2016 ഐ.സി.സി. വേൾഡ് ട്വന്റി 20
From Wikipedia, the free encyclopedia
രാജ്യാന്തര ക്രിക്കറ്റ് സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ട്വന്റി20 ലോകകപ്പിന്റെ ആറാമത് പതിപ്പാണ് ട്വന്റി 20 ലോകകപ്പ് 2016 .2016 മാർച്ച് 8 ന് ആരംഭിച്ച ഈ ടൂർണ്ണമെന്റിന് ഇന്ത്യയിലെ ഏഴ് നഗരങ്ങൾ വേദിയായി[1]. 2016 ഏപ്രിൽ 3ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന കലാശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ നാല് വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി വെസ്റ്റ് ഇൻഡീസ് ചാമ്പ്യന്മാരായി[2].2014 ലെ ട്വന്റി20 ലോകകപ്പിലെപ്പോലെതന്നെ ഐ.സി.സി.യുടെ സ്ഥിരാംഗങ്ങളായ 10 ടീമുകളും യോഗ്യതാമൽസരം കളിച്ചെത്തുന്ന 6 അസോസിയേറ്റ് ടീമുകളുമാണ് ഈ പരമ്പരയിലും പങ്കെടുത്തത്[3].ഇന്ത്യൻ താരം വിരാട് കോഹ്ലിയെ പരമ്പരയുടെ താരമായി ഐ.സി.സി പ്രഖ്യാപിച്ചു.
വസ്തുതകൾ തീയതി, സംഘാടക(ർ) ...
തീയതി | മാർച്ച് 8–ഏപ്രിൽ 3 |
---|---|
സംഘാടക(ർ) | അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി |
ക്രിക്കറ്റ് ശൈലി | ട്വന്റി20 |
ടൂർണമെന്റ് ശൈലി(കൾ) | ഗ്രൂപ്പ് ഘട്ടം, നോക്കൗട്ട് |
ആതിഥേയർ | ഇന്ത്യ |
ജേതാക്കൾ | വെസ്റ്റ് ഇൻഡീസ് (രണ്ടാം തവണ) |
പങ്കെടുത്തവർ | 16 |
ആകെ മത്സരങ്ങൾ | 35 |
ടൂർണമെന്റിലെ കേമൻ | വിരാട് കോഹ്ലി |
ഏറ്റവുമധികം റണ്ണുകൾ | തമീം ഇക്ബാൽ (295) |
ഏറ്റവുമധികം വിക്കറ്റുകൾ | മുഹമ്മദ് നബി (12) |
ഔദ്യോഗിക വെബ്സൈറ്റ് | www.icc-cricket.com |
← 2014 2020 → |
അടയ്ക്കുക