്ലറ്റ് സെല്ലുകളുള്ള, കെരറ്റിനൈസ് ചെയ്യാത്ത, സ്ട്രാറ്റിഫൈഡ് സ്ക്വാമസ് എപിത്തീലിയം, സ്ട്രാറ്റിഫൈഡ് കോളമ്നാർ എപിത്തീലിയം എന്നിവ ചേർന്നതാണ് ഇത്. ഇമേജിംഗ് പഠനത്തിനായി എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്ന നിരവധി മൈക്രോവെസ്സലുകൾ അടങ്ങിയ കൺജങ്റ്റൈവ, വളരെ വാസ്കുലറൈസ്ഡ് ആയ ഘടനയാണ്.

വസ്തുതകൾ കൺജങ്റ്റൈവ, Details ...
കൺജങ്റ്റൈവ
Thumb
ഐബോളിന്റെ മുൻവശത്തുകൂടി ഒരു ക്രോസ് സെക്ഷൻ ചിത്രം. (മധ്യഭാഗത്ത് ഇടത് വശത്ത് കൺജങ്റ്റൈവ ലേബൽ ചെയ്തിരിക്കുന്നു)
Thumb
ഐബോളിന്റെ തിരശ്ചീന രേഖാചിത്രം. (മുകളിൽ ഇടതുവശത്ത് കൺജങ്റ്റൈവ ലേബൽ ചെയ്തിരിക്കുന്നു)
Details
Part ofEye
Arterylacrimal artery, anterior ciliary arteries
Nervesupratrochlear nerve
Identifiers
Latintunica conjunctiva
MeSHD003228
TAA15.2.07.047
FMA59011
Anatomical terminology
അടയ്ക്കുക
Thumb
ബൾബാർ കൺജങ്റ്റൈവയുടെ രക്തക്കുഴലുകൾ കാണിക്കുന്ന ഒരു മനുഷ്യനേത്രത്തിന്റെ ചിത്രം
Thumb
ഉപരിപ്ലവമായ ബൾബാർ കൺജങ്റ്റൈവ രക്തക്കുഴലുകളുടെ ഹൈപ്പ‌റീമിയ

ഘടന

കൺജങ്റ്റൈവയെ സാധാരണയായി മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു:

കൂടുതൽ വിവരങ്ങൾ ഭാഗം, വിസ്തീർണ്ണം ...
ഭാഗം വിസ്തീർണ്ണം
പാൽപെബ്രൽ അല്ലെങ്കിൽ ടാർസൽ കൺജങ്റ്റൈവ കണ്പോളകളുടെ ഉൾവശത്ത്
ബൾബാർ അല്ലെങ്കിൽ ഒക്കുലാർ കൺജങ്റ്റൈവ ആന്റീരിയർ സ്ക്ലീറക്ക് മുകളിലൂടെ ഐബോൾ മൂടുന്നു: ടെനൊൺ കാപ്സ്യൂൾ വഴി അടിയിലെ സ്ക്ലെറയുമായി കർശനമായി ബന്ധിപ്പിച്ചിരിക്കുന്ന കൺജങ്റ്റൈവയിലെ ഈ ഭാഗം ഐബോൾ ചലനങ്ങൾക്കനുസരിച്ച് നീങ്ങുകയും ചെയ്യുന്നു. ബൾബാർ കൺജങ്റ്റൈവൽ മെംബ്രേണിന്റെ ശരാശരി കനം 33 മൈക്രോൺ ആണ്.[1]
ഫോർണിക്സ് കൺജങ്റ്റൈവ ബൾബാർ, പാൽപെബ്രൽ കൺജങ്റ്റൈവ തമ്മിലുള്ള ജംഗ്ഷൻ: ഇത് അയഞ്ഞതും വഴക്കമുള്ളതുമാണ്, ഇത് കൺപോളകളുടെയും കളുടെയും ഐബോളിന്റെയും സ്വതന്ത്ര ചലനത്തെ അനുവദിക്കുന്നു.[2]
അടയ്ക്കുക

