![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/7/79/Liturgy_St_James_3.jpg/640px-Liturgy_St_James_3.jpg&w=640&q=50)
അന്ത്യോഖ്യൻ ആചാരക്രമം
അന്ത്യോഖ്യൻ പാത്രിയർക്കാസനത്തിൽ ഉടലെടുത്ത പൗരസ്ത്യ ക്രിസ്തീയ ആചാരക്രമം / From Wikipedia, the free encyclopedia
അന്ത്യോഖ്യയിലെ ക്രൈസ്തവ സഭയിൽ ഉടലെടുത്ത ആരാധനാനുഷ്ഠാന രീതിയാണ് അന്ത്യോഖ്യൻ റീത്ത് അഥവാ അന്ത്യോഖ്യൻ സഭാപാരമ്പര്യം എന്നറിയപ്പെടുന്നത്. റീത്ത് എന്ന പദത്തിന് രീതി എന്നാണ് അർഥം. അന്ത്യോഖ്യൻ രീതിയിലുള്ള ആരാധനാക്രമം, ആധ്യാത്മികത, ശിക്ഷണക്രമം, ദൈവശാസ്ത്രം എന്നീ ഘടകങ്ങളെ അംഗീകരിക്കുന്ന സഭാവിഭാഗത്തിനെയും പൊതുവേ അന്ത്യോഖ്യൻ റീത്ത് പിന്തുടരുന്നവർ എന്നു വിശേഷിപ്പിക്കാറുണ്ട്.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/7/79/Liturgy_St_James_3.jpg/640px-Liturgy_St_James_3.jpg)
ഗ്രീക്ക് ഓർത്തഡോക്സ് സഭയിലെ അന്ത്യോഖ്യൻ ആരാധന
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/0/0b/Holy_mass_of_the_Syriac_Orthodox_Church.jpg/640px-Holy_mass_of_the_Syriac_Orthodox_Church.jpg)