ക്രി. വ. 434 മുതൽ 453 -ൽ മരിക്കുന്നതു വരെ ഹൂണസാമ്രാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന വ്യക്തിയാണ് ദൈവത്തിന്റെ ചാട്ടവാർ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ആറ്റില. ജർമ്മനി മുതൽ യൂറാൽ നദി വരേയും, ഡാന്യൂബ് നദി മുതൽ ബാൾട്ടിക് കടൽ വരേയും പരന്നു കിടന്നിരുന്ന പാശ്ചാത്യ ഹൂണവിഭാഗത്തിലെ ഏറ്റവും കരുത്തനായ പരാക്രമിയായിരുന്ന ആറ്റില, തന്റെ ഭരണകാലത്ത് കിഴക്കും പടിഞ്ഞാ‍റും റോമാസാമ്രാജ്യങ്ങളുടെ ഏറ്റവും വലിയ ശത്രുവായിരുന്നു. ആറ്റില രണ്ടുതവണ ബാൾക്കൻ ആക്രമിച്ച് കീഴടക്കുകയും, ഷാലോൺ യുദ്ധത്തിൽ തോൽ‌പ്പിക്കപ്പെടുന്നതുവരെ ഓർലിയോൺസ് വരെ ഗൗളിലൂടെ (നവീന ഫ്രാൻസ്) പടയോട്ടം നടത്തുകയും ചെയ്തു. എന്നാൽ റോമോ, കോൺസ്റ്റാന്റിനോപ്പിളോ ആക്രമിക്കുന്നതിൽ നിന്നും ആറ്റില വിട്ടുനിന്നു. ആറ്റിലയുടെ പ്രശസ്തമായ വാൾ പ്രകൃത്യതീതമായ രീതിയിലൂടേ ലഭിച്ചതാണെന്ന് റോമൻ ചരിത്രകാരനായ പ്രിസ്കസ് രേഖപ്പെടുത്തിയിരിക്കുന്നു. പടിഞ്ഞാറൻ യൂറോപ്പിലെങ്ങും ആറ്റില അറിയപ്പെടുന്നത്, ക്രൂരതയുടെയും, ദുർമോഹത്തിന്റെയും പര്യായമായാണ്. എന്നാൽ, ഹംഗറിയിലും, ടർക്കിയിലും, മറ്റ് ടർക്കിക് സംസാരിക്കുന്ന മദ്ധ്യേഷ്യൻ രാജ്യങ്ങളിലും ആറ്റില ഒരു വീരനായകനാണ്. [അവലംബം ആവശ്യമാണ്] ചില ചരിത്രകാരന്മാർ ആറ്റിലയെ മഹാനായ രാജാവായി വർണ്ണിക്കുന്നു. അറ്റ്ലക്‌വിയോഅ (Atlakviða)[1], വോൾസുംഗസാഗ (Völsungasaga)[2], അറ്റ്ലമാൽ(Atlamál) [3] എന്നീ മൂന്ന് നോർവീജിയൻ വീരേതിഹാസങ്ങളിൽ ആറ്റില ഒരു പ്രധാന കഥാപാത്രമാണ്. '

വസ്തുതകൾ ആറ്റില, ഭരണകാലം ...
ആറ്റില
ഹൂണസാമ്രാജ്യത്തിന്റെ ഭരണാധികാരി
ഭരണകാലം434–453
മുൻ‌ഗാമിബ്ലേദയും രുഗിലയും
പിൻ‌ഗാമിഎല്ലാക്
പിതാവ്മണ്ട്‌സൂക്ക്
മതവിശ്വാസംഅജ്ഞാതം
അടയ്ക്കുക
Thumb

പശ്ചാത്തലം

വോൾഗ നദിക്കപ്പുറത്തുനിന്നും ക്രി. മു. 370 -ൽ യൂറോപ്പിലേക്ക് കുടിയേറി സാമ്രാജ്യങ്ങൾ തീർത്ത യൂറേഷ്യൻ നാടോടികളിൽ‌പ്പെട്ടവരാണ് ഹൂണന്മാർ. അമ്പെയ്ത്തുവിദ്യയായിരുന്നു അവരുടെ പ്രധാന യുദ്ധതന്ത്രം. 300 വർഷം മുൻപത്തെ ചൈനയുടെ വടക്കേ അയൽക്കാരായ സിയോങ്ങുകളുടെ പിൻ‌മുറക്കാരായി കണക്കാക്കപ്പെടുന്ന [4] ഹൂണന്മാർ, ഒരുപക്ഷേ ടർക്കിഷ് ജനതയിൽ നിന്നും യൂറേഷ്യയിലേക്ക് കുടിയേറിയ ആദ്യത്തെ സംഘമാവാം.[5][6][7][8][9] ഹൂണന്മാരുടെ ഉൽ‌പ്പത്തിയും, ഭാഷയും നൂറ്റാണ്ടുകളായി പണ്ഡിതർക്കിടയിൽ തർക്കവിഷയമാണ്. അതിലൊന്ന് യെനീസിയൻ ഭാഷയുമായുള്ള ബന്ധമാണ്.[10] എന്നാൽ ഇന്ന് ഏറ്റവും അധികം അംഗീകരിക്കപ്പെടുന്ന വാദം, ഹൂണ നേതാക്കൾ ടർക്കിഷ് ഭാഷ സംസാരിക്കുന്നവരും, ഒരു പക്ഷേ ആധുനിക ഷുവാഷ് (chuvash) ഭാഷയ്ക്ക് അടുത്തുനിൽക്കുന്നവരും ആയിരുന്നു എന്നാണ്.[11]

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.