കരൾ, പിത്തസഞ്ചി, ബിലിയറി ട്രീ, പാൻക്രിയാസ് എന്നിവയുടെ പഠനവും അവയുടെ തകരാറുകളും കൈകാര്യം ചെയ്യുന്ന വൈദ്യശാസ്ത്ര ശാഖയാണ് ഹെപ്പറ്റോളജി. പരമ്പരാഗതമായി ഗ്യാസ്ട്രോഎൻട്രോളജിയുടെ സബ്-സ്പെഷ്യാലിറ്റിയായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, ദ്രുതഗതിയിലുള്ള വികാസം ചില രാജ്യങ്ങളിൽ ഈ വിഭാഗത്തിൽ മാത്രം ശ്രദ്ധ നൽകാൻ കാരണമായിട്ടുണ്ട്. ഹെപ്പറ്റോളജിയിൽ വിദഗ്ദ്ധരായ ഡോക്ടർമാരെ ഹെപ്പറ്റോളജിസ്റ്റുകൾ എന്ന് വിളിക്കുന്നു.
വൈറൽ ഹെപ്പറ്റൈറ്റിസ്, മദ്യം എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളും സങ്കീർണതകളുമാണ് സ്പെഷ്യലിസ്റ്റ് ഉപദേശം തേടാനുള്ള പ്രധാന കാരണം. രണ്ട് ബില്യണിലധികം ആളുകൾക്ക് ജീവിതത്തിലെ ചില ഘട്ടങ്ങളിൽ ഹെപ്പറ്റൈറ്റിസ് ബി വൈറസ് ബാധിച്ചിട്ടുണ്ട് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു, ഇതിൽ ഏകദേശം 350 ദശലക്ഷം പേർ സ്ഥിരമായ വാഹകരായിരിക്കാം.[1]കരൾ അർബുദത്തിന്റെ 80% വരെ ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കിൽ ഹെപ്പറ്റൈറ്റിസ് സി വൈറസ് കാരണമാകാം. മരണനിരക്ക് കണക്കിലെടുക്കുമ്പോൾ, ക്യാൻസറിന്റെ കാരണങ്ങളിൽ പുകവലിക്ക് ശേഷം രണ്ടാമത്തേതാണ് ഹെപ്പറ്റൈറ്റിസ്. വാക്സിനേഷൻ കൂടുതൽ വ്യാപകമായി നടപ്പിലാക്കുകയും രക്തപ്പകർച്ചയ്ക്ക് മുമ്പ് കർശനമായ പരിശോധന നടത്തുകയും ചെയ്യുന്നതിനാൽ, ഭാവിയിൽ അണുബാധ നിരക്ക് കുറയുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, പല രാജ്യങ്ങളിലും മൊത്തത്തിലുള്ള മദ്യപാനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, തന്മൂലം സിറോസിസും മറ്റ് അനുബന്ധ പ്രശ്നങ്ങളും ഉള്ളവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
പല മെഡിക്കൽ സ്പെഷ്യാലിറ്റികളെയും പോലെ, ഫാമിലി ഫിസിഷ്യൻമാർ (അതായത്, ജനറൽ പ്രാക്ടീഷണർമാർ) അല്ലെങ്കിൽ മറ്റ് വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാർ രോഗികളെ ഹെപ്പറ്റോളജിസ്റ്റിന്റെ അടുത്തേക്ക് റഫർ ചെയ്യാൻ സാധ്യതയുണ്ട്. കാരണങ്ങൾ ഇതായിരിക്കാം:
അമിതമായ മരുന്ന് ഉപയോഗം. പാരസെറ്റമോൾ അമിതമായി കഴിക്കുന്നത് സാധാരണമാണ്.
കരൾ തകരാറുമായി ബന്ധപ്പെട്ട പോർട്ടൽ ഹൈപ്പർടെൻഷൻ മൂലമുള്ള ഗാസ്ട്രോഇന്റെസ്റ്റിനൽ ബ്ലാഡിങ്ങ്
കരൾ രോഗത്തിനായുള്ള രക്ത പരിശോധന
കുട്ടികളിൽ വലിയ കരളിലേക്ക് നയിക്കുന്ന എൻസൈം വൈകല്യങ്ങൾ, ഇവ കരളിന്റെ സ്റ്റോറേജ് ഡിസീസ് എന്ന് സാധാരണയായി അറിയപ്പെടുന്നു
അസൈറ്റ്സ് അല്ലെങ്കിൽ സ്വെല്ലിങ്ങ് ഓഫ് അബ്ഡൊമെൻ സാധാരണയായി കരൾ രോഗം മൂലം ഫ്ലൂയിഡ് ശേഖരിക്കപ്പെടുന്നതിൽ നിന്നും ഉണ്ടാവുന്നു
ഗുരുതര കരൾ രോഗമുള്ള എല്ലാ രോഗികളും
ബിലിയറി ട്രീയുടെ രോഗങ്ങൾ കണ്ടെത്തുന്നതിനോ അവയുടെ മാനേജ്മെന്റിനോ ERCP വിധേയമാക്കുക
സൂചിപ്പിച്ച അവയവങ്ങൾ ഉൾപ്പെടുന്ന അണുബാധയെ സൂചിപ്പിക്കുന്ന മറ്റ് സവിശേഷതകളുള്ള പനി. ഹൈഡാറ്റിഡ് സിസ്റ്റ്, കാല-അസർ അല്ലെങ്കിൽ സ്കിസ്റ്റോസോമിയാസിസ് പോലുള്ള ചില വിദേശ ഉഷ്ണമേഖലാ രോഗങ്ങൾ സംശയിക്കപ്പെടാം. ഇങ്ങനെ റഫർ ചെയ്യുന്നവരിൽ മൈക്രോബയോളജിസ്റ്റുകളും ഉൾപ്പെടും
കരളിനെയും ബിലിയറി ട്രീയെയും ബാധിക്കുന്ന സിസ്റ്റമിക് രോഗങ്ങൾ ഉദാ. ഹീമോക്രോമറ്റോസിസ്
കരൾ മാറ്റിവയ്ക്കൽ ഫോളോഅപ്പ്
പാൻക്രിയാറ്റിസ് - സാധാരണയായി മദ്യം അല്ലെങ്കിൽ ആഗ്നേയഗ്രന്ഥീ ശില കാരണം
മുകളിലുള്ള അവയവങ്ങളുടെ കാൻസർ. ഇതിന് ഗൈനക്കോളജിസ്റ്റിന്റെയും മറ്റ് വിദഗ്ധരുടെയും പങ്കാളിത്തത്തോടെ മൾട്ടി-ഡിസിപ്ലിനറി സമീപനം ആണ് സ്വീകരിക്കുന്നത്.
