ബോളിവുഡ് ഹിന്ദി സിനിമ രം‌ഗത്തെ ഒരു പ്രശസ്ത നടിയാണ് അമിഷാ പട്ടേൽ (ഹിന്ദി: अमीषा पटेल) (ജനനം ജൂൺ 9, 1976). കഹോ ന പ്യാർ ഹേ (2000) എന്ന വമ്പൻ വിജയ ചിത്രത്തിലൂടെയാണ് അമിഷ തന്റെ സിനിമ അഭിനയം തുടങ്ങിയത്. അതു പോലെ മറ്റൊരു വിജയ സിനിമയായ ഗദർ-ഏക് പ്രേം കഥ എന്ന സിനിമയിൽ അമിഷയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇത് ബോളിവുഡ് സിനിമ ചരിത്രത്തിലെ തന്നെ ഒരു വൻ വിജയമായിരുന്നു.[1] പക്ഷേ അതിനു ശേഷം അഭിനയിച്ച് ഒരു പാട് ചിത്രങ്ങൾ അധികം ശ്രദ്ധിക്കാതെ പോയി. പിന്നീട് 2006 ലെ അൻ കഹീ എന്ന ചിത്രത്തിലെ അഭിനയത്തിന് അമിഷക്ക് ഒരു പാട് നല്ല അഭിപ്രായങ്ങൾ ലഭിച്ചു. 2007 ൽ പ്രിയദർശൻ നിർമിച്ച ഭൂൽ ഭുലൈയ്യ എന്ന് ചിത്രത്തിലും ശ്രദ്ധേയമായ ഒരു വേഷമാണ് അമിഷ ചെയ്തത്.

വസ്തുതകൾ അമിഷാ പട്ടേൽ, ജനനം ...
അമിഷാ പട്ടേൽ
Thumb
ജനനം
അമിഷാ പട്ടേൽ
മറ്റ് പേരുകൾഅമീഷാ പട്ടേൽ
തൊഴിൽഅഭിനേത്രി
സജീവ കാലം2000 - ഇതുവരെ
ജീവിതപങ്കാളി(കൾ)ഇല്ല
മാതാപിതാക്ക(ൾ)അമിത് പട്ടേൽ
ആശാ പട്ടേൽ
അടയ്ക്കുക

ജീവ ചരിത്രം

ആശാ പട്ടേലിന്റെയും അമിത് പട്ടേലിന്റെ മകളായ അമിഷയുടെ മുത്തശ്ശൻ മും‌ബൈയിലെ അഭിഭാഷകനും രാഷ്ട്രീയ നേതാവുമായ ബാരിസ്റ്റർ രജ്നി പട്ടേലായിരുന്നു. പഠിച്ചത് മുംബൈയിലെ കത്തീഡ്രൽ & ജോൺ ഹൈസ്കൂളിലും പിന്നീട് മെഡ് ഫോർഡിലെ ടഫ്ഡ് യൂണിവേഴ്സിറ്റിയിലുമാണ്. രാകേഷ് റോഷൻ നിർമിച്ച കഹോ ന പ്യാർ ഹേ എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചറത്. ആ ചിത്രം ഒരു വമ്പൻ വിജയമായിരുന്നു.[2] രണ്ടാമത് അഭിനയിച്ചത് ഒരു തെലുങ്ക് സിനിമയിലായിരുന്നു . 2001-ൽ അഭിനയിച്ച ഗദർ എന്ന സിനിമ അന്നത്തെ ഏറ്റവും കൂടുതൽ വരുമാനം നേടി കൊടുത്ത സിനിമകളിൽ ഒന്നായിരുന്നു.[3]

അവാർഡുകൾ

ഫിലിംഫെയർ

സീ സിനി അവാർഡുകൾ

  • 2000: മികച്ച പുതുമുഖ നടി ; കഹോ ന പ്യാർ ഹേ

മറ്റു അവാർഡുകൾ

  • 2000: 31st Annual Filmgoers "Best Female Debut"; Kaho Naa... Pyaar Hai
  • 2000: Kalashree "Sensational Discovery"; Kaho Naa... Pyaar Hai
  • 2000: Sansui Viewers Choice Award "Best Debut / Face of the Year"; Kaho Naa... Pyaar Hai
  • 2001: 32nd Annual Filmgoers, Best Actress; Gadar: Ek Prem Katha
  • 2002: Sansui Jury Award for Best Actress; Gadar: Ek Prem Katha[4]

അഭിനയിച്ച സിനിമകൾ

കൂടുതൽ വിവരങ്ങൾ വർഷം, സിനിമയുടെ പേര് ...
വർഷംസിനിമയുടെ പേര്കഥാപാത്രംമറ്റു വിവരങ്ങൾ
2000 കഹോ നാ പ്യാർ ഹേ സോണിയ സക്സേന Nominated for Filmfare Best Female Debut Award
ബദ്രി സരയു തെലുഗു സിനിമ
എന്നാ വിളൈ അഴകേ ദിവ്യ തമിഴ് സിനിമ
2001 ഗദർ: ഏക് പ്രേം കഥ സക്കീന ജേതാവ്, Filmfare Special Performance Award
നാമനിർദ്ദേശം, Filmfare Best Actress Award
യെ സിന്ദഗീ കാ സഫർ സറേന ദേവൻ
2002 ക്രാന്തി സഞ്ജന റോയ്
ക്യാ യെഹി പ്യാർ ഹേ സന്ധ്യ പാട്ടീൽ
ആപ് മുഝേ അച്ഛേ ലഗ്നേ ലഗേ സപ്ന
യെ ഹേ ജൽവ സോണിയ സിംഗ്
ഹംറാസ് പ്രിയ Nominated for Filmfare Best Actress Award
2003 പുതിയ ഗീതൈ ജോ തമിഴ് സിനിമ
പർവാന പൂജ
2004 സുനോ സസുർജി കിരൺ സക്സേന
Shart: The Challenge Special appearance
Naani പ്രിയ തെലുഗു സിനിമ
2005 Vaada പൂജ
ഏലാൻ പ്രിയ
ശബ്നം മൗസി ശബ്നത്തിന്റെ അമ്മ Special appearance
സമീർ - ദെ ഫയർ വിത്തിൻ പൂജ
നരസിംഹുഡു സുബ്ബു തെലുഗു സിനിമ
മംഗൽപാണ്ഡേ: ദ റൈസിങ് ജ്വാല
2006 മേരേ ജീവൻ സാഥി അഞ്ജലി
ഹം കോ തും സേ പ്യാർ ഹേ ദുർഗ
തീസരീ ആങ്ഖ് അമ്മു
Tathastu സരിത
അൻ കഹീ മിസിസ്. നന്ദിത സക്സേന
ആപ് കി ഖാത്തിർ ശീറാനി എ. ഖന്ന
2007 ഹണിമൂൺ ട്രാവൽസ് Pvt. Ltd. പിങ്കി
ഹേയ് ബേബി Special appearance in song
ഭൂൽ ഭുലയ്യ രാധ
Om Shanti Om Special appearance
2008 ഥോഡാ പ്യാർ ഥോഡാ മാജിക് മലൈക്ക Cameo
2009 റൺ ഭോല റൺ
Imtiaz Ali's Next Cameo[5]
Chatur Singh Two Star
അടയ്ക്കുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.