ക്ലോസ്ട്രിഡിയം ബോട്ടുലിനം
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ന്യൂറോടോക്സിൻ ബോട്ടുലിനം ഉത്പാദിപ്പിക്കാൻ കഴിവുള്ള ഗ്രാം പോസിറ്റീവ് ബാക്ടീരിയയാണ് ക്ലോസ്ട്രിഡിയം ബോട്ടുലിനം. ഇത് ദണ്ഡ് ആകൃതിയിലുള്ള, അവായുശ്വസനം നടത്തുന്ന ബാക്ടീരിയയാണ്.[1] [2]
Clostridium botulinum | |
---|---|
Clostridium botulinum stained with gentian violet. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | |
Phylum: | Firmicutes |
Class: | Clostridia |
Order: | Clostridiales |
Family: | Clostridiaceae |
Genus: | Clostridium |
Species: | C. botulinum |
Binomial name | |
Clostridium botulinum van Ermengem, 1896 | |
Clostridium botulinum | |
---|---|
Clostridium botulinum stained with gentian violet. | |
Scientific classification | |
Domain: | |
Phylum: | Firmicutes |
Class: | Clostridia |
Order: | Clostridiales |
Family: | Clostridiaceae |
Genus: | Clostridium |
Species: | C. botulinum |
Binomial name | |
Clostridium botulinum van Ermengem, 1896 | |
ബോട്ടുലിനം ടോക്സിൻ മനുഷ്യരിലും മറ്റ് മൃഗങ്ങളിലും കടുത്ത പക്ഷാഘാത രോഗത്തിന് കാരണമാകും.[2] ഇത് മനുഷ്യർക്ക് അറിയപ്പെടുന്ന ഏറ്റവും ശക്തമായ വിഷവസ്തുവാണ്.
ക്ലോസ്ട്രിഡിയം ബോട്ടുലിനം, വൈവിധ്യമാർന്ന രോഗകാരികളായ ബാക്ടീരിയകളാണ്. ബോട്ടുലിനം ടോക്സിൻ ഉത്പാദിപ്പിക്കാനുള്ള കഴിവ് അനുസരിച്ച് അവയെ തരംതിരിച്ചിട്ടുണ്ട്.[1]
വിവിധതരങ്ങളായ ബോട്ടുലിനം ഉണ്ടാക്കാൻ കഴിവുള്ള ക്ലോസ്ട്രിഡിയം ബോട്ടുലിനം, അനുകൂലമല്ലാത്ത സാഹചര്യങ്ങളിൽ പ്രതിരോധശേഷിയുള്ള എൻഡോസ്പോറുകൾ ഉൽപാദിപ്പിക്കുന്നു. അവ സാധാരണയായി മണ്ണിൽ കാണപ്പെടുന്നു, മാത്രമല്ല പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനും കഴിയും.[1]
ക്ലോസ്ട്രിഡിയം ബോട്ടുലിനം സാധാരണയായി ടിന്നിലടച്ച ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു.[3]
ന്യൂറോടോക്സിൻ ഉൽപാദനം ഈ ഇനത്തിന്റെ ഏകീകൃത സവിശേഷതയാണ്. എട്ട് തരം വിഷവസ്തുക്കളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവയിൽ പലതും മനുഷ്യരിൽ രോഗത്തിന് കാരണമാകും. ദഹനനാളത്തിൽ കാണപ്പെടുന്ന എൻസൈമുകൾ നശിപ്പിക്കുന്നതിനെ പ്രതിരോധിക്കും.[4] എന്നിരുന്നാലും, എല്ലാത്തരം ബോട്ടുലിനം ടോക്സിനും 100 വരെ ചൂടാക്കിയാൽ അതിവേഗം നശിപ്പിക്കപ്പെടുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.