![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/53/Husain_Ahmad_Madani_2012_stamp_of_India.jpg/640px-Husain_Ahmad_Madani_2012_stamp_of_India.jpg&w=640&q=50)
ഹുസൈൻ അഹ്മദ് മദനി
ഇന്ത്യൻ സ്വാതന്ത്ര്യ സമര നേതാവ് ,പണ്ഡിതൻ / From Wikipedia, the free encyclopedia
ഇന്ത്യയിലെ ഒരു ഇസ്ലാമിക പണ്ഡിതനും രാഷ്ട്രീയപ്രവർത്തകനുമായിരുന്നു ഹുസൈൻ അഹമ്മദ് മദനി (6 ഒക്ടോബർ 1879 - 5 ഡിസംബർ 1957).
വസ്തുതകൾ Shaykh al-Islam, Mawlanaഹുസൈൻ അഹ്മദ് മദനി, ദാറുൽ ഉലൂം ദയൂബന്ദിന്റെ അഞ്ചാമത്തെ പ്രിൻസിപ്പൽ ...
Shaykh al-Islam, Mawlana ഹുസൈൻ അഹ്മദ് മദനി | |
---|---|
![]() | |
ദാറുൽ ഉലൂം ദയൂബന്ദിന്റെ അഞ്ചാമത്തെ പ്രിൻസിപ്പൽ | |
ഓഫീസിൽ 1927 – 5 December 1957 | |
മുൻഗാമി | അൻവർഷാ കശ്മീരി |
പിൻഗാമി |
|
ജംഇയ്യത്തുൽ ഉലമയെ ഹിന്ദിന്റെ നാലാമത്തെ അധ്യക്ഷൻ | |
ഓഫീസിൽ 1940 – 5 December 1957 | |
മുൻഗാമി | കിഫായതുല്ലാഹ് ദഹ്ലവി |
പിൻഗാമി | അഹ്മദ് സഈദ് ദഹ്ലവി[1] |
അടയ്ക്കുക
ദാറുൽ ഉലൂം ദയൂബന്ദിന്റെ പ്രിൻസിപ്പൽ ആയി പ്രവർത്തിച്ച അദ്ദേഹത്തിന് 1954-ൽ പ്രഥമ പത്മഭൂഷൺ പുരസ്കാരം ലഭിച്ചിരുന്നു[2][3].
1920-കളിൽ കോൺഗ്രസ്-ഖിലാഫത്ത് ഉടമ്പടി രൂപീകരിക്കുന്നതിൽ മദനി സുപ്രധാന പങ്ക് വഹിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സുമായി ഇന്ത്യൻ മുസ്ലിം പണ്ഡിതരുടെ സഹകരണം നിലനിർത്താൻ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും ലഘുലേഖകളും സഹായകമായിത്തീർന്നു[4]. അദ്ദേഹത്തിന്റെ മുത്താഹിദ ഖൗമിയത്ത് ഔർ ഇസ്ലാം എന്ന കൃതി ഇന്ത്യയുടെ വിഭജനത്തെ എതിർക്കുന്നതായിരുന്നു. ഒരൊറ്റ രാജ്യമായി ഇന്ത്യ നിലകൊള്ളണമെന്ന് ആ കൃതിയിൽ അദ്ദേഹം വാദിക്കുന്നുണ്ട്[5].