കൈസർ എന്നത് യൂറോപ്പിൽ ചില ചക്രവർത്തിമാർ ഉപയോഗിച്ചിരുന്ന ഒരു പദവി ആണ്. റോമൻ റിപ്പബ്ലിക്ക് വാണ ഏകാധിപതിയായ ഗായുസ് യൂലിയുസ് കൈസരുടെ കോഞ്നോമെനിൽ നിന്നാണ് ഈ പദം ഉദ്ഭവിച്ചത്. ആദ്യം വിളിപ്പേർ ആയി ഉപയോഗിച്ചിരുന്ന ഈ പദം പിന്നീട് ഒരു കുടുംബനാമമായും, എ.ഡി. 69നു ശേഷം ചക്രവർത്തിയുടെ പദവിയുടെ പേർ ആയും മാറി.

വസ്തുതകൾ Pronunciation, ലിംഗം ...
Thumb
Julius Caesar
The name Caesar became very popular in Italy during the Roman Empire after Caesar's Civil War.
Pronunciationഘടകം:IPA/styles.css താളിൽ ഉള്ളടക്കം ഒന്നുമില്ല.English: /ˈszər/ SEE-zər
Classical Latin: [ˈkae̯sar]
ലിംഗംMale
Language(s)Latin
അർത്ഥംEmperor
Region of originRoman Empire
Variant form(s)Kaiser
Tsar
Popularitysee popular names
അടയ്ക്കുക
വസ്തുതകൾ
Wiktionary
Wiktionary
അടയ്ക്കുക

പദത്തിന്റെ ഉദ്ഭവം

എ.ഡി. 300ന് മുമ്പെ ജനിച്ച നുമെരിയുസ് യൂലിയുസ് കൈസർ ആണ് ഈ പേരാൽ ആദ്യമായി അറിയപ്പെട്ടിരുന്നത് എന്ന് പണ്ഡിതന്മാർ കരുതുന്നു. ലത്തീൻ ഭാഷയിൽ മുടിയുള്ളത് എന്നർഥം വരുന്ന കൈസർ എന്ന പദത്തിൽ നിന്നാണ് ഇദ്ദേഹത്തിന് ഈ പേർ ലഭിച്ചത്. റോമൻ ഏകാധിപതിയായ ഗായുസിന്റെ പൂർവികനായിരുന്നു നുമെരിയുസ്. അങ്ങനെ ഗായുസിന് കൈസർ എന്ന പേർ ലഭിച്ചു.

ഗായുസ് യൂലിയുസ്, തന്റെ വിൽപ്പത്രത്തിൽ, തന്റെ സഹോദരിയുടെ കൊച്ചുമകനായ ഗായുസ് ഒക്ടേവിയസിനെ മകനും അനന്തരവകാശിയും ആയി ദത്തെടുത്തു. അതിനാൽ ഗായുസ് ഒക്ടേവിയസ്, റോമൻ നാമസമ്പ്രദായം അനുസരിച്ച്, ഗായുസ് യൂലിയുസ് കൈസർ ഒക്ടേവിയനസ് എന്ന് അറിയപ്പെട്ടു.

ഏക ചക്രവർത്തി

വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങളാൽ ഒക്ടേവിയനസ് തനിക്ക് കൈസറോടുള്ള ബന്ധത്തിനു ഊന്നൽ കൊടുക്കുവാൻ തീരുമാനിച്ചു. ഇതിനുവേണ്ടി അദ്ദേഹം സ്വയം "ഇംപെരറ്റർ കൈസർ" എന്നു വിളിച്ചു. ഈ പേരിനോടു റോമൻ സെനറ്റ് ബഹുമാനിക്കപ്പെട്ട എന്നർഥം വരുന്ന ഔഗുസ്റ്റുസ് എന്ന പദം ചേർത്തു. അദ്ദേഹത്തിന്റെ ദത്തെടുത്ത പുത്രൻ തിബെരിയസും "കൈസർ" എന്നറിയപ്പെടുവാൻ ഇടയായി; തിബെരിയസ് ക്ലൗദിയസ് നീറോയെ എ.ഡി. 4, ജൂൺ 6നു ഔഗുസ്റ്റുസ് കൈസർ ദത്തെടുത്തപ്പോൾ അദ്ദേഹത്തിന്റെ പേർ തിബെരിയസ് യൂലിയുസ് കൈസർ എന്നു മാറ്റി. ഇത് ഒരു പ്രമാണമായി മാറി: ചക്രവർത്തി തന്റെ അനന്തരവകാശിയെ തിരഞ്ഞെടുത്തിട്ട്, അദ്ദേഹത്തെ ദത്തെടുക്കുകയും അദ്ദേഹത്തിന് "കൈസർ" എന്ന പേർ കൊടുക്കുകയും ചെയ്യുന്നത് ഒരു ആചാരമായി.

ഒട്ടോമൻ സാമ്രാജ്യം

1453ൽ ഒട്ടോമൻ സാമ്രാജ്യം കിഴക്കൻ റോമാസാമ്രാജ്യത്തെ കീഴടക്കി, കുസ്തന്തിനിയ(കോൺസ്റ്റാന്റിനോപ്പിൾ) പിടിച്ചെടുത്തു. ഒട്ടോമൻ സുൽത്താൻ മുഹമ്മദ് രണ്ടാമൻ(മുഹമ്മദ് അൽ ഫാത്തിഹ്) "റോമാ സാമ്രാജ്യത്തിന്റെ കൈസർ" എന്ന പദവി സ്വീകരിച്ചു.

Thumb
Mehmed II and Ecumenical Patriarch of Constantinople Gennadios.

ഒട്ടോമൻ സാമ്രാജ്യത്തെ റോമാ സാമ്രാജ്യത്തിന്റെ തുടർച്ചയായി പ്രഖ്യാപിച്ചു. കൈസറുടെ പദവിയുടെ അധികാരത്താൽ മുഹമ്മദ് സുൽത്താൻ കുസ്തന്തിനോപൊലിസ് പാപ്പാസനത്തെ പുനഃസ്ഥാപിച്ചു.

മറ്റു ഉപയോഗങ്ങൾ

കൈസർ എന്ന വാക്ക് പല ഭാഷകളിലും "ചക്രവർത്തി" എന്നോ "ചക്രവർത്തിനി" എന്നോ അർഥം വച്ചു ഉപയോഗിക്കുന്നു. ജർമ്മൻ ഭാഷയിലെ "കൈസർ", റഷ്യൻ ഭാഷയിലെ "സാർ" (tsar, czar), പേർഷ്യൻ ഭാഷയിലെ "ഘൈസർ", ഉർദു ഭാഷയിലെ "ഖൈസർ" എന്നിവ ഇങ്ങനെയാണ് ഉദ്ഭവിച്ചത്. മുഗൾ സാമ്രാജ്യം അധഃപതിച്ചശേഷം "ഇന്ത്യയുടെ ചക്രവർത്തി" എന്ന പദവി സ്വീകരിച്ച ബ്രിട്ടീഷ് രാജാക്കന്മാർ "കൈസർ-ഇ-ഹിന്ദ്" എന്നറിയപ്പെട്ടിരുന്നു.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.