സിയോലൈറ്റ് വിഭാഗത്തിൽപ്പെട്ട ഒരു ധാതുവാണ് അനാൽസൈറ്റ്. ജലയോജിത സോഡിയം അലൂമിനോ സിലിക്കേറ്റ്. രാസസംഘടനം: Na Al Si2O6,H2O ഇതിന് അനാൽകൈം എന്നും പറയുന്നു. ഗ്രീക്കുഭാഷയിൽ അനാൽകിമോസ് എന്നാൽ ദൃഢമല്ലാത്തത് എന്നർഥം. ചൂടാക്കുകയോ ശക്തിയായി ഉരസുകയോ ചെയ്യുമ്പോൾ ഈ ധാതുവിൽനിന്നും സ്ഥിതവൈദ്യുതിയുടെ ദുർബലപ്രവാഹമുണ്ടാകുന്നു.
അനാൽസൈറ്റ് | |
---|---|
General | |
Category | Zeolite mineral |
Formula (repeating unit) | NaAlSi2O6·H2O |
Identification | |
നിറം | White, colorless, gray, pink, greenish, yellowish |
Crystal habit | Typically in crystals, usually trapezohedrons, also massive to granular. |
Crystal system | Cubic; tetragonal, orthorhombic, or monoclinic, pseudocubic, with degree of ordering. |
Twinning | Polysynthetic on [001], [110] |
Cleavage | Very poor [100] |
Fracture | Uneven to subconchoidal |
മോസ് സ്കെയിൽ കാഠിന്യം | 5 - 5.5 |
Luster | Vitreous |
Streak | White |
Specific gravity | 2.24 - 2.29 |
Optical properties | Isotropic; anomalously biaxial (-) |
അപവർത്തനാങ്കം | n = 1.479 - 1.493 |
Fusibility | 3.5 |
Other characteristics | Weakly piezoelectric; weakly electrostatic when rubbed or heated. |
അവലംബം | [1] |
ഘടന
ഘടന, രാസസംയോഗം, ക്രമിക-സഹജനം എന്നിവയിലെല്ലാം ഫെൽസ്പതോയ്ഡ് (Felspathoid)[2] ധാതു സമൂഹത്തോട് അടുപ്പം കാട്ടുന്നു. മറ്റു സിയോലൈറ്റുകളെപ്പോലെ അനാൽസൈറ്റ് അപശല്കന (exfoliation)ത്തിനു[3] വിധേയമാവുന്നില്ല.
നിറം, ആകൃതി
സുതാര്യമോ അർധതാര്യമോ ആയ ഈ ധാതു സാധാരണയായി നിറമില്ലാത്തതാണ്. ചിലപ്പോൾ വെള്ള നിറത്തിലോ ഇളം പാടലവർണത്തിലോ കാണുന്നു. ഹീമെറ്റൈറ്റ് (Haematite) കലർന്ന അവസ്ഥയിൽ തിളങ്ങുന്ന ചുവപ്പുനിറമായിരിക്കും. പരലാകൃതിയാണുള്ളത്. പരലുകൾ ചതുഷ്കോണീയമോ സമലംബകീയമോ ഘനീയമോ ആകാം. ആഗ്നേയശിലകളുമായി കലർന്ന്, തരികളോ കണികാമയമോ ആയും കണ്ടുവരുന്നു; അപൂർവം ചിലപ്പോൾ ചെറുപരലുകളെ കേന്ദ്രീകരിച്ചുള്ള തരികളുടെ സംപിണ്ഡമായും കാണുന്നു. എളുപ്പം പൊടിയുന്ന സ്വഭാവമുണ്ട്. കാഠിന്യം: 5, ആ.ഘ: 2.26; കാചഭദ്യുതി. ജലാംശത്തിന്റെ കൂടുതൽ കുറവനുസരിച്ച് ഇരട്ട അപവർത്തനസ്വഭാവം കാണിക്കുന്നു; അപവർത്തനാങ്കം 1.48-1.49.
നിക്ഷേപം
യു.എസ്സിലെ നോവസ്കോഷ്യ, ന്യൂജെഴ്സി, കാലിഫോർണിയ, സിസിലിയിലെ സൈക്ലോപിയൻ ദ്വീപുകൾ എന്നിവിടങ്ങളിലും ചെക്കോസ്ലൊവാക്കിയ (ഇന്നത്തെ ചെക്ക്, സ്ലോവാക്യ എന്നീ രാജ്യങ്ങൾ), ജർമനി, സ്കോട്ട്ലൻഡ്, ഐസ്‌ലാൻഡ്, ആസ്ട്രേലിയ എന്നീ രാജ്യങ്ങളിലുമാണ് അനാൽസൈറ്റിന്റെ സമ്പന്നനിക്ഷേപങ്ങൾ കണ്ടെത്തിയിട്ടുള്ളത്.
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.