രക്ത വിതരണം

ബൾബാർ കൺജങ്റ്റൈവയിലേക്കുള്ള രക്തം പ്രാഥമികമായി നേത്ര ധമനികളിൽ (ഒഫ്താൽമിക് ആർട്ടറി) നിന്നാണ് ലഭിക്കുന്നത്. പാൽപെബ്രൽ കൺജങ്റ്റൈവയിലേക്കുള്ള (കൺപോള) രക്ത വിതരണം എക്സ്റ്റേണൽ കരോട്ടിഡ് ധമനിയിൽ നിന്നാണ്. എന്നിരുന്നാലും, ബൾബാർ കൺജങ്റ്റൈവയുടെയും പാൽപെബ്രൽ കൺജങ്റ്റൈവയുടെയും രക്തചംക്രമണം പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു, അതിനാൽ ബൾബാർ കൺജങ്റ്റൈവൽ, പാൽപെബ്രൽ കൺജങ്റ്റൈവൽ വെസ്സലുകൾക്ക് നേത്ര ധമനിയും ബാഹ്യ കരോട്ടിഡ് ധമനിയും വിവിധ അളവുകളിൽ വിതരണം ചെയ്യുന്നു.[3]

നാഡി വിതരണം

കൺജങ്റ്റൈവയുടെ സെൻസറി ഇന്നെർവേർഷൻ നാല് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു:[4]

കൂടുതൽ വിവരങ്ങൾ വിസ്തീർണ്ണം, നാഡി ...
വിസ്തീർണ്ണം നാഡി
സുപ്പീരിയർ
  • സുപ്രാഓർബിറ്റൽ നാഡി
  • സുപ്രാട്രോക്ലിയർ നാഡി
  • ഇൻഫ്രാട്രോക്ലിയർ നാഡി
ഇൻഫീരിയർ ഇൻഫ്രാഓബിറ്റൽ നാഡി
ലാറ്ററൽ ലാക്രിമൽ നാഡി (സൈഗോമാറ്റിക്കൽ നാഡിയിൽ നിന്നുള്ള സംഭാവന കൊണ്ട്)
സർക്കംകോർണിയൽ ലോങ് സിലിയറി ഞരമ്പുകൾ
അടയ്ക്കുക

മൈക്രോഅനാറ്റമി

ചിതറിയ ഗോബ്ലറ്റ് സെല്ലുകളുള്ള, അൺകെരറ്റിനൈസ്സ്ഡ് സ്ട്രാറ്റിഫൈഡ് സ്ക്വാമസ്, സ്ട്രാറ്റിഫൈഡ് കോളമ്നാർ എപിത്തീലിയം എന്നിവ കൺജങ്റ്റൈവയിൽ അടങ്ങിയിരിക്കുന്നു.[5] എപ്പിത്തീലിയൽ പാളിയിൽ രക്തക്കുഴലുകൾ, നാരുകളുള്ള ടിഷ്യു, ലിംഫറ്റിക് ചാനലുകൾ എന്നിവ അടങ്ങിയിരിക്കുന്നു. കൺജങ്ക്റ്റിവയിലെ ആക്സസറി ലാക്രിമൽ ഗ്രന്ഥികൾ കണ്ണീരിന്റെ ദ്രാവക ഭാഗം നിരന്തരം ഉൽ‌പാദിപ്പിക്കുന്നു. മെലനോസൈറ്റുകൾ, ടി, ബി സെൽ ലിംഫോസൈറ്റുകൾ എന്നിവ കൺജങ്റ്റൈവൽ എപിത്തീലിയത്തിൽ അടങ്ങിയിരിക്കുന്ന അധിക കോശങ്ങളിൽ ഉൾപ്പെടുന്നു.

പ്രവർത്തനം

ലാക്രിമൽ ഗ്രന്ഥിയേക്കാൾ ചെറിയ അളവിൽ ആണെങ്കിലും, മ്യൂക്കസും കണ്ണീരും ഉൽ‌പാദിപ്പിച്ച് കണ്ണ് നനവോടെ നിലനിർത്താൻ കൺജങ്റ്റൈവ സഹായിക്കുന്നു. അതോടൊപ്പം ഇത് രോഗപ്രതിരോധവ്യവസ്ഥയിൽ പങ്ക് വഹിച്ച് കണ്ണിലേക്ക് സൂക്ഷ്മാണുക്കൾ പ്രവേശിക്കുന്നത് തടയാനും സഹായിക്കുന്നു.

