കടൽ From Wikipedia, the free encyclopedia
ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭാഗമാണ് ആൻഡമാൻ കടൽ (ബംഗാളി: আন্দামান সাগর; ഹിന്ദി: अंडमान सागर) ബംഗാൾ ഉൾക്കടലിന്റെ തെക്ക് കിഴക്കും മ്യാൻമാറിന്റെ തെക്കും തായ്ലാന്റിന്റെ പടിഞ്ഞാറും മലയ് ഉപദ്വീപിന്റെ വടക്ക് പടിഞ്ഞാറും സുമാത്രയുടെ വടക്കും ആന്തമാൻ നിക്കോബാർ ദ്വീപുകളുടെ കിഴക്കുമായി സ്ഥിതിചെയ്യുന്നു. ആൻഡമാൻ ദ്വീപുകളുടെ പേരിൽ നിന്നുമാണ് ഈ കടലിന്റെ പേർ വന്നത്.
പരമ്പരാഗതമായി കടൽ, മത്സ്യബന്ധനത്തിനും തീരദേശ രാജ്യങ്ങൾക്കിടയിലുള്ള ചരക്കുകളുടെ ഗതാഗതത്തിനും ഉപയോഗിക്കുന്നു. പവിഴപ്പുറ്റുകളും ദ്വീപുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. 2004-ലെ ഇന്ത്യൻ മഹാസമുദ്രത്തിലെ ഭൂകമ്പവും സുനാമിയും മൂലം മത്സ്യബന്ധന, വിനോദസഞ്ചാര അടിസ്ഥാന സൗകര്യങ്ങൾ തകർന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.