ഭക്തി (സംസ്കൃതം: भक्ति) അക്ഷരാർത്ഥത്തിൽ "അറ്റാച്ച്മെന്റ്, പങ്കാളിത്തം, അതീവ താത്പര്യം, ആദരാജ്ഞാനം, വിശ്വാസം, സ്നേഹം, ഭക്തി, ആരാധന, ശുദ്ധി" എന്നാണ്.[1] ഹിന്ദുമതത്തിൽ ഇത് ഭക്തിയെ സൂചിപ്പിച്ചു കൊണ്ട് ദൈവത്തോടുള്ള സ്നേഹം, ഒരു ദൈവഭക്തൻ അല്ലെങ്കിൽ ദൈവത്തിന്റെ ഒരു പ്രതിനിധി എന്നിങ്ങനെ പ്രതിനിധാനം ചെയ്യുന്നു.[2][3] ഭഗവദ് ഗീതയിൽ, ഭക്തി മാർഗ എന്ന നിലയിൽ, ആത്മീയതയുടെയും, മോക്ഷാത്മകതയുടെയും ഒരു സാദൃശ്യത്തെ സൂചിപ്പിക്കുന്നതുപോലെ, ശ്രേതസ്വാതാര ഉപനിഷത്തിനെപ്പോലുള്ള പുരാതന ഗ്രന്ഥങ്ങളിൽ ഇത് പങ്കാളിത്തം, ഭക്തി, സ്നേഹത്തിന്റെ അർത്ഥം എന്നിവയെ സൂചിപ്പിക്കുന്നു.[4]

Thumb
Thumb
Krishna has been a major part of the Bhakti movement.

ഇന്ത്യൻ മതങ്ങളിൽ ഭക്തി "വൈകാരിക ഭക്തി" ആണ്, പ്രത്യേകിച്ച് ഒരു വ്യക്തിപരമായ ദൈവത്തെയോ ആത്മീയ ആശയങ്ങളെയോ ആണ് അത് കാണിക്കുന്നത്.[5][6] ഒന്നാം സഹസ്രാബ്ദത്തിന്റെ രണ്ടാം പകുതിയിൽ വിഷ്ണുവിനും (വൈഷ്ണവത്വം), ശിവ (ശൈവിസം), ദേവി (ശക്തി) എന്നീ ദേവൻമാരുടെ ചുറ്റുപാടിൽ വളർന്ന അൽവാർ, നായനാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു പ്രസ്ഥാനവും ഈ പദം സൂചിപ്പിക്കുന്നു.[7]12-ാം നൂറ്റാണ്ടിനുശേഷം ഇന്ത്യയിൽ ഇസ്ലാമിന്റെ വരവോടെ ഇന്ത്യയിലെ പല ഹിന്ദു പാരമ്പര്യങ്ങളും വളരെ വേഗത്തിൽ വളർന്നു.[8][9][10]

ഭക്തി ആശയങ്ങൾ ഇന്ത്യയിലെ പല പ്രസിദ്ധ എഴുത്തുകാരും വിശുദ്ധ സന്ന്യാസകവികളുമാണ് പ്രചരിപ്പിച്ചത്. ഉദാഹരണമായി ഭഗവതപുരാണം ഹിന്ദുമതത്തിലെ ഭക്തിപ്രസ്ഥാനവുമായി ബന്ധപ്പെടുത്തി കൃഷ്ണനുമായി ബന്ധപ്പെട്ട കൃതിയും ഉണ്ട്.[11]ഇന്ത്യയിലെ മറ്റു മതങ്ങളിലും ഭക്തിയെ കാണാം.[12][13][14]ആധുനിക കാലങ്ങളിൽ ക്രിസ്തുമതവും ഹിന്ദുമതവും തമ്മിലുള്ള ഇടപെടലുകളെയും ഇത് സ്വാധീനിച്ചിട്ടുണ്ട്.[15][16]ഇന്ത്യക്ക് പുറത്ത്, ചില തെക്കുകിഴക്കൻ ഏഷ്യൻ, കിഴക്കൻ ഏഷ്യൻ ബുദ്ധമത പാരമ്പര്യങ്ങളിലും വൈകാരിക ഭക്തി കാണാം. ഇത് ചിലപ്പോൾ ഭാട്ടി എന്നാണ് അറിയപ്പെടുന്നത്. [17][18][19]

ടെർമിനോളജി

സംസ്കൃത വാക്ക് ഭക്തി എന്ന വാക്ക് വേർതിരിച്ചെടുത്തത് വേർബ് റൂട്ട് ഭജ് എന്ന വാക്കിൽ നിന്നാണ്. അതായത്, "വിഭജിക്കുന്നത്, പങ്കു കൊള്ളുക, പങ്കെടുക്കുക എന്നാണ് ("to divide, to share, to partake, to participate, to belong to").[20][21][22]ബന്ധം,ഭക്തി, ഇഷ്ടം, ആദരാജ്ഞാനം,വിശ്വാസം അല്ലെങ്കിൽ സ്നേഹം, ആരാധന, ഒരു ആത്മീയമായ ഭക്തി, മതതത്ത്വം,രക്ഷയുടെ മാർഗ്ഗം " എന്നിവയാണ് ഈ വാക്ക് അർത്ഥമാക്കുന്നത്.[23]

