![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/3/3c/Helen_Hunt_Jackson_by_Charles_F._Conly.jpg/640px-Helen_Hunt_Jackson_by_Charles_F._Conly.jpg&w=640&q=50)
ഹെലൻ ഹണ്ട് ജാക്സൺ
From Wikipedia, the free encyclopedia
ഹെലൻ ഹണ്ട് ജാക്സൺ (തൂലികാ നാമം, H.H.; ഒക്ടോബർ 15, 1830 - ഓഗസ്റ്റ് 12, 1885) തദ്ദേശീയ അമേരിക്കൻ ജനതയ്ക്ക് അമേരിക്കൻ ഐക്യനാടുകളുടെ ഭരണകൂടത്തിൽനിന്നും മെച്ചപ്പെട്ട പെരുമാറ്റം സ്ഥാപിച്ചുകിട്ടുന്നതിനായി പ്രവർത്തിച്ച ഒരു അമേരിക്കൻ കവയിത്രിയും എഴുത്തുകാരിയുമായിരുന്നു. എ സെഞ്ച്വറി ഓഫ് ഡിസ്ഹോണർ (1881) എന്ന തൻറെ പുസ്തകത്തിലൂടെ സർക്കാരിന്റെ പ്രവർത്തനങ്ങളുടെ പ്രതികൂലഫലങ്ങൾ വിവരിച്ചിരുന്നു. മെക്സിക്കൻ-അമേരിക്കൻ യുദ്ധത്തെത്തുടർന്ന് തെക്കൻ കാലിഫോർണിയയിൽ അധിവസിച്ചിരുന്ന തദ്ദേശീയ അമേരിക്കക്കാരുടെ മേലുള്ള മോശമായ പെരുമാറ്റത്തെക്കുറിച്ച് റമോണ (1884) എന്ന തന്റെ നോവലിൽ അവർ നാടകീയമായി ആവിഷ്കരിക്കുകയും അവർ അവതരിപ്പിച്ച വിഷയം വ്യാപകമായ ജനശ്രദ്ധ നേടുകയും ചെയ്തു. വാണിജ്യപരമായി ജനപ്രീതി നേടിയ ഈ കൃതി ഏറ്റവും കുറഞ്ഞതു 300 തവണയെങ്കിലും പുനഃപ്രസിദ്ധീകരണം ചെയ്യപ്പെടുകയും, ഇതിലെ രാഷ്ട്രീയമായ ഉള്ളടക്കത്തേക്കാളുപരി മിക്ക വായനക്കാർക്കും ഇതിലെ കാൽപ്പനികവും മനോഹരവുമായ അവതരണ ശൈലി ഇഷ്ടപ്പെടുകയും ചെയ്തു.[1][2] വളരെയേറെ പ്രശസ്തമായിരുന്ന ഈ നോവലിൽ വിവരിച്ചിരുന്ന തെക്കൻ കാലിഫോർണിയയിലെ പ്രദേശങ്ങളിലേയ്ക്കു പല വിനോദ സഞ്ചാരികളും ആകർഷിക്കപ്പെട്ടിരുന്നു.
ഹെലൻ ഹണ്ട് ജാക്സൺ | |
---|---|
![]() | |
ജനനം | Helen Maria Fiske October 15, 1830 Amherst, Massachusetts, U.S. |
മരണം | ഓഗസ്റ്റ് 12, 1885(1885-08-12) (പ്രായം 54) San Francisco, California, U.S. |
അന്ത്യവിശ്രമം | Evergreen Cemetery, Colorado Springs, Colorado, U.S. |
തൂലികാ നാമം | H.H. |
തൊഴിൽ | poet, writer |
ഭാഷ | English |
ദേശീയത | American |
പഠിച്ച വിദ്യാലയം | Ipswich Female Seminary; Abbott Institute |
ശ്രദ്ധേയമായ രചന(കൾ) | A Century of Dishonor (1881); Ramona (1884) |
പങ്കാളി | Edward Bissell Hunt (m. 1852)William Sharpless Jackson
(m. 1875) |