യുണൈറ്റഡ് കിങ്ഡം
ഗ്രേറ്റ് ബ്രിട്ടൺ ദ്വീപുകളിലെ ഇംഗ്ലണ്ട്, സ്കോട്ട്ലാന്റ്, വെയിൽസ് എന്നീ രാജ്യങ്ങളും, അയർലന്റ / From Wikipedia, the free encyclopedia
യൂറോപ്പ് ഭൂഖണ്ഡത്തിലെ ഗ്രേറ്റ് ബ്രിട്ടൺ ദ്വീപുകളിലെ ഇംഗ്ലണ്ട്, സ്കോട്ട്ലാന്റ്, വെയിൽസ് എന്നീ രാജ്യങ്ങളും, അയർലന്റ് ദ്വീപിലെ ഉത്തര അയർലണ്ടും ഉൾപ്പെട്ട കൂട്ടായ്മയാണ് (ഐക്യരാജ്യം) യുണൈറ്റഡ് കിങ്ഡം അഥവാ യൂകെ. ഭൂമിശാസ്ത്രപരമായി വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ യൂറോപ്യൻ വൻകരയുടെ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒരു കൂട്ടം ദ്വീപുകളാണ് യുകെയുടെ ഭാഗമായുള്ളത്. ഇതൊരു വികസിത രാജ്യമാണ്. ഉയർന്ന സാമൂഹിക സുരക്ഷയും വ്യക്തി സ്വാതന്ത്ര്യവും ലഭ്യമായ ഒരു ക്ഷേമരാജ്യം കൂടിയാണിത്. ക്യാപിറ്റലിസ്റ്റ് സ്വതന്ത്ര സമ്പദ് വ്യവസ്ഥയാണ് നിലവിലുള്ളത്. ജനാധിപത്യം, വ്യക്തി സ്വാതന്ത്ര്യം, ജൻഡർ സമത്വം, സാമൂഹിക ക്ഷേമം, ആരോഗ്യ പരിരക്ഷ, വ്യാപാരം തുടങ്ങിയ കാര്യങ്ങളിൽ യുകെ ഏറെ മുന്നിലാണ്. കേരളത്തിൽ നിന്നുൾപ്പടെ വിദഗ്ദ തൊഴിലാളികൾ കുടിയേറുന്ന ഒരു രാജ്യം കൂടിയാണ് യൂകെ, പ്രത്യേകിച്ചും നഴ്സിംഗ്, സോഷ്യൽ വർക്ക്, ഐടി, ആധുനിക വൈദ്യശാസ്ത്രം, ഷെഫ്, ഹോട്ടൽ മാനേജ്മെന്റ് തുടങ്ങിയ തൊഴിൽ മേഖലകളിൽ. കേരളത്തിൽ നിന്നും ധാരാളം നഴ്സുമാരെ യൂകെയിലെ ആശുപത്രികളിൽ നിയമിച്ചിരുന്നു. അതിനാൽ ധാരാളം മലയാളി നഴ്സുമാരെ യുകെയിൽ കാണാം.
ഐക്യരാജ്യം (യുണൈറ്റഡ് കിങ്ഡം) എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഐക്യരാജ്യം (യുണൈറ്റഡ് കിങ്ഡം) (വിവക്ഷകൾ) എന്ന താൾ കാണുക. |
ഗ്രേറ്റ് ബ്രിട്ടണും കൂടാതെ ഉത്തര അയർലന്റും ഒന്നിച്ച രാജ്യം (UK) | |
---|---|
Flag | |
Location of the യുണൈറ്റഡ് കിങ്ഡം (dark green) on the European continent (dark grey) | |
തലസ്ഥാനം and largest city | London 51°30′N 0°7′W |
ഔദ്യോഗിക കൂടാതെ ദേശീയ ഭാഷ | ഇംഗ്ലീഷ് |
പ്രാദേശിക ന്യൂനപക്ഷ ഭാഷകൾ [lower-roman 3] |
|
വംശീയ വിഭാഗങ്ങൾ (2011) |
|
മതം |
|
നിവാസികളുടെ പേര് |
|
Constituent countries | |
ഭരണസമ്പ്രദായം | Unitary[lower-roman 5] parliamentary constitutional monarchy |
• Monarch | ചാൾസ് III |
• Prime Minister | Rishi Sunak |
നിയമനിർമ്മാണസഭ | Parliament |
• ഉപരിസഭ | House of Lords |
• അധോസഭ | House of Commons |
Formation | |
• Laws in Wales Acts | 1535 and 1542 |
• Union of the Crowns | 24 March 1603 |
• Acts of Union of England and Scotland | 1 May 1707 |
• Acts of Union of Great Britain and Ireland | 1 January 1801 |
• Irish Free State Constitution Act | 5 December 1922 |
• ആകെ വിസ്തീർണ്ണം | 242,495 km2 (93,628 sq mi)[12] (78th) |
• ജലം (%) | 1.51 (2015)[13] |
• 2020 estimate | 67,081,000[14] (21st) |
• 2011 census | 63,182,178[15] (22nd) |
• ജനസാന്ദ്രത | 270.7/km2 (701.1/sq mi) (50th) |
ജി.ഡി.പി. (PPP) | 2021 estimate |
• ആകെ | $3.276 trillion[16] (10th) |
• പ്രതിശീർഷം | $48,693[16] (28th) |
ജി.ഡി.പി. (നോമിനൽ) | 2021 estimate |
• ആകെ | $3.108 trillion[16] (5th) |
• Per capita | $46,200[16] (22nd) |
ജിനി (2019) | 36.6[17] medium · 33rd |
എച്ച്.ഡി.ഐ. (2019) | 0.932[18] very high · 13th |
നാണയവ്യവസ്ഥ | Pound sterling[lower-roman 6] (GBP) |
സമയമേഖല | UTC (Greenwich Mean Time, WET) |
UTC+1 (British Summer Time, WEST) | |
[lower-roman 7] | |
തീയതി ഘടന | dd/mm/yyyy yyyy-mm-dd (AD) |
Mains electricity | 230 V–50 Hz |
ഡ്രൈവിങ് രീതി | left[lower-roman 8] |
കോളിംഗ് കോഡ് | +44[lower-roman 9] |
ISO കോഡ് | GB |
ഇൻ്റർനെറ്റ് ഡൊമൈൻ | .uk[lower-roman 10] |