ഈജിപ്ഷ്യൻ മമ്മികളുടെ പോസ്റ്റ്മോർട്ടങ്ങളിൽ നിന്നുള്ള തെളിവുകൾ സൂചിപ്പിക്കുന്നത് പരാന്നഭോജികളായ ബിൽഹാർസിയാസിസിൽ നിന്നുള്ള കരൾ തകരാറുകൾ പുരാതന സമൂഹത്തിൽ വ്യാപകമായിരുന്നു എന്നാണ്.[2] പ്രോമിത്യൂസിന്റെ കഥ വ്യക്തമാക്കുന്നതുപോലെ, കരളിന് എക്സ്പോണൻസിയായി തനിപ്പകർപ്പാവാനുള്ള കഴിവ് ഗ്രീക്കുകാർക്ക് അറിയാമായിരിക്കാം. എന്നിരുന്നാലും, പുരാതന കാലത്തെ കരൾ രോഗത്തെക്കുറിച്ചുള്ള അറിവ് സംശയാസ്പദമാണ്.
1875 വിക്ടർ ചാൾസ് ഹാനോട്ട് സിറോട്ടിക് മഞ്ഞപ്പിത്തവും കരളിന്റെ മറ്റ് രോഗങ്ങളും വിവരിച്ചു[7]
1958-ൽ, മൂർ കനൈൻ ഓർതോപ്റ്റിക്ലിവർ ട്രാൻസ്പ്ലാന്റേഷന് ഒരു സാധാരണ രീതി വികസിപ്പിച്ചെടുത്തു.[8]
ആദ്യത്തെ മനുഷ്യ കരൾ മാറ്റിവയ്ക്കൽ 1963 ൽ ഡോ. തോമസ് ഇ. സ്റ്റാർസ്ൽ നതത്തി.[9][10]
ബറൂച്ച് എസ്. ബ്ലംബർഗ് 1966 ൽ ഹെപ്പറ്റൈറ്റിസ് ബി വൈറസ് കണ്ടെത്തി, 1969 ൽ അതിനെതിരെ ആദ്യത്തെ വാക്സിൻ വികസിപ്പിച്ചെടുത്തു. ഇതിന് 1976 ൽ ഫിസിയോളജി അല്ലെങ്കിൽ മെഡിസിൻ നോബൽ സമ്മാനം അദ്ദേഹത്തിന് ലഭിച്ചു.[11]
1989 ൽ സിഡിസി (ഡാനിയൽ ഡബ്ല്യു. ബ്രാഡ്ലി), ചിറോൺ (മൈക്കൽ ഹൌട്ടൺ) എന്നിവർ ഹെപ്പറ്റൈറ്റിസ് സി വൈറസിനെ തിരിച്ചറിഞ്ഞു, ഇത് മുമ്പ് നോൺ-എ, നോൺ-ബി ഹെപ്പറ്റൈറ്റിസ് എന്നറിയപ്പെട്ടിരുന്നു.[12]
ദാനം ചെയ്ത രക്തത്തിൽ ഹെപ്പറ്റൈറ്റിസ് സി കണ്ടെത്താനാകുന്ന രക്ത പരിശോധന കണ്ടെത്തിയത് 1992 ൽ മാത്രമാണ്.
ഹെപ്പറ്റോളജി എന്ന വാക്ക് പുരാതന ഗ്രീക്ക് ഭാഷയിലെ "കരൾ" എന്ന് അർഥം വരുന്ന ραρ (ഹെപ്പർ) അല്ലെങ്കിൽ τοατο- (ഹെപ്പറ്റോ-), "പഠനം" എന്നർത്ഥം വരുന്ന -λογία (-ലോജിയ) എന്നിവയിൽ നിന്നാണ് ഉണ്ടായത്.