ഭക്തി എന്ന പദത്തിന്റെ അർത്ഥം കാമയിൽ നിന്ന് വ്യത്യസ്തമാണ്. കാമ വൈകാരിക ബന്ധത്തെ സൂചിപ്പിക്കുന്നു. ചിലപ്പോൾ വികാരപരമായ സ്നേഹവും കാണിക്കുന്നു. ഇതിൽ നിന്നും വ്യത്യസ്തമായി ഭക്തി ആത്മീയമാണ്. മത ആശയങ്ങളോട് അല്ലെങ്കിൽ തത്ത്വങ്ങൾക്ക് സ്നേഹവും, ഭക്തിയും അത് രസവും വികാരവുമാണ്.[24]ഭക്തി എന്ന വാക്ക് വിമർശനാത്മക മനോഭാവം, എന്നാൽ പ്രതിബദ്ധത എന്ന നിലയിൽ മനസ്സിലാക്കാൻ പാടില്ലെന്ന് കരൺ പെചെലിസ് പറയുന്നു. ഹിന്ദുത്വത്തിൽ ഭക്തി എന്ന സങ്കല്പത്തിൽ, ഇടപെടൽ, വികാരവും ആശയവിനിമയവും തമ്മിലുള്ള ഒരു വ്യാകുലതയാണ്. "സാമൂഹ്യ പശ്ചാത്തലവും താൽക്കാലിക സ്വാതന്ത്ര്യവും പുനഃപരിശോധിക്കാനുള്ള വികാരം ചിന്താശീലവും ബോധപൂർവ്വവുമായ സമീപനത്തിലെ അനുഭവവും മനസ്സിലാക്കാനുള്ള വികാരമാണ്". ഭക്തിയെ നിർവഹിക്കുന്നയാൾ ഭക്തൻ എന്നാണ് വിളിക്കുന്നത്.[25]

വേദ സംസ്കൃത സാഹിത്യത്തിൽ ഭക്തി എന്ന പദം, മാനുഷിക ബന്ധങ്ങളിൽ, "പ്രിയപ്പെട്ട സ്നേഹിതൻ, സുഹൃത്ത്-സുഹൃത്ത്, രാജ-വിഷയം, മാതാപിതാക്കൾ-കുട്ടികൾക്കിടയിൽ" പരസ്പര സഹകരണം, ഭക്തി, ഇഷ്ടാനിഷ്ടങ്ങൾ, എന്നീ പൊതുവായ അർത്ഥങ്ങളെ സൂചിപ്പിക്കുന്നു. [26] ഗുരുക്കന്മാരോട് ഗുരു-ഭക്തി,[27][28] അല്ലെങ്കിൽ വ്യക്തിപരമായി ദൈവത്തോട് അല്ലെങ്കിൽ ആത്മനിഷ്ഠമായ രൂപത്തിലും (നിർഗുണ) ഭക്തിയെ പരാമർശിക്കാം. [29]

ശ്രീലങ്കൻ ബുദ്ധമതശാസ്ത്ര പണ്ഡിതൻ സനത് നാനയക്കരയുടെ കാഴ്ചപ്പാടിൽ, ഭാരതീയ മതങ്ങളിൽ ഭക്തി എന്ന ആശയം ശരിയായി തർജ്ജമ ചെയ്യുന്നതോ അല്ലെങ്കിൽ പ്രതിനിധീകരിക്കുന്നതോ ആയ ഒരൊറ്റ വാക്കുകളില്ല.[30]"ഭക്തി, വിശ്വാസം, ഭക്തി വിശ്വാസം" തുടങ്ങിയ പദങ്ങൾ ഭക്തിയുടെ ചില വശങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഈ ആശയം അഗാധസ്നേഹത്തിൻറെ പ്രതീതി ജനിപ്പിക്കുന്നു. "ആഗ്രഹം സ്വാർത്ഥമാണ്, സ്നേഹം നിസ്സ്വാർത്ഥമാണ്." ചില പണ്ഡിതന്മാരിൽ നാനായക്കര ഇതിനെ സാധയുമായി (സംസ്‌കൃതം: ശ്രദ്ധ) ബന്ധപ്പെടുത്തുന്നു അതിന്റെ അർത്ഥം "വിശ്വാസം, അല്ലെങ്കിൽ ആത്മവിശ്വാസം" എന്നാണ്. എന്നിരുന്നാലും, ഭക്തിക്ക് അതിൽത്തന്നെ ഒരു അന്ത്യം അല്ലെങ്കിൽ ആത്മീയ ജ്ഞാനത്തിലേക്കുള്ള പാതയെ സൂചിപ്പിക്കാൻ കഴിയും.[30]

ഭക്തി എന്ന പദം ഹിന്ദുമതത്തിലെ മോക്ഷത്തിലേക്കുള്ള (ആത്മീയ സ്വാതന്ത്ര്യം, വിമോചനം, രക്ഷ) പല ഇതര ആത്മീയ പാതകളിലൊന്നായാണ് സൂചിപ്പിക്കുന്നത്.[31] ഇതിനെ ഭക്തി മാർഗ്ഗം അല്ലെങ്കിൽ ഭക്തി യോഗ എന്ന് വിളിക്കുന്നു.[32][33]ജ്ഞാന മാർഗ (അറിവിന്റെ പാത), കർമ്മ മാർഗ (പ്രവൃത്തികളുടെ പാത), രാജ മാർഗ (ചിന്തയുടെയും ധ്യാനത്തിന്റെയും പാത) എന്നിവയാണ് മറ്റ് വഴികൾ.[31][34]

ഇവയും കാണുക

  • Novena – devotional worship to the icon of Mary, Christ or a saint in Christianity over nine successive days or weeks
  • Kavanah – intention, devotion during prayer in Judaism

അവലംബം

ഉറവിടങ്ങൾ

കൂടുതൽ വായനയ്ക്ക്

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.