![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/fc/%25E0%25B8%25AB%25E0%25B9%2589%25E0%25B8%25A7%25E0%25B8%25A2%25E0%25B8%2582%25E0%25B8%25B2%25E0%25B9%2581%25E0%25B8%2582%25E0%25B9%2589%25E0%25B8%2587_051.jpg/640px-%25E0%25B8%25AB%25E0%25B9%2589%25E0%25B8%25A7%25E0%25B8%25A2%25E0%25B8%2582%25E0%25B8%25B2%25E0%25B9%2581%25E0%25B8%2582%25E0%25B9%2589%25E0%25B8%2587_051.jpg&w=640&q=50)
ഹുവായി ഖ ഖായെങ് വന്യമൃഗസംരക്ഷണ കേന്ദ്രം, തായ്ലാന്റ്
From Wikipedia, the free encyclopedia
ഹുവായി ഖ ഖായെങ്, തായ്ലാൻറിലെ ഉതായി താനി, ടാക് പ്രോവിൻസുകളിലുൾപ്പെട്ട് ഒരു വന്യമൃഗസംരക്ഷണ കേന്ദ്രമാണ്. സമീപസ്ഥമായ തുങ് യായി വന്യമൃഗസംരക്ഷണ കേന്ദ്രത്തോടൊപ്പം 1974 ലാണ് ഈ വന്യമൃഗ സംരക്ഷണ കേന്ദ്രം രൂപീകൃതമായത്. ഈ കേന്ദ്രങ്ങൾ രണ്ടും ചേർന്ന് തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ വന്യമൃഗ സംരക്ഷണ കേന്ദ്രമായിരിക്കുന്നു. തായ്ലാൻറിൻറെ വടക്കുപടിഞ്ഞാറ്, ഡാവ്ന മലനിരകൾക്കു സമീപമാണിതു സ്ഥിതി ചെയ്യുന്നത്. ഈ വന്യമൃഗസംരക്ഷണ കേന്ദ്രം 2780 ചതുരശ്ര കിലോമീറ്റർ പ്രദേശം ഉൾക്കൊള്ളുന്നു. പ്രധാനഭാഗങ്ങൾ ഉതായി താനി പ്രോവിൻസിലും ബാക്കി കാഞ്ചനബുരി, ടാക് പ്രോവിൻസുകളിലുമായി വ്യാപിച്ചു കിടക്കുന്നു. ഈ വന്യമൃഗസംരക്ഷണ കേന്ദ്രത്തിന് അതിരായി പടിഞ്ഞാറേ ദിക്കിൽ തുങ് യായി നരേസ്വാൻ വന്യമൃഗസംരക്ഷണ കേന്ദ്രവും സ്ഥിതി ചെയ്യുന്നു. ഈ രണ്ടു വന്യമൃഗസംരക്ഷണ കേന്ദ്രങ്ങളും ചേർത്ത് 1991 ൽ യുനെസ്കോയുടെ ലോകപൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയുണ്ടായി.[3] ഈ രണ്ടു സംരക്ഷണ കേന്ദങ്ങളും ഒന്നായി 622,200 ഹെക്ടർ പ്രദേശം ഉൾക്കൊള്ളുന്നു. 2014 കണക്കുകൾ പ്രകാരം വലിയ സസ്തനങ്ങളായ കരടികൾ ആനകൾ, മനുഷ്യക്കുരങ്ങുകൾ എന്നിവ ഈ കേന്ദത്തിൽ വസിക്കുന്നു.കാണ്ടാമൃഗം പോലുള്ള ചില വർഗ്ഗം ജന്തുക്കൾ ഇവിടെ നിന്ന് പൂർണ്ണമായി അപ്രത്യക്ഷമായിട്ടുണ്ട് [4]
ഹുവായി ഖ ഖായെങ് വന്യമൃഗസംരക്ഷണ കേന്ദ്രം | |
---|---|
เขตรักษาพันธุ์สัตว์ป่าห้วยขาแข้ง | |
ഐ.യു.സി.എൻ. ഗണം IV (Habitat/Species Management Area) | |
![]() | |
Location in Thailand | |
Location | Kanchanaburi, Tak and Uthai Thani Provinces, Thailand |
Nearest city | Tak |
Coordinates | 15°25′05″N 99°13′57″E[1] |
Area | 2574.64 km² |
Established | 1972 |
Governing body | Wildlife Conservation Office |
Official name | Thungyai-Huai Kha Khaeng Wildlife Sanctuaries |
Type | Natural |
Criteria | vii, ix, x |
Designated | 1991 (15th session) |
Reference no. | 591 |
Region | Asia-Pacific |
ഹുവായി ഖ ഖായെങ് വന്യമൃഗ സംരക്ഷണ കേന്ദ്രം, തായ്ലാൻറിൽ വന്യമൃഗങ്ങളെ നിരീക്ഷിക്കുവാൻ ഏറ്റവും ഉത്തമമായ സ്ഥലമാണ്. തായ്ലാൻറിൽ കടുവകളുടെ ഏറ്റവും കുടുതൽ എണ്ണത്തെ സംരക്ഷിക്കപ്പെട്ടിരിക്കുന്നത് ഇവിടെയാണ്. ഈ വന്യമൃഗസംരക്ഷണ കേന്ദ്