2013 ഇന്ത്യൻ പ്രീമിയർ ലീഗ്
From Wikipedia, the free encyclopedia
2013 ഇന്ത്യൻ പ്രീമിയർ ലീഗ് അഥവാ ഐ.പി.എൽ. 2013, ബി.സി.സി.ഐ. 2008-ൽ സൃഷ്ടിച്ച ട്വന്റി 20 ക്രിക്കറ്റ് ലീഗായ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആറാമത്തെ സീസണാണ്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി 2013 ഏപ്രിൽ 3 മുതൽ 2013 മേയ് 26 വരെയാണു് മത്സരങ്ങൾ നടന്നത്. ഉദ്ഘാടന പരിപാടികൾ 2013 ഏപ്രിൽ 2-നു കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്നു.[1] മുൻവർഷങ്ങളിൽ നിന്നു വ്യത്യസ്തമായി ഈ വർഷം പെപ്സികോ ആണു് ഐ.പി.എല്ലിന്റെ ടൈറ്റിൽ സ്പോൺസർ. 2013 മേയ് 26-നു നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ 23- റൺസിനു പരാജയപ്പെടുത്തി മുംബൈ ഇന്ത്യൻസ് ജേതാക്കളായി.
വസ്തുതകൾ തീയതി, സംഘാടക(ർ) ...
തീയതി | 3 ഏപ്രിൽ 2013 (2013-04-03)–26 മേയ് 2013 (2013-05-26) |
---|---|
സംഘാടക(ർ) | ബി.സി.സി.ഐ. |
ക്രിക്കറ്റ് ശൈലി | ട്വന്റി 20 |
ടൂർണമെന്റ് ശൈലി(കൾ) | ഗ്രൂപ്പ് മൽസരങ്ങൾ & പ്ലേ ഓഫ് |
ആതിഥേയർ | ഇന്ത്യ |
ജേതാക്കൾ | മുംബൈ ഇന്ത്യൻസ് |
പങ്കെടുത്തവർ | 9 |
ആകെ മത്സരങ്ങൾ | 76 |
ഔദ്യോഗിക വെബ്സൈറ്റ് | iplt20.com |
← 2012 2014 → |
അടയ്ക്കുക