![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/b5/Saxonia_Museum_fuer_saechsische_Vaterlandskunde_III_19.jpg/640px-Saxonia_Museum_fuer_saechsische_Vaterlandskunde_III_19.jpg&w=640&q=50)
ഹോമിയോപ്പതി
From Wikipedia, the free encyclopedia
ഒരു ബദൽ ചികിത്സ സമ്പ്രദായമാണ് ഹോമിയോപ്പതി (/ˌhoʊmiˈɒpəθi/ ⓘ). ഗ്രീക്ക് ഭാഷയിലെ Homoios (ഒരുപോലെയുള്ള), Pathos (അസുഖം) എന്നീ വാക്കുകൾ ചേർന്നാണ് ഹോമിയോപ്പതി എന്ന പദമുണ്ടായിരിക്കുന്നത്.[1][2][3][4][5][6] ജർമ്മൻ ഭിഷഗ്വരനായ സാമുവൽ ഹാനിമാൻ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം ഈ ചികിത്സ രീതി വിഭാവനം ചെയ്തത്. “ഓർഗനോൺ’ എന്ന ഗ്രന്ഥത്തിലാണ് ഹാനിമാന്റെ ആശയങ്ങളും ചികിത്സാ പദ്ധതിയും അടങ്ങിയിരിക്കുന്നത്.
ബദൽചികിത്സ | |
---|---|
Homoeopathy | |
![]() സാമുവൽ ഹാനിമാൻ, ഹോമിയോപ്പതിയുടെ ഉപജ്ഞാതാവ് | |
ഉച്ചാരണം | |
വാദങ്ങൾ | എല്ലാ രോഗങ്ങൾക്കും കാരണം'ജീവശക്തി'യുടെ അസന്തുലിതാവസ്ഥയാണ്. നേർപ്പിക്കും തോറും വീര്യം കൂടും. |
ബന്ധപ്പെട്ട മേഖലകൾ | ബദൽചികിത്സ |
അവതരിപ്പിച്ച വർഷം | 1796 |
ആദ്യ ഉപജ്ഞാതാക്കൾ | സാമുവൽ ഹാനിമാൻ |
തുടർന്നുള്ള ഉപജ്ഞാതാക്കൾ | James Tyler Kent, Royal S. Copeland, George Vithoulkas |
MeSH | D006705 |
See also | ഹ്യൂമറിസം, heroic medicine |
ഹോമിയോപതി ഒരു കപടശാസ്ത്രമാണ് (pseudo-science).[7] ഇത് ശാസ്ത്രീയമെന്ന് തെറ്റായി അവതരിപ്പിച്ച ഒരു വിശ്വാസം മാത്രമാണ്. ഏതുതരം രോഗത്തിനായാലും ഹോമിയോപതി മരുന്നുകൾ ചികിത്സിക്കുന്നതിന് ഫലപ്രദമല്ല.[8][9] ഹോമിയോപ്പതി ഇന്ത്യയിൽ ഒരു അംഗീകൃത ചികിത്സാരീതിയാണ്.[10][11] പല വികസിത രാജ്യങ്ങളിലും ഹോമിയോപ്പതി ചികിത്സക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.[12][13][14][15][16][17][18] ഹോമിയോ മരുന്നുകൾ സൃഷ്ടിക്കുന്നത് വെറും മാനസികമായ ഫലങ്ങൾ മാത്രമാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.[19][20][21][22]