സിറിയയിലെ പ്രഥമ വനിതയാണ് അസ്മ അൽ അസദ് (English: Asma al-Assad (അറബി: أسماء الأسد )

വസ്തുതകൾ അസ്മ അൽ അസദ്أسماء الأسد, സിറിയയുടെ പ്രഥമ വനിത ...
അസ്മ അൽ അസദ്
أسماء الأسد
Thumb
അസ്മ അൽ അസദ് 2003ൽ
സിറിയയുടെ പ്രഥമ വനിത
പദവിയിൽ
ഓഫീസിൽ
ഡിസംബർ 2000
മുൻഗാമിഅനിസ മഖ്ലൂഫ്
വ്യക്തിഗത വിവരങ്ങൾ
ജനനം
അസ്മ അഖ്രസ്[1][2]

(1975-08-11) 11 ഓഗസ്റ്റ് 1975  (49 വയസ്സ്)
ലണ്ടൻ, ഇംഗ്ലന്റ്
ദേശീയതബ്രിട്ടീഷ്, സിറിയൻ
പങ്കാളിബാഷർ അൽ അസദ്
(m. 2000)
Relationsഫവാസ് അഖ്രസ് (അച്ഛൻ)
കുട്ടികൾ3
അൽമ മേറ്റർകിംഗ്സ് കോളേജ് ലണ്ടൻ (ബി.എസ് സി)
അടയ്ക്കുക

സിറിയയുടെ പത്തൊൻപതാമത് പ്രസിഡന്റായ ബഷാർ അൽ അസദിന്റെ ഭാര്യയാണ്.[3][4] സിറിയൻ മാതാപിതാക്കളുടെ മകളായി ലണ്ടനിലാണ് അസ്മ ജനിച്ചത്. ജനിച്ചതും വളർന്നതും യുകെയിലാണ്. 1996ൽ കിങ്‌സ് കോളേജ് ലണ്ടനിൽ നിന്ന് കംപ്യൂട്ടർ സയൻസിലും ഫ്രഞ്ച് സാഹിത്യത്തിലും ബിരുദം നേടി. ബഷറുൽ അസദുമായി വിവാഹം നടന്ന 2000 ഡിസംബറിൽ ഹാർവാർഡ് സർവ്വകലാശാലയിൽ നിന്ന് എംബിഎ ബിരുദം നേടാനുള്ള ഒരുക്കത്തിലും ഒരു ഇൻവെസ്റ്റ്‌മെന്റ് ബാങ്കിൽ ജീവനക്കാരിയുമായിരുന്നു. വിവാഹത്തോടെ ബാങ്കിങ് ജോലി ഉപേക്ഷിച്ചു. മൂന്നു മക്കൾ പിറന്നതോടെ, സിറിയയിൽ തന്നെ താമസമാക്കി.

ആദ്യകാല ജീവിതം, വിദ്യാഭ്യാസം

1975 ഓഗസ്റ്റ് 11ന് ഫവാസ് അഖ്‌റാസ് എന്ന കാർഡിയോളജിസ്റ്റിന്റെയും അദ്ദേഹത്തിന്റെ ഭാര്യ സഹർ അഖ് റാസിന്റെയും മകളായി ലണ്ടനിൽ ജനിച്ചു. മാതാവ് ലണ്ടനിലെ സിറിയൻ എമ്പസിയിൽ ഫസ്റ്റ് സെക്രട്ടറിയായിരുന്നു[1] സിറിയയിലെ ഹോംസ് നഗരത്തിൽ നിന്നുള്ള സുന്നി മുസ്‌ലിം കുടുംബത്തിലെ അംഗങ്ങളായിരുന്നു മാതാപിതാക്കൾ.[1][5] .

വളർന്നത് ലണ്ടനിലെ ആക്ടണിൽ. അവിടെയുള്ള ടൈഫോർഡ് ചർച്ച് ഓഫ് ഇംഗ്ലണ്ട് ഹൈ സ്‌കൂളിലും പിന്നീട് ലണ്ടനിലെ ക്വീൻസ് കോളേജിലും പഠനം നടത്തി.[6] 1996ൽ ലണ്ടനിലെ കിങ്‌സ് കോളേജിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദവും ഫ്രഞ്ച് സാഹിത്യത്തിൽ ഡിപ്ലോമയും നേടി.[7] ഇംഗ്ലീഷ്, അറബിക്, ഫ്രഞ്ച്, സ്പാനിഷ് ഭാഷകൾ സംസാരിക്കും[1].

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.