അൽ ഖാഇദയുടെ നിലവിലെ തലവൻ From Wikipedia, the free encyclopedia
ഈജിപ്തുകാരനായ ഒരു ഭിഷഗ്വരനും, അൽ ഖാഇദയുടെ തലവനുമായിരുന്നു അയ്മൻ സവാഹിരി എന്നറിയപ്പെടുന്ന അയ്മൻ മുഹമ്മദ് റാബി അസ്സവാഹിരി (അറബി: أيمن محمد ربيع الظواهري) (ജനനം 1951 ജൂൺ 19 - മരണം 2022 ജുലൈ 31). ശൈഖുൽ മുജാഹിദ്, ശൈഖ് ഥാനി, ദക്തൂർ, ഇമാം എന്നൊക്കെ അറിയപ്പെടുന്നു. നിരോധിത സംഘടനയായ അൽ ജിഹാദിന്റെ തലവനുമാണ് ഇദ്ദേഹം. ഈജിപ്ത് പ്രസിഡണ്ടായിരുന്ന അൻവർ സാദത്തിന്റെ കൊലപാതക്കേസിൽ ഇദ്ദേഹം ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്.
Ayman al-Zawahiri | |
---|---|
أيمن الظواهري | |
2nd General Emir of Al-Qaeda | |
ഓഫീസിൽ June 16, 2011[1] – July 31, 2022 | |
മുൻഗാമി | Osama bin Laden |
Deputy Emir of Al-Qaeda | |
ഓഫീസിൽ 1988–2011 | |
മുൻഗാമി | Position created |
പിൻഗാമി | Nasir al-Wuhayshi |
Emir of the Egyptian Islamic Jihad | |
ഓഫീസിൽ 1991–1998 | |
മുൻഗാമി | Muhammad abd-al-Salam Faraj |
പിൻഗാമി | Position disestablished (merged with Al-Qaeda) |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Ayman Mohammed Rabie al-Zawahiri ജൂൺ 19, 1951 Giza, Egypt |
മരണം | ജൂലൈ 31, 2022 71) Kabul, Afghanistan[2] | (പ്രായം
Cause of death | Drone strike[2] |
പങ്കാളികൾ | Azza Ahmed
(m. 1978; died 2001)
|
കുട്ടികൾ | 7 |
അൽമ മേറ്റർ | Cairo University |
ജോലി | Surgeon |
Military career | |
ദേശീയത | |
ജോലിക്കാലം | 1980–2022 |
പദവി | General Emir of Al-Qaeda |
യുദ്ധങ്ങൾ |
|
സവാഹിരി നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ്. ചാവേർ ആക്രമണത്തെ ന്യായീകരിച്ച് അറബിയിൽ എഴുതപ്പെട്ട ഗ്രന്ഥങ്ങളിൽ ആദ്യത്തേത് ഇദ്ദേഹത്തിന്റേതാണെന്ന് കരുതുന്നു[അവലംബം ആവശ്യമാണ്]. ശിഫ സുദൂർ അൽ മു അമിനീൻ, അൽ വലാ വൽ ബറാ, നിരോധിക്കപ്പെട്ട ശബ്ദം (كلمة ممنوعة), മിസ് റുൽ മുസ്ലിമ ബൈന സിയത്വിൽ ജലാദൈൻ, മ ഊഖാതുൽ ജിഹാദ്, സർഖാവിയെ കുറിച്ച ശഹീദുൽ ഉമ്മ അമീറുൽ ഇസ്തിശഹാദി, 2001-ലെ അഫ്ഗാൻ യുദ്ധത്തിനു ശേഷം രചിച്ച നൈറ്റ്സ് അണ്ടർ ദ പ്രോഫറ്റ്സ് ബാനർ (knights under the prophets banner), تحرير الإنسان والأوطان تحت راية القرآن (ദേശങ്ങളുടേയും മനുഷ്യന്റേയും വിമോചനം, ഖുർആന്റെ ദൃഷ്ടിയിൽ), മിൻ തോറാ ബോറാ ഇലൽ ഇറാഖ് (തോറാബോറയിൽ നിന്ന് ഇറാഖിലേക്ക്) എന്ന ഗ്രന്ഥങ്ങൾ അവയിൽ ചിലതാണ്.
2001 ഒക്ടോബർ 11-ന് അമേരിക്കയുടെ കുറ്റാന്വേഷണ സംഘടനയായ എഫ്.ബി.ഐയുടെ അടിയന്തരമായി പിടികിട്ടേണ്ട 22 തീവ്രവാദികളുടെ പട്ടികയിൽപ്പെട്ട ഒരാൾ ആണ് സവാഹിരി. അമേരിക്കൻ ഗവർണ്മെന്റ് ഇദ്ദേഹത്തിന്റെ തലക്ക് 25 ദശലക്ഷം അമേരിക്കൻ ഡോളർ വിലപറഞ്ഞിട്ടുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.