ബോഗൺവില്ല
From Wikipedia, the free encyclopedia
തെക്കേ അമേരിക്ക സ്വദേശമായ ഒരു അലങ്കാരസസ്യമാണ് ബോഗൺവില്ല (ബൊഗയൻവില്ല) അഥവാ കടലാസുപിച്ചകം (കടലാസ്സുചെടി) . ഇതിന്റെ ബ്രാക്റ്റുകൾ കനംകുറഞ്ഞതും കടലാസിനു സമാനമായവയുമായതിനാൽ കടലാസുപൂവ് എന്നും ഇവക്ക് പേരുണ്ട്. 1768-ൽ ബ്രസീലിൽ ആദ്യമായി ഈ സസ്യം കണ്ടെത്തിയ യൂറോപ്യനായ ലൂയിസ് ആന്റണി ഡി ബോഗൺവിൻ എന്ന ഫ്രഞ്ച് നാവികന്റെ പേരിൽനിന്നാണ് ബോഗൺവില്ല എന്നു ഈ ചെടിക്ക് പേരുവന്നത്. [1] മുള്ളുകളുള്ള ഈ ചെടി പന്ത്രണ്ട് മീറ്റർ വരെ ഉയരത്തിൽ വളരാറുണ്ട്. ഉഷ്ണമേഖലാപ്രദേശങ്ങളിൽ വർഷം മുഴുവൻ പുഷ്പിക്കുന്നവയാണ് ഈ ചെടി. പുഷ്പങ്ങൾ വളരെ ചെറുതാണ്, വർണ്ണപ്പകിട്ടോടെ കാണപ്പെടുന്നത് യഥാർഥത്തിൽ ഇലകളാണ്(Bract). പിങ്ക്, മജന്ത, പർപ്പിൾ, ചുവപ്പ്, ഓറഞ്ച്, വെള്ള, മഞ്ഞ എന്നീ നിറങ്ങളിൽ ബ്രാക്റ്റുകൾ കാണപ്പെടുന്നു. ഇവയുടെ യഥാർത്ഥ പൂവ് ചെറുതും വെളുത്ത നിറമുള്ളതുമാണ്. അഞ്ചോ ആറോ ബ്രാക്റ്റുകളാൽ പൂവ് ചുറ്റപ്പെട്ടിരിക്കും. കനംകുറഞ്ഞ അകീൻ തരത്തില്പ്പെട്ടതാണ് ഇവയുടെ ഫലം.
Bougainvillea | |
---|---|
Bougainvillea spectabilis | |
Bougainvillea glabra | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | Bougainvillea |
Species | |
Selected species: |
ലൂയിസ് ബോഗൺവില്ല എന്ന പേരിൽ ഒരു ഫ്രഞ്ച് സഞ്ചാരി തന്റെ യാത്രക്കിടയിൽ പുതിയതരം പൂവ് കണ്ടെത്തി. പിന്നീട് ആ പൂവ് അത് കണ്ടെത്തിയ ആളുടെ പേരിൽത്തന്നെ അറിയപ്പെടാൻ തുടങ്ങി. ശാന്തസമുദ്രത്തിലെ ഒരു ദ്വീപിലാണ് അദ്ദേഹം ഈ പൂവ് കണ്ടെത്തിയത്. അതുകൊണ്ട് ആ ദ്വീപും അതേ പേരിൽ അറിയപ്പെട്ടു.[2]