പ്രപഞ്ചവുമായി ബന്ധപ്പെട്ട ഊർജ്ജതന്ത്ര മേഖലയെ വിശദമാക്കുന്ന ജ്യോതിശാസ്ത്ര ശാഖയാണ് ഖഗോളോർജ്ജതന്ത്രം (Astrophysics). അന്തരീക്ഷ ഗോളങ്ങളുടെ സ്ഥാനത്തേയും ചലന സവിശേഷതകളേക്കാളുമുപരിയായി ഇവയുടെ സ്വഭാവത്തെ സംബന്ധിച്ചുള്ള പഠനമാണ് ഈ മേഖലയിൽ നടക്കുന്നത്. [1][2] സൂര്യൻ, മറ്റു നക്ഷത്രങ്ങൾ, താരാപഥങ്ങൾ, മറ്റു നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങൾ(exoplanets), നക്ഷത്രാന്തരീയ മാദ്ധ്യമം, പ്രാപഞ്ചിക പശ്ചാത്തലവികിരണം തുടങ്ങിയവയെയാണ് ജ്യോതിർഭൗതികം പഠനവിധേയമാക്കുന്നത്.[3][4] ഇവയിൽ നിന്നുള്ള വികിരണങ്ങളുടെ വിദ്യുത്കാന്തികരാജി വിശ്ലേഷണം ചെയ്ത് അവയുടെ പ്രകാശതീവ്രത, സാന്ദ്രത, ഊഷ്മാവ്, രാസഘടന എന്നിവ വിശകലനം ചെയ്യുന്നു.

അവലംബങ്ങൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.