![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/8/88/Map_of_Abkhaz_language.svg/langml-640px-Map_of_Abkhaz_language.svg.png&w=640&q=50)
അബ്ഖാസ് ഭാഷ
From Wikipedia, the free encyclopedia
അബ്ഖാസ് Abkhaz /æpˈhɑːz/[3]അല്ലെങ്കിൽ അബ്ക്സാസ് ഒരു വടക്കുപടിഞ്ഞാറൻ കോക്കേഷ്യൻ ഭാഷയാണ്. അബ്ഖാസ് ജനതയാണ് ഈ ഭാഷ കൂടുതലായി സംസാരിക്കുന്നത്. മുൻ സോവിയറ്റ് യൂണിയനിലെയും ഇന്നത്തെ ജോർജ്ജിയയിലെയും ഒരു സ്വയംഭരണ റിപ്പബ്ലിക്കായ അബ്ഖാസിയായിലെ ഔദ്യോഗികഭാഷയാണ് അബ്ഖാസ്. അബ്ഖാസിയായിൽ ഏതാണ്ട്, 100,000 ജനങ്ങൾ ഈ ഭാഷ സംസാരിക്കുന്നു. ടർക്കി, ജ്യോർജ്ജിയയിലെ മറ്റൊരു റിപ്പബ്ലിക്കായ അഡ്ജാറ, സിറിയ, ജോർദാൻ തുടങ്ങി അനേകം പടിഞ്ഞാറൻ രാജ്യങ്ങളിലെ പതിനായിരക്കണക്കിനു ജനങ്ങൾ ഈ ഭാഷ സംസാരിക്കുന്നുണ്ട്. 2010ലെ റഷ്യൻ സെൻസസ് പ്രകാരം, റഷ്യയിലെ അബ്ഖാസ് എന്ന സ്ഥലത്ത് 6,786 പേർ ഈ ഭാഷ സംസാരിക്കുന്നതായി കണ്ടെത്തി.
വസ്തുതകൾ Abkhaz, ഉത്ഭവിച്ച ദേശം ...
Abkhaz | |
---|---|
Аԥсуа бызшәаcode: abk promoted to code: ab ; аԥсшәаcode: abk promoted to code: ab | |
ഉത്ഭവിച്ച ദേശം | Abkhazia and Abkhaz diaspora |
മാതൃഭാഷയായി സംസാരിക്കുന്നവർ | (1,13,000 cited 1993)[1] |
Northwest Caucasian
| |
ഭാഷാഭേദങ്ങൾ |
|
Cyrillic (Abkhaz alphabet) Historically: Latin, Georgian | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | Republic of Abkhazia;[lower-roman 1] Autonomous Republic of Abkhazia, Georgia |
ഭാഷാ കോഡുകൾ | |
ISO 639-1 | ab |
ISO 639-2 | abk |
ISO 639-3 | abk |
ഗ്ലോട്ടോലോഗ് | abkh1244 [2] |
![]() |
അടയ്ക്കുക