ഒരു ഇന്ത്യൻ ചലച്ചിത്രനടനാണ് അജിത് കുമാർ (Tamil: அஜித் குமார்) (ജനനം: മേയ് 1, 1971).പ്രധാനമായും തമിഴിൽ അഭിനയിക്കുന്ന ഇദ്ദേഹം തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഇദ്ദേഹം മൂന്നു തവണ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ്‌ വാങ്ങിയ നടനാണ്‌ . ഇദ്ദേഹം തൊണ്ണൂറുകളുടെ അവസാനത്തിൽ തമിഴിലെ പ്രശസ്തനായ നടനായി. അരങ്ങേറ്റ ചിത്രം തെലുങ്ക് ചിത്രമായ പ്രേമ പുസ്തകം ആണ്. ഇത് 1992 ൽ പുറത്തിറങ്ങി. പക്ഷേ അജിത്തിന്റെ ശ്രദ്ധേയനാക്കിയ ചിതം തമിഴിലെ കാതൽ കോട്ടൈ (1996 )എന്ന ചിത്രമാണ്.

വസ്തുതകൾ അജിത് കുമാർ, ജനനം ...
അജിത് കുമാർ
Thumb
അജിത് കുമാർ റേസ് ട്രാക്കിൽ
ജനനം
അജിത് കുമാർ

(1971-05-01) 1 മേയ് 1971  (53 വയസ്സ്)[1]
കലാലയംAsan Memorial Senior Secondary School, Chennai
തൊഴിൽ
  • Actor
  • Racing Driver
സജീവ കാലം1990–മുതൽ
ജീവിതപങ്കാളി(കൾ)
കുട്ടികൾ2
അടയ്ക്കുക

1999 ൽ അദ്ദേഹം മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് നേടി. വാലി എന്ന ചിത്രത്തിലെ ഇരട്ടവേഷത്തിൽ അഭിനയിച്ചതിനാണ് ഈ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചത്.

ആദ്യ ജീവിതം

അജിത് കുമാർ ജനിച്ചത് പാലക്കാട് (കേരളം ആണ്[അവലംബം ആവശ്യമാണ്]. ഒരു മാസം മാത്രമേ അവിടെ ജീവിച്ചിരുന്നുള്ളൂ. ശേഷം ഹൈദരാബാദൈലായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ഒരു തമിഴനും മാതാവ് ഒരു സിന്ധിയുമാണ്. പക്ഷേ, കൂടുതൽ തമിഴ് സംസ്കാരം ഉള്ളതു കൊണ്ട് പിന്നീട് വളർന്നത് ചെന്നൈയിലുമായതു കൊണ്ട് അജിത് തികഞ്ഞ ഒരു തമിഴ് സംസ്കാരമുള്ള ആളാ‍യി മാ‍റുകയായിരുന്നു. 1986 ൽ പഠിത്തം ഇടക്ക് വച്ച് അവസാനിപ്പിച്ച് അജിത് ഒരു പാർട് ടൈം മെക്കാനിക് ആയി ജോലി നോക്കുകയും മുഴുവ സമയ ബിസിനസ്സിൽ എർപ്പെടുകയും ചെയ്തു.ഈ സമയത്ത് പല പരസ്യ സ്ഥപനങ്ങളുടെ പരസ്യങ്ങളിൽ അജിത് അഭിനയിച്ചു.ചെറുപ്പം മുതലേ അജിത്തിന് കാറോട്ടം മത്സരം വലിയ ഹരം ആയിരുന്നു .

