കടൽ From Wikipedia, the free encyclopedia
ഇറ്റാലിയൻ ഉപദ്വീപിനും ബാൾകൻ ഉപദ്വീപിനും ഇടയിലായി സ്ഥിതിചെയ്യുന്ന മദ്ധ്യധരണ്യാഴിയിലെ കടലാണ് അഡ്രിയാറ്റിക് കടൽ (Adriatic Sea /ˌeɪdriˈætɪk/. അൽബേനിയ, ബോസ്നിയ ഹെർസെഗോവിന, ക്രൊയേഷ്യ, ഇറ്റലി, മൊണ്ടിനെഗ്രോ സ്ലൊവീന്യ എന്നിവ. അഡ്രിയാറ്റിക് കടലിൽ ആയിരത്തി മുന്നൂറിലധികം ദ്വീപുകൾ സ്ഥിതിചെയ്യുന്നു. ഈ ദ്വീപുകൾ അധികവും അഡ്രിയാറ്റികിന്റെ കിഴക്കുള്ള ക്രൊയേഷ്യൻ തീരത്തായാണ് സ്ഥിതിചെയ്യുന്നത്. അഡ്രിയാറ്റികിന്റെ ഏറ്റവും അധികം ആഴമുള്ള തെക്കുഭാഗത്തെ പരമാവധി ആഴം 1233 മീറ്റർ ആണ്. മദ്ധ്യധരണ്യാഴിയിലേക്ക് ഒഴുകിയെത്തുന്ന ശുദ്ധജലത്തിന്റെ മൂന്നിലൊരു ഭാഗം വന്നുചേരുന്ന അഡ്രിയാറ്റികിന്റെ ലവണസാന്ദ്രത മദ്ധ്യധരണ്യാഴിയിലേതിനേക്കാൾ കുറവാണ്. സമുദ്ര താപനില ഉഷ്ണകാലത്ത് 30 °C (86 °F) മുതൽ ശൈത്യകാലത്ത് 12 °C (54 °F) വരേയാണ്, ഇത് ശൈത്യകാലത്ത് തീരപ്രദേശങ്ങളിലെ താപനില വളരെ കുറയാതിരിക്കാൻ സഹായിക്കുന്നു.
അഡ്രിയാറ്റിക് കടൽ | |
---|---|
Location | Europe |
Coordinates | 43°N 15°E |
Type | Sea |
Primary inflows | Adige, Bojana, Drin, Krka, Neretva, Po, Soča |
Primary outflows | Ionian Sea |
Catchment area | 235,000 km2 (91,000 sq mi) |
Basin countries | Coastal: Italy, Albania, Croatia, Montenegro, Slovenia, and Bosnia-Herzegovina Non-coastal: Serbia,[1] Macedonia, Kosovo, Switzerland and France (drainage basins for inflow rivers) |
Max. length | 800 km (500 mi) |
Max. width | 200 km (120 mi) |
Surface area | 138,600 km2 (53,500 sq mi) |
Average depth | 252.5 m (828 ft) |
Max. depth | 1,233 m (4,045 ft) |
Water volume | 35,000 km3 (2.8×1010 acre⋅ft) |
Residence time | 3.4±0.4 years |
Salinity | 38–39 PSU |
Shore length1 | 3,739.1 km (2,323.4 mi) |
Max temperature | 24 °C (75 °F) |
Min temperature | 9 °C (48 °F) |
Islands | Over 1300 |
Settlements | Bari, Venice, Trieste, Split, Pescara, Šibenik, Rimini, Rijeka, Durrës, Ancona, Zadar, Vlorë, Brindisi, Dubrovnik |
1 Shore length is not a well-defined measure. |
അഡ്രിയാറ്റികിന്റെ തീരങ്ങളിൽ മുപ്പത്തിയഞ്ച് ലക്ഷത്തോളം ആളുകൾ താമസിക്കുന്നു, ഇറ്റലിയിലെ ബാരി, വെനീസ്, ട്രിയെസ്റ്റെ എന്നിവയും ക്രൊയേഷ്യയിലെ സ്പ്ലിറ്റ് നഗരവുമാണ് അഡ്രിയാറ്റികിന്റെ തീരത്തിലായി സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ നഗരങ്ങൾ.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.