ഭൂമിയിലെ ഏറ്റവും വലിയ തുടർച്ചയായ കരപ്രദേശമാണ് ആഫ്രോ-യൂറേഷ്യ,[1][2] യൂറാഫ്രേഷ്യ[2] or യൂഫ്രേഷ്യ,[3] എന്നീ പേരുകളിൽ അറിയപ്പെടുന്നത്. ആഫ്രിക്ക, യൂറേഷ്യ (യൂറോപ്പ്, ഏഷ്യ എന്നീ വൻകരകൾ ഇതിന്റെ ഭാഗമാണ്) എന്നീ പേരുകൾ ചേർന്നാണ് ഈ പേരുണ്ടായിട്ടുള്ളത്. ഈ വൻകരകൾ സൂയസ് പ്രദേശത്ത് പരസ്പരം യോജിക്കുന്നുണ്ട്.[4] ആഫ്രോ-യൂറേഷ്യയ്ക്ക് 84,980,532 ചത്രുരശ്രകിലോമീറ്റർ വിസ്തീർണ്ണമാണുള്ളത്. ഇവിടെ ഉദ്ദേശം 600 കോടി ആൾക്കാർ താമസിക്കുന്നുണ്ട്. ഇത് ലോകജനസംഖ്യയുടെ 85% വരും.[5] പഴയലോകം എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. അമേരിക്കൻ വൻകരകൾ, അന്റാർട്ടിക്ക, ഓഷ്യാനിയ എന്നീ പ്രദേശങ്ങൾ പുതിയ ലോകം ആയാണറിയപ്പെടുന്നത്.

വസ്തുതകൾ വിസ്തീർണ്ണം, ജനസംഖ്യ ...
ആഫ്രോ-യൂറേഷ്യ
Thumb
വിസ്തീർണ്ണം84,980,532 km2
ജനസംഖ്യ6,000,000,000 (2013)
DemonymAfro-Eurasian
രാജ്യങ്ങൾ147 (List of countries)
Dependencies17
ഭാഷകൾഭാഷ‌കളുടെ പട്ടിക
സമയമേഖലകൾUTC-1 (Cap-Vert)
UTC+12 (റഷ്യ)
അടയ്ക്കുക
Thumb
ആഫ്രോ-യൂറേഷ്യ ഭൂവിഭാഗം

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.