![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/7/7e/Anopheles_stephensi.jpeg/640px-Anopheles_stephensi.jpeg&w=640&q=50)
ഹെമറ്റോഫാജി
From Wikipedia, the free encyclopedia
ചില ജീവികൾ ഭക്ഷണമായി രക്തപാനം ചെയ്യുന്നതിനെ ഹെമറ്റോഫാജി അല്ലെങ്കിൽ ഹെമറ്റോഫാജിയ എന്നു പറയുന്നു. പോഷകസമൃദ്ധമായ പ്രോട്ടീനുകളും ലിപിഡുകളും അടങ്ങിയ ദ്രാവക കലയാണ് രക്തം എന്നതിനാൽ, ഹെമറ്റോഫാജി പുഴുക്കൾ, ആർത്രോപോഡുകൾ തുടങ്ങി നിരവധി ചെറിയ ജീവികൾക്ക് എളുപ്പത്തിൽ ആഹാരം ലഭിക്കാനുള്ള ഒരു മാർഗ്ഗമാണ്. കുടലിൽ വസിക്കുന്ന പരാന്നഭോജികളായ വിരകൾ, അട്ടകൾ (ഉദാ, നീരട്ട), തുടങ്ങിയവ ഇങ്ങനെ ആഹാരം സ്വീകരിക്കുന്നു. ലംപ്രെയ്സ്, കാൻഡിരു എന്നിവ പോലുള്ള മത്സ്യം, വാമ്പയർ വവ്വാൽ പോലുള്ള സസ്തനികൾ, വാമ്പയർ ഗ്രൗണ്ട് ഫിഞ്ച്, മോക്കിംഗ് ബേർഡ് പോലുള്ള പക്ഷികൾ എന്നിവയും ഹെമറ്റോഫാജികളാണ്.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/7/7e/Anopheles_stephensi.jpeg/640px-Anopheles_stephensi.jpeg)
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/b/b1/Cimex_lectularius.jpg/640px-Cimex_lectularius.jpg)