അഭിനയ ജീവിതം

തന്റെ 21 മത്തെ വയസ്സിലാണ് അജിത് തന്റെ ചലച്ചിത്ര അഭിനയം തുടങ്ങിയത്.[3] അതിനു ശേഷം ഒരു പാട് വിജയച്ചിത്രങ്ങളിൾ അജിത് അഭിനയിച്ചു. ഇദ്ദേഹത്തിന്റെ ആദ്യ തമിഴ് ചിത്രം അമരാവതി ആണ്. ഇതിൽ ഇദ്ദേഹത്തിനു ശബ്ദം നല്കിയത് മറ്റൊരു പ്രമുഖ നടനായ വിക്രം ആണ് . ഈ സിനിമക്ക് ശേഷം ഒരു മത്സരഓട്ടത്തിൽ അദ്ദേഹത്തിന് പരിക്ക് പറ്റി ഒന്നര വർഷക്കാലം വിശ്രമത്തിൽ ആയിരുന്നു. 1995 ആസൈ എന്ന ചിത്രത്തിൽ അദ്ദേഹം അഭിനയിച്ചു. ഇത് വളരെ വലിയ ഹിറ്റ്‌ ആയിരുന്നു. തുടർന്നുള്ള കാലത്തിൽ ഒരുപാടു റൊമാന്റിക്‌ സിനിമകളിലൂടെ അദ്ദേഹം തമിഴിലെ യുവാക്കളുടെ ഇടയിൽ വലയ ഹരമായി. ഈ കാലഘട്ടത്തിൽ വാലി (1999) എന്ന ചിത്രത്തിന് അദ്ദേഹത്തിന് ആദ്യ ഫിലിംഫെയർ അവാർഡ് ലഭിച്ചു. ശേഷം മലയാളത്തിന്റെ മമ്മൂട്ടിക്കൊപ്പം 'കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേൻ' എന്ന ചിത്രത്തിലും അഭിനയിച്ചു . പിന്നീട് ദീന ,സിറ്റിസൻ ,വില്ലൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു .എന്നാൽ 2003 ന് ശേഷം അദ്ദേഹം കാറോട്ടത്തിൽ ശ്രദ്ധിക്കുവാൻ സിനിമകളുടെ എണ്ണം കുറച്ചു . ഈ കാലയിളവിൽ പിൽക്കാലത്ത് ഹിറ്റ്‌ ആയ ഗജിനി ഉൾപെടെയുള്ള ചിത്രങ്ങൾ അദ്ദേഹം വേണ്ടെന്നു വെച്ചു . 2006 ൽ 'വരലാരു' എന്ന ചിത്രത്തിലൂടെ അജിത്‌ തന്റെ പഴയ സ്ഥാനം തിരികെ നേടി . 2007 ൽ തമിഴിൽ കോളിളക്കം സൃഷ്‌ടിച്ച 'ബില്ല' പുറത്തിറങ്ങി . മേല്പറഞ്ഞ രണ്ടു ചിത്രങ്ങളും വാലിക്ക് ശേഷം വീണ്ടും ഫിലിംഫെയർ അവാർഡ് നേടിക്കൊടുത്തു. തന്റെ 50-മത് ചിത്രം മങ്കാത തമിഴിലെ വലിയ ആഘോഷം ആയിട്ടാണ് പുറത്തിറക്കിയത് . ഇത് തമിഴിലെ വലിയ റെക്കോർഡ്‌ ചിത്രവും ആയിരുന്നു . അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ വിവേകത്തിന്റെ ടീസർ ഏറ്റവും വേഗത്തിൽ അഞ്ച് ദശലക്ഷം വ്യൂസ് നേടുന്ന ടീസർ എന്ന റെക്കോഡും, ടീസർ പുറത്തിറങ്ങി 12 മണിക്കൂറിനുള്ളിൽ കരസ്ഥമാക്കി [4]

2001 ൽ അജിത് ഹിന്ദി നടനായ ഷാരൂഖ് ഖാൻന്റെ സഹോദരനായി അശോക എന്ന ചിത്രത്തിൽ അഭിനയിച്ചു.

സ്വകാര്യ ജീവിതം പിന്നെ പ്രസിദ്ധിയും

1999 ൽ പരിചയപ്പെട്ട് അക്കാലത്തെ മലയാളചലച്ചിത്ര നടിയായിരുന്ന ശാലിനിയെയാണ് അജിത് വിവാഹം ചെയ്തിരിക്കുന്നത്. ഒരു ഹിന്ദുവായ അജിത് ക്രിസ്ത്യാനിയായ ശാലിനിയെ വിവാഹം ചെയ്തപ്പോൾ രണ്ട് മതങ്ങളുടെ അനുഷ്ഠാനങ്ങൾ അനുസരിച്ച് തന്റെ വിവാഹം നടത്തുകയുണ്ടായി. 2000 ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. 2008 ൽ ഇവർക്ക് ഒരു ഒരു പെൺകുട്ടി ജനിച്ചു. അനുഷ്ക എന്നാണ് ഇവരുടെ മകളുടെ പേര്.

കാറോട്ടക്കാരനായി

അജിത്ത് അഭിനയം കൂടാതെ കാറോട്ട മത്സരങ്ങളിലും പങ്കെടുക്കാറുണ്ട്. മുംബൈ, ചെന്നൈ, ഡെൽഹി എന്നയിടങ്ങളിൽ നടക്കുന്ന ഫോർമുല 3 ഗണത്തിലുള്ള കാറോട്ട മത്സരങ്ങളിൽ അജിത് പങ്കെടുക്കാറൂണ്ട്.

2004 ൽ ഇന്ത്യയിലെ മൂന്നാമത്തെ മികച്ച കാറോട്ട ജേതാവായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

