ബെറിറ്റ് എലിസബത് ആൻഡേഴ്സൺ (ജീവിതകാലം: 11 നവംബർ 1935 - 2019 ഏപ്രിൽ 14),[2][3] പ്രൊഫഷണലായി ബിബി ആൻഡേഴ്സൺ (Swedish: [²bɪbːɪ ²anːdɛˌʂɔn]), എന്നറിയപ്പെട്ടിരുന്ന ഒരു സ്വീഡിഷ് നടിയാണ്. ചലച്ചിത്ര നിർമ്മാതാവ് ഇംഗ്മാർ ബെർഗ്മാനുമായുള്ള നിരന്തരമായ സഹകരണത്തിലൂടെ അവർ കൂടുതൽ പ്രശസ്തയായിരുന്നു.

വസ്തുതകൾ ബിബി ആൻഡേർസൺ, ജനനം ...
ബിബി ആൻഡേർസൺ
Thumb
ആൻഡേർസൺ 1961ൽ
ജനനം
Berit Elisabet Andersson

(1935-11-11)11 നവംബർ 1935
Stockholm, Sweden
മരണം14 ഏപ്രിൽ 2019(2019-04-14) (പ്രായം 83)
Stockholm, Sweden
ദേശീയതSwedish
മറ്റ് പേരുകൾBirgitta Andersson[1]
തൊഴിൽActress
സജീവ കാലം1951–2009
ജീവിതപങ്കാളി(കൾ)
  • Kjell Grede
    (m. 1960; div. 1973)
  • Per Ahlmark
    (m. 1979; div. 1981)
  • Gabriel Mora Baeza
    (m. 2004)
കുട്ടികൾ1
അടയ്ക്കുക

ആദ്യകാലവും ഔദ്യോഗിക ജീവിതവും

സാമൂഹ്യ പ്രവർത്തകയായ കരിൻ (മുമ്പ്, മാൻഷൻ), ബിസിനസുകാരനായ ജോസെഫ് ആൻഡേഴ്സൻ എന്നിവരുടെ മകളായി സ്റ്റോക്ക്ഹോമിലെ കുങ്‌ഷോൾമെനിലാണ് ബെറിറ്റ് എലിസബത്ത് ആൻഡേഴ്‌സൺ ജനിച്ചത്.[4][5][6]

ഇംഗ്ലർ ബെർഗ്മാനുമായുള്ള അവരുടെ ആദ്യ സഹകരണ ആരംഭിക്കുന്നത് 1951 ൽ[7] ബ്രിസ് എന്ന ഡിറ്റർജന്റിന്റെ ഒരു പരസ്യം നിർമ്മിക്കുന്നതുമായി പങ്കാളിയായതോടെയാണ്.[8] കൌമാരപ്രായത്തിൽ ഫിലിം സെറ്റുകളിൽ ഒരു എക്ട്രാ നടിയായി പ്രവർത്തിച്ചിരുന്ന ആൻഡേർസൺ[9] ഇതോടൊപ്പം ടെർസറസ് നാടക സ്കൂളിലും റോയൽ ഡ്രമാറ്റിക് തിയറ്റർ സ്കൂളിലും (1954–1956) അഭിനയം അഭ്യസിക്കുകയും ചെയ്തു.[10][11] തുടർന്ന് സ്റ്റോക്ക്ഹോമിലെ റോയൽ ഡ്രമാറ്റിക് തിയേറ്ററിൽ ചേർന്നു.[12]

1950കളിലും 1960കളിലും, 1970 കളിലുമായി ബെർഗ്മാൻ സംവിധാനം ചെയ്ത പത്ത് ചലച്ചിത്രങ്ങളിലും മൂന്ന് ടെലിവിഷൻ ചിത്രങ്ങളിലും ആൻഡേർസൺ അഭിനയിച്ചു. 1958 ലെ കാൻസ് ചലച്ചിത്രമേളയിൽ സംവിധായകന്റെ ‘ബ്രിങ്ക് ഓഫ് ലൈഫ്’ എന്ന പ്രസവവാർഡിൽ ചിത്രീകരിച്ച സിനിമയിലെ അഭിനയത്തിന് ഇൻഗ്രിഡ് തുലിൻ, ഇവാ ഡാൽബെക്ക് എന്നിവർക്കൊപ്പം മികച്ച നടിക്കുള്ള സമ്മാനം പങ്കിട്ടിരുന്നു.[13] സെവൻത് സീൽ, വൈൽഡ് സ്ട്രോബെറീസ്, ദി മാജിഷ്യൻ, ദി പാഷൻ ഓഫ് അന്ന, ദി ടച്ച്, പേഴ്സോണ എന്നിവയാണ് മറ്റ് അദ്ദേഹത്തോടൊപ്പം സഹകരിച്ച മറ്റു ചിത്രങ്ങൾ.[14]

1963-ലെ 13-ആമത് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ വില്ഗോട്ട് സ്ജോമാന്റെ ‘ദ മിസ്ട്രസ്’ എന്ന ചിത്രത്തിലെ കഥാപാത്രത്തന്റെ പേരിൽ ആൻഡേഴ്സൺ മികച്ച നടിക്കുള്ള സിൽവർ ബിയർ പുരസ്കാരം നേടി.[15]

