ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു മികച്ച നടനായിരുന്നു അശോക് കുമാർ (ഹിന്ദി: अशोक कुमार, ഉർദു: اَشوک کُمار) (ഒക്ടോബർ 13, 1911ഡിസംബർ 10, 2001).

വസ്തുതകൾ അശോക് കുമാർ, ജനനം ...
അശോക് കുമാർ
Thumb
ജനനം
കുമുദ്ലാൽ കുഞ്ചിലാൽ ഗാംഗുലി
മറ്റ് പേരുകൾസഞ്ജയ് ,അശോക് കുമാർ
തൊഴിൽഅഭിനേതാവ്, പെയിന്റർ
സജീവ കാലം1936 - 1997 (മരണം വരെ)
ജീവിതപങ്കാളി(കൾ)ശോഭാ ദേവി
അടയ്ക്കുക

അഭിനയ ജീവിതം

1936 ലാണ് അശോക് കുമാർ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. ജീവൻ നയ എന്ന ചിത്രത്തിലെ നായകന് അസുഖം വന്നതു മൂലം അവസരം ലഭിച്ചതാണ് അശോകിന്. ഈ ചിത്രം ശ്രദ്ധേയമാവുകയും ചെയ്തു. അന്നത്തെ നായികയായ ദേവിക റാണി ആയിരുന്നു ഈ ചിത്രത്തിലെ നായിക. പിന്നീട് ദേവിക റാണിയോടൊപ്പം പിന്നീടുള്ള വർഷങ്ങളിലും അശോക് ചിത്രങ്ങൾ അഭിനയിച്ചു. പിന്നീട് അശോക് കുമാറിന് ധാരാളം അവസരങ്ങൾ ലഭിക്കുകയും ഒരു മുൻ നിര നായകനായി തന്റെ 40 വർഷത്തെ അഭിനയ ജീവിതം തുടങ്ങി. അദ്ദേഹം ധാരാളം ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു. താൻ ജോലി നോക്കിയിരുന്ന ബോംബെ ടാക്കീസിനു വേണ്ടി തന്നെയായിരുന്നു, അശോക് കുമാർ ചിത്രങ്ങൾ നിർമ്മിച്ചിരുന്നത്. 1960 കളിൽ അദ്ദേഹം സ്വഭാവ വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ശ്രദ്ധ പതിപ്പിച്ചു. അന്നത്തെ പ്രധാന നായികമായിരുന്ന മിക്കവാറും എല്ലാവരുടെയും ഒപ്പം അശോക് കുമാർ അഭിനയിച്ചു.

അഭിനയ ശൈലി

തികച്ചും ഒരു നാടകാഭിനയ ശൈലിയായിരുന്നു അശോക് കുമാറിന്റേത്. തന്റെ അഭിനയ ശൈലിയിൽ വെല്ലുവിളികളുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടൂക്കുന്നതിലും അശോക് കുമാർ പിന്നിലായിരുന്നില്ല. ഹിന്ദി ചലച്ചിത്ര രംഗത്തെ, ആദ്യകാല നായക വില്ലന്മാരിൽ ഒരാളായിരുന്നും അശോക് കുമാർ. 1943 ൽ പുറത്തിറങ്ങിയ കിസ്മത് എന്ന ചിത്രത്തിൽ നായകന്റേയും വില്ലന്റേയും റോളിൽ അശോക് കുമാർ അഭിനയിച്ചു.

അവസാന കാലഘട്ടം

1980-90 കളിൽ വളരെ കുറച്ച മാത്രം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. കൂടാതെ ചില ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചു. 1997 ൽ അഭിനയിച്ച ആംഖോം മൈൻ തും ഹോ എന്ന ചിത്രമായിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. അഭിനയം കൂടാതെ അദ്ദേഹം ഒരു ചിത്രകാരനും, ഒരു ഹോമിയോപ്പതി ഡോക്ടറും കൂടിയാണ്.

മരണം

തന്റെ 90 മാത് വയസ്സിൽ, മുംബൈയിൽ അദ്ദേഹം അന്തരിച്ചു. തന്റെ ജീവിതകാലത്ത് ഏകദേശം 275 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

സ്വകാര്യ ജീവിതം

തന്റെ സഹോദരന്മാരായ കിഷോർ കുമാർ, അനൂപ് കുമാർ എന്നിവർ നടന്മാരാണ്. ഈ മൂന്നു പേരും ഒന്നിച്ചഭിനയിച്ച ചിത്രമാണ് ചൽത്തി കാ നാം ഗാഡി .

പുരസ്കാരങ്ങൾ

  • 1959 - സംഗീത നാടക അകാദമി പുരസ്കാരം
  • 1962 - ഫിലിംഫെയർ - മികച്ച നടൻ, Rakhi
  • 1963 - BFJA Best Actor, 'Gumrah' [1]
  • 1966 - ഫിലിംഫെയർ - മികച്ച സഹ നടൻ, Afsana
  • 1969 - ഫിലിംഫെയർ-മികച്ച നടൻ, Aashirwaad
  • 1969 - ദേശീയ ചലച്സിത്ര പുരസ്കാരം - മികച്ച നടൻ , Aashirwaad
  • 1969 - BFJA Best Actor, Aashirwaad [2]
  • 1988 - ദാദ സാഹിബ് ഫാൽകെ അവാർഡ് , India's highest award for cinematic excellence
  • 1994 - സ്റ്റാർ സ്ക്രീൻ - ജീവിത കാല പുരസ്കാരം
  • 1995 - ഫിലിംഫെയർ- ജീവിത കാല പുരസ്കാരം

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.