ബിൽ ക്ലിന്റൺ
From Wikipedia, the free encyclopedia
വില്യം ജെഫേർസൺ ബിൽ ക്ലിന്റൺ (ജനനപ്പേര്:വില്ല്യം ജെഫേഴ്സൺ ബ്ലിഥെ III[1]) അമേരിക്കൻ ഐക്യനാടുകളുടെ നാല്പ്പത്തിരണ്ടാമത് (1993-2001) പ്രസിഡണ്ടായിരുന്നു. അർക്കൻസാ സംസ്ഥാനത്തിൽ 1946 ഓഗസ്റ്റ് 19നു ജനിച്ച ക്ലിന്റൺ, 12 വർഷത്തോളം അർക്കൻസാ ഗവർണറായിരുന്നു. ഡെമോക്രാറ്റിക് പാർട്ടി അംഗമായ ക്ലിന്റൺ, ജോർജ് എച്ച് ബുഷിനെ പരാജപ്പെടുത്തിയാണു 1993-ൽ പ്രസിഡണ്ടായത്. അമേരിക്കൻ പ്രസിഡന്റുമാരിൽ ഏറ്റവും ചെറുപ്പത്തിൽ പ്രസിഡന്റായവരുടെ പട്ടികയിൽ മൂന്നാമതാണ് ബിൽ ക്ലിന്റന്റെ സ്ഥാനം (തിയോഡോർ റൂസ്വെൽറ്റ്, ജോൺ എഫ്. കെന്നഡി എന്നിവരാണ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ബേബി ബൂമർ തലമുറയിലെ ആദ്യത്തെ പ്രസിഡന്റായി ബിൽ ക്ലിന്റൺ കരുതപ്പെടുന്നു.
വസ്തുതകൾ വൈസ് പ്രസിഡന്റ്, മുൻഗാമി ...
വില്ല്യം ജെഫ്ഫേഴ്സൺ ക്ലിന്റൺ | |
അമേരിക്കയുടെ നാല്പ്പത്തിരണ്ടാമത് പ്രസിഡണ്ട് | |
പദവിയിൽ 1993 ജനുവരി 20 – 2001 ജനുവരി 20 | |
വൈസ് പ്രസിഡന്റ് | അൽ ഗോർ |
---|---|
മുൻഗാമി | ജോർജ്ജ് എച്ച്. ബുഷ് |
പിൻഗാമി | ജോർജ്ജ് ഡബ്ലിയു. ബുഷ് |
52nd Governor of Arkansas | |
പദവിയിൽ January 11, 1983 – December 12, 1992 | |
Lieutenant(s) | Winston Bryant (1983-1991) Jim Guy Tucker (1991-1992) |
മുൻഗാമി | Frank D. White |
പിൻഗാമി | Jim Guy Tucker |
50th Governor of Arkansas | |
പദവിയിൽ January 9, 1979 – January 19, 1981 | |
Lieutenant(s) | Joe Purcell |
മുൻഗാമി | Joe Purcell |
പിൻഗാമി | Frank D. White |
ജനനം | (1946-08-19) ഓഗസ്റ്റ് 19, 1946 (77 വയസ്സ്) Hope, Arkansas |
രാഷ്ട്രീയകക്ഷി | Democratic |
ജീവിതപങ്കാളി | Hillary Rodham Clinton |
മക്കൾ | Chelsea Clinton |
മതം | Baptist |
ഒപ്പ് |
അടയ്ക്കുക