അഭിനയിച്ച ചലച്ചിത്രങ്ങൾ

കൂടുതൽ വിവരങ്ങൾ വർഷം, സിനിമ ...
വർഷം സിനിമ വേഷം കുറിപ്പ് Ref.
1990 എൻ വീട് എൻ കണവർ (സ്‌കൂൾ വിദ്യാർത്ഥി) [5]
1993 അമരാവതി അർജുൻ [6][7]
1993 പ്രേമ പുസ്തകം ശ്രീകർ തെലുഗു [8]
1994 പാസമലർകൾ കുമാർ [8]
1994 പവിത്ര അശോക് [9]
1995 രാജാവിൻ പാർവൈയിലെ ചന്ദ്രു [8]
1995 ആസൈ ജീവാനന്ദം [10]
1996 വാന്മതി കൃഷ്ണ [11]
1996 കല്ലൂരി വാസൽ വസന്ത് [12]
1996 മൈനർ മാപ്പിള്ള രാമു [8]
1996 കാതൽ കോട്ട സൂര്യ [8]
1997 നേസം രങ്ങനാദൻ [13]
1997 രാസി കുമാർ [8][14]
1997 ഉല്ലാസം ഗുരു [8]
1997 പകൈവൻ പ്രഭു [8]
1997 രെട്ട ജഡ വയസ്സ് വിജയ് [8][15]
1998 കാതൽ മന്നൻ ശിവ [16][17]
1998 അവൾ വരുവാള ജീവ [8][18]
1998 ഉന്നിടത്തിൽ എന്നൈ കൊടുത്തേൻ സഞയ് Cameo appearance [8]
1998 ഉയിരോട് ഉയിരാക അജയ് [19]
1999 തൊടരും ജയരാം [20]
1999 ഉന്നൈ തേടി രഘു [21]
1999 വാലി ദേവ, ശിവ[lower-roman 1] [22][23]
1999 ആനന്ദ പൂങ്കാറ്റെ ജീവ [8][24]
1999 അമർക്കളം വാസു [8][25]
1999 നീ വരുവായ് എന സുബ്രഹ്മണി [8][26]
2000 മുഖവരി ശ്രീദർ [27]
2000 കണ്ട്കൊണ്ടേൻ കണ്ട്കൊണ്ടേൻ മനോഹർ [28]
2000 ഉന്നൈ കൊഡ് എന്നൈ തരുവേൻ സൂര്യ [29]
2001 ദീന ദീനദയാളൻ (തല)[lower-roman 2] [30]
2001 സിഡ്ഡിസൻ സിഡ്ഡിസൻ, സുബ്രഹ്മണി[lower-roman 1] [31]
2001 പൂവെല്ലാം ഉൻ വാസം ചിന്ന [32][33]
2001 അശോക സുസിമ ഹിന്ദി [34]
2002 റെഡ് റെഡ് [35]
2002 രാജ രാജ [36]
2002 വില്ലൻ ഷിവ, വിഷ്ണു[lower-roman 1] [37][38]
2003 എന്നൈ താലാട്ട വരുവാള സതീഷ് Special appearance [39]
2003 ആഞനേയ പരമഗുരു [40]
2004 ജന ജനാർദനൻ [41]
2004 അട്ടഹാസം ഗുരു, ജീവ[lower-roman 1] [42]
2005 ജി വാസു [43]
2006 പരമശിവൻ സുബ്രഹ്മണ്യം ശിവ (പരമശിവൻ)[lower-roman 2] മഹേഷ് ഭട്ട് സംവിധാനം ചെയ്ത് സഞ്ജയ് ദത്ത് നായകനായി എത്തിയ കാർത്തൂസ് എന്ന ബോളിവുഡ് സിനിമയുടെ തമിഴ് റിമേക്ക്, ലാ ഫെമി നികിത എന്ന ഫ്രഞ്ച് ഭാഷ ചലച്ചിത്രത്തിൽ നിന്ന് അടിസ്ഥാനമാക്കിയത്. [44]
2006 തിരുപ്പതി തിരുപ്പതി [45]
2006 വരലാറ് ജീവ, ശിവ്ഷങ്കർ, വിഷ്ണു[lower-roman 3] [46][47]
2007 ആൽവാർ ശിവ [48]
2007 ക്രീഡം ശക്തിവേല് [49]
2007 ബില്ല ഡേവിഡ് ബില്ല, സരവണവേല്[lower-roman 1] [50][51]
2008 ഏകൻ ശിവ [52]
2010 ആസൽ ജീവാനന്ദം, ശിവ[lower-roman 1] Also screenwriter [53][54]
2011 മങ്കാത്ത വിനായക് മഹാദേവ് [55][56]
2012 ബില്ല II ഡേവിഡ് ബില്ല [57]
2012 ഇംഗ്ലീഷ് വിംഗ്ലീഷ് ഫ്ലൈറ്റ് യാത്രികൻ ഹിന്ദി[lower-roman 4]

അതിഥി വേഷം

[59]
2013 ആരംഭം അശോക് കുമാർ [60][61]
2014 വീരം വിനായകം [62][63]
2015 എന്നൈ അറിന്താൽ സത്യദേവ് [64][65]
2015 വേദാളം ഗണേഷ് (വേദാളം)[lower-roman 2] [66]
2017 വിവേകം AK (അജയ് കുമാർ)[lower-roman 2] [67]
2019 വിശ്വാസം തൂക്ക് ദുരൈ [68]
2019 നേർകൊണ്ട പാർവൈ ഭരത് സുബ്രഹ്മണ്യം [69]
2022 വലിമൈ ACP. അർജുൻ കുമാർ [70]
2023 തുനിവ്
അടയ്ക്കുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

കുറിപ്പുകൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.