കാറ്റലൻ ഭാഷ
From Wikipedia, the free encyclopedia
വടക്കുകിഴക്കൻ സ്പെയിനിലും ഇതിനോടു ചേർന്നുള്ള ഫ്രാൻസിലും വ്യാപിച്ചുകിടക്കുന്ന കാറ്റലോണിയ പ്രദേശത്ത് ഉദ്ഭവിച്ച ഒരു റോമാൻസ് ഭാഷയാണ് കാറ്റലൻ (/ˈkætəlæn/;[4] ഓട്ടോണിം: català [kətəˈɫa] അല്ലെങ്കിൽ [kataˈɫa]). അൻഡോറയിലെ ദേശീയഭാഷയും ഏക ഔദ്യോഗികഭാഷയുമാണിത്.[5] സ്പാനിഷ് സ്വയംഭരണാധികാരമുള്ള സമൂഹങ്ങളായ കാറ്റലോണിയ, ബാലെറിക് ദ്വീപുകൾ, വാലെൻസിയൻ സമൂഹം (ഇവിടെ വാലെൻസിയൻ എന്നാണ് ഈ ഭാഷ അറിയപ്പെടുന്നത്) എന്നിവിടങ്ങളിലും ഈ ഭാഷയ്ക്ക് സഹ ഔദ്യോഗികപദവിയുണ്ട്. സാർഡീനിയ എന്ന ഇറ്റാലിയൻ ദ്വീപിലെ അൽഘെറോ നഗരത്തിൽ ഇതിന് പൂർണ്ണ ഔദ്യോഗികപദവിയില്ല. അറഗോൺ, മുർസിയ എന്നീ സ്പാനിഷ് സ്വയംഭരണ സമൂഹങ്ങളിലും ഫ്രഞ്ച് പ്രദേശമായ റൗസില്ലോൺ/വടക്കൻ കാറ്റലോണിയ എന്ന സ്ഥലത്തും ഈ ഭാഷ സംസാരിക്കുന്നുണ്ടെങ്കിലും ഔദ്യോഗികപദവിയില്ല.[6]
Catalan | |||
---|---|---|---|
català | |||
ഉച്ചാരണം | [kətəˈɫa] (EC) ~ [kataˈɫa] (WC) | ||
ഉത്ഭവിച്ച ദേശം | അൻഡോറ, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ | ||
ഭൂപ്രദേശം | കാറ്റലൻ രാജ്യങ്ങൾ കാണുക | ||
സംസാരിക്കുന്ന നരവംശം | കാറ്റലൻ ജനത | ||
മാതൃഭാഷയായി സംസാരിക്കുന്നവർ | 7.2 ദശലക്ഷം (2011)[1] 11 ദശലക്ഷം | ||
പൂർവ്വികരൂപം | ഓൾഡ് കാറ്റലൻ
| ||
| കാറ്റലൻ (ഐ.ഇ.സി. നിയന്ത്രിക്കുന്നു)
വലെൻസിയൻ (എ.വി.എൽ. നിയന്ത്രിക്കുന്നു)
| ||
ലാറ്റിൻ ലിപി (കാറ്റലൻ അക്ഷരമാല) കാറ്റലൻ ബ്രെയിൽ | |||
Signed forms | കാറ്റലൻ ആംഗ്യഭാഷ | ||
ഔദ്യോഗിക സ്ഥിതി | |||
ഔദ്യോഗിക പദവി | ലാറ്റിൻ യൂണിയൻ
| ||
Recognised minority language in | France
| ||
Regulated by | ഇൻസ്റ്റിറ്റ്യൂട്ട് ഡെ'എസ്റ്റഡീസ് കാറ്റലൻസ് അക്കാഡെമിയ വലെൻസിയാന ഡെ ലാ ലെൻഗ്വ | ||
ഭാഷാ കോഡുകൾ | |||
ISO 639-1 | ca | ||
ISO 639-2 | cat | ||
ISO 639-3 | cat | ||
ഗ്ലോട്ടോലോഗ് | stan1289 [3] | ||
Linguasphere | 51-AAA-e | ||
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA. |
ഒൻപതാം നൂറ്റാണ്ടിൽ വൾഗാർ ലാറ്റിനിൽ നിന്നാണ് കിഴക്കൻ പൈറന്നീസ് പ്രദേശത്ത് ഈ ഭാഷ ഉരുത്തിരിഞ്ഞുണ്ടായത്.[7] സ്പെയിൻ ജനാധിപത്യ രാജ്യമായതോടെ (1975–1982) കാറ്റലൻ ഭാഷയ്ക്ക് ഔദ്യോഗിക സ്ഥാനം ലഭിച്ചു. വിദ്യാഭ്യാസത്തിനും മാദ്ധ്യമങ്ങളിലും ഇപ്പോൾ ഈ ഭാഷ ഉപയോഗിക്കുന്നുണ്ട്.[8]