ക്ലിനിക്കൽ പ്രാധാന്യം

കണ്ണിനെ ബാധിക്കുന്ന പ്രശ്നങ്ങളുടെ സാധാരണ ഉറവിടങ്ങളാണ് കൺജങ്റ്റൈവയുടെയും കോർണിയയുടെയും തകരാറുകൾ, പ്രത്യേകിച്ചും കണ്ണിന്റെ ഉപരിതലം വിവിധ ബാഹ്യ സ്വാധീനങ്ങൾക്ക്, പ്രത്യേകിച്ച് മുറിവ്, അണുബാധകൾ, രാസ പ്രകോപനങ്ങൾ, അലർജി പ്രതിപ്രവർത്തനങ്ങൾ, വരൾച്ച എന്നിവയ്ക്ക് വിധേയമാകുകയും ചെയ്യുന്നു.

  • കൺജങ്റ്റൈവൽ മൈക്രോവാസ്കുലർ ഹെമോഡൈനാമിക്സിനെ ഡയബറ്റിക് റെറ്റിനോപ്പതി (ഡിആർ) ബാധിക്കുന്നു, അതിനാൽ ഡിആർ രോഗനിർണയത്തിനും നിരീക്ഷണത്തിനും[6] ഡിആറിന്റെ വിവേചന ഘട്ടങ്ങൾക്കും ഇത് ഉപകരിക്കും.[7]
  • ടൈപ്പ് II പ്രമേഹം, കൺജക്റ്റിവൽ ഹൈപ്പോക്സിയ, [8] ശരാശരി രക്തക്കുഴലുകളുടെ വ്യാസം വർദ്ധിക്കൽ, കാപ്പിലറി നഷ്ടം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.[9] [10] [11]
  • രക്തക്കുഴലുകളുടെ സ്ലഡ്ജിംഗ്, രക്തയോട്ടം രക്തക്കുഴലുകളുടെ വ്യാസം എന്നിവയിലെ മാറ്റങ്ങൾ, ക്യാപില്ലറി മൈക്രോ ഹെമറേജുകൾ എന്നിവയുമായി സിക്കിൾ സെൽ അനീമിയ ബന്ധപ്പെട്ടിരിക്കുന്നു. [12] [13] [14]
  • ബൾബാർ കൺജങ്റ്റൈവൽ രക്തക്കുഴലുകളുടെ ടോർടുവോസിറ്റി വർദ്ധനവ്, കാപ്പിലറി, ആർട്ടീരിയോൾ നഷ്ടം എന്നിവയുമായി രക്താതിമർദ്ദം ബന്ധപ്പെട്ടിരിക്കുന്നു.[15] [16]
  • കരോട്ടിഡ് ധമനിയുടെ തടസ്സം, മന്ദഗതിയിലുള്ള കൺജങ്റ്റൈവൽ രക്തപ്രവാഹവും വ്യക്തമായ കാപ്പിലറി നഷ്ടവുമായി ബന്ധപ്പെട്ടിരിക്കുന്നു.[3]
  • പ്രായത്തിനനുസരിച്ച്, കൺജങ്ക്റ്റിവയ്ക്ക് അന്തർലീനമായ സ്ക്ലെറയിൽ നിന്ന് വലിഞ്ഞ് അയഞ്ഞ അവസ്ഥയുണ്ടാകുന്നു, ഇത് കൺജക്റ്റിവൽ മടക്കുകളുടെ രൂപീകരണത്തിലേക്ക് നയിക്കുന്നു, ഈ അവസ്ഥ കൺജങ്റ്റൈവോചലാസിസ് എന്നറിയപ്പെടുന്നു.[17] [18]
  • കൺജങ്റ്റൈവയെ ട്യൂമറുകൾ ബാധിക്കാം. [19]
  • ലെപ്റ്റോസ്പൈറ അണുബാധമൂലം ഉണ്ടാകുന്ന എലിപ്പനി, കൺജങ്റ്റൈവൽ സഫ്യൂഷന് കാരണമാകും.

ഇതും കാണുക

അധിക ചിത്രങ്ങൾ

പരാമർശങ്ങൾ

പുറം കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.