അരുൺ ഖേതർപാൽ

പരമോന്നത ബഹുമതിയായ പരമവീര ചക്രം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി From Wikipedia, the free encyclopedia

അരുൺ ഖേതർപാൽ

ഭാരതീയ സൈന്യത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു സെക്കന്റ് ലെഫ്റ്റ്നന്റ് അരുൺ ഖേതർപാൽ(14 ഒക്ടോബർ 1950 - 16 ഡിസംബർ 1971). 1971 ലെ ബംഗ്ലാദേശ് യുദ്ധത്തിൽ കൊല്ലപ്പെട്ടു.[1] മരണാനന്തരം ഭാരതത്തിലെ പരമോന്നത സൈനിക ബഹുമതിയായ പരമവീര ചക്രം, നൽകപ്പെട്ടു.

വസ്തുതകൾ അരുൺ ഖേതർപാൽ, ജനനം ...
അരുൺ ഖേതർപാൽ
Thumb
സെക്കന്റ് ലെഫ്റ്റ്നന്റ് അരുൺ ഖേതർപാൽ
ജനനം14 October 1950
Pune
മരണം16 December 1971(aged 21)
Barapind Shakargarh Sector
ദേശീയതIndia
വിഭാഗംIndian Army
ജോലിക്കാലം6 months [1]
പദവി2nd Lieutenant
യൂനിറ്റ്POONA HORSE (17 HORSE) (IC 25067)
യുദ്ധങ്ങൾBattle of Basantar or Battle of Barapind
പുരസ്കാരങ്ങൾപരമവീര ചക്രം
അടയ്ക്കുക

ജീവിതരേഖ

മഹാരാഷ്ട്രയിലെ പൂനെയിൽ ജനിച്ചു. അച്ഛൻ പട്ടാള ബ്രിഗേഡിയറായിരുന്നു. പഠനത്തിലും കായിക രംഗത്തും മികവു കാട്ടിയ ഖേതർപാൽ 1967 ൽ നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്നു. ഫോക്സ്ട്രോട്ട് സ്ക്വാഡ്രണിലെ കേഡറ്റ് ക്യാപ്റ്റനായിരുന്നു. പിന്നീട് മിലിറ്ററി അക്കാദമിയിൽ ചേർന്നു. 1971 ൽ 17 പൂനെ ഹോഴ്സിൽ കമ്മീഷൻ ചെയ്തു.[2]

1971 ലെ ബംഗ്ലാദേശ് യുദ്ധം

1971 ലെ ബംഗ്ലാദേശ് യുദ്ധത്തിൽ 47 ാമത് ഇൻഫന്ററി ബ്രിഗേഡിന്റെ നേതൃത്ത്വം 17 പൂനെ ഹോഴ്സിനായിരുന്നു. യുദ്ധത്തിനിടെ ശാഖർഗർ സെക്റ്ററിലെ നീക്കത്തിനിടെ ബസന്തർ നദിക്കു കുറുകെ പാലം നിർമ്മിക്കുന്ന ചുമതല 47 ാം ബ്രിഗേഡിനായിരുന്നു. ആ പ്രദേശമാകെ മൈൻ വിതറിയിരുന്നു.[3]

ഡിസംബർ 16 ന് പാകിസ്താൻ സേന ടാങ്കുകളുടെ സഹായത്തോടെ പ്രത്യാക്രമണം ആരംഭിച്ചു. ഈ ആക്രമണത്തിലാണ് ഖേതർപാൽ കൊല്ലപ്പെട്ടത്.[4][5] തന്റെ ചുമതലയിലുണ്ടായിരുന്ന ടാങ്ക് ശത്രു സൈന്യത്തിന്റെ വെടിയേറ്റു തകർന്നിട്ടും അദ്ദേഹം ധീരമായി പോരാടി, അവരെ പ്രതിരോധിച്ചു. തന്റെ ജീവത്യാഗത്തിലൂടെ ഇന്ത്യൻ സൈന്യത്തിന് യുദ്ധത്തിലെ നിർണ്ണായകമായ മേൽക്കൈ നൽകാൻ ഖേതർപാലിനായി. ഫാമഗുസ്ത എന്ന ഈ യുദ്ധ ടാങ്ക് ഇപ്പോഴും യുദ്ധ സ്മാരകമായി സംരക്ഷിച്ചു വരുന്നു.

ആദരവുകൾ

  • ഇന്ത്യൻ മിലിറ്ററി അക്കാദമി ആഡിറ്റോറിയം ഖേതർപാലിന്റെ പേരിലാണ് നാമകരണം ചെയ്തിട്ടുള്ളത്.

അവലംബം

പുറം കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.