1960 കളുടെ മദ്ധ്യം മുതൽ

പേഴ്സോണ (1966) എന്ന സിനിമയിലെ എലിസബത്ത് വോഗ്ലർ (ലിവ് ഉൾമാൻ) എന്ന മൂകയും ചലനശേഷിയുമില്ലാത്ത കഥാപാത്രത്തിന്റെ ചിന്തകൾക്കും വികാരങ്ങൾക്കും ശബ്ദം നൽകുന്ന[13] ഒരു നഴ്സായുള്ള ആൻഡേഴ്സന്റെ തീവ്രമായ അഭിനയത്തിന് ഫോർത്ത് ഗുൽഡ്‌ബാഗ് അവാർഡിലെ മികച്ച നടിക്കുള്ള പുരസ്കാരം നേടി.[16] ആ വർഷം ജെയിംസ് ഗാർനർ, സിഡ്നി പൊയിറ്റിയർ എന്നിവരോടൊപ്പം ഡ്യുവൽ അറ്റ് ഡയാബ്ലോയിൽ അവർ പ്രത്യക്ഷപ്പെട്ടു.[17] കൂടുതൽ ബെർഗ്മാൻ ചിത്രങ്ങൾ അവരെ തേടിയെത്തിയതോടൊപ്പം ജോൺ ഹസ്റ്റൻ (ദി ക്രെംലിൻ ലെറ്റർ, 1970),[18] റോബർട്ട് ആൾട്ട്മാൻ (ക്വിന്ററ്റ്, 1979, പോൾ ന്യൂമാനോടൊപ്പം) എന്നീ സംവിധായകരോടൊപ്പവും പ്രവർത്തിച്ചു.[19] ഹെൻറിക് ഇബ്സന്റെ രചനയിൽ ആർതർ മില്ലർ അവതരിപ്പിച്ച നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമായ 'ആൻ എനിമി ഓഫ് ദ പീപ്പിളിൽ' (1977) സ്റ്റീവ് മക്വീനോടൊപ്പം അഭിനയിച്ചിരുന്നു.[20] സ്റ്റീവ് മക്വീൻസ് നിർമ്മാണം നിർവ്വഹിച്ച ഏക സിനിമയായിരുന്നു ഇത്.

1973 ൽ എറിക് മരിയ റെമാർക്കിയുടെ നിർമ്മാണത്തിൽ അവതരിപ്പിക്കപ്പെട്ട 'ഫുൾ സർക്കിൾ' എന്ന നാടകത്തിലൂടെ ആൻഡേഴ്സൺ അമേരിക്കൻ നാടകവേദിയിലും അരങ്ങേറ്റം കുറിച്ചു.[21] അവരുടെ ഏറ്റവും പ്രശസ്തമായ അമേരിക്കൻ ചിത്രം 'ഐ നെവർ പ്രോമിസ്ഡ് യു എ റോസ് ഗാർഡൻ' (1977) ആണ്. ഇതിൽ അവരോടൊപ്പം കാത്‌ലീൻ ക്വിൻലാനും അഭിനയിച്ചിരുന്നു.[22]

1990 ൽ ആൻഡേഴ്സൺ സ്റ്റോക്ക്ഹോമിൽ ഒരു നാടക സംവിധായികയായി ജോലി ചെയ്യുകയും ഡ്രാമറ്റനിൽ നിരവധി നാടകങ്ങളുടെ സംവിധാനം ഏറ്റെടുക്കുകയും ചെയ്തു.[23] 1980 കളുടെ അവസാനത്തിലും 1990 കളുടെ തുടക്കത്തിലും അവർ പ്രധാനമായും ടെലിവിഷനിലും നാടക നടിയായും ബെർഗ്മാനും മറ്റുള്ളവരുമായും പ്രവർത്തിച്ചു. ഒരു മാനുഷിക പദ്ധതിയായ റോഡ് ടു സരാജേവോയുടെ സൂപ്പർവൈസർ കൂടിയായിരുന്നു അവർ.[24]

സ്വകാര്യജീവിതം

1996-ൽ ആൻഡേഴ്സൺ തന്റെ ആത്മകഥയായ ‘എറ്റ് ഒഗോൺബ്ലിക്ക്’ (ഒരു നിമിഷം, അല്ലെങ്കിൽ അക്ഷരാർത്ഥത്തിൽ, ഒരു കണ്ണു ചിമ്മൽ) പ്രസിദ്ധീകരിച്ചു.[25] ആദ്യവിവാഹം സംവിധായകനായ ക്ജെൽ ഗ്രെഡുമായി (1960, വിവാഹമോചനം നേടി) നടന്നതിൽ അവർക്ക് ഒരു മകളുണ്ടായിരുന്നു. രണ്ടാമത്തെ വിവാഹം രാഷ്ട്രീയക്കാരനും എഴുത്തുകാരനുമായ പെർ അഹ്മാർക്കുമായിട്ടായിരുന്നു (1978, വിവാഹമോചനം).[26] പിന്നീട് ആൻഡേഴ്സൺ 2004 മെയ് 29 ന് ഗബ്രിയേൽ മോറ ബൈസയെ വിവാഹം കഴിച്ചു.[27] 2009 ൽ അവർക്ക് ഹൃദയാഘാതം സംഭവിച്ചിരുന്നു.[28] അടുത്ത വർഷം പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ പറയുന്നതുപ്രകാരം, അന്നുമുതൽ അവർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും സംസാരിശക്തിയില്ലാതാകുകയും ചെയ്തു.[29]

സ്വീഡിഷ് ചലച്ചിത്ര നടി ജെർഡ് ആൻഡേഴ്സന്റെ ഇളയ സഹോദരിയായിരുന്നു അവർ. 2019 ഏപ്രിൽ 14 ന് 83 ആമത്തെ വയസിൽ ബിബി ആൻഡേഴ്സൺ അന്തരിച്ചു.[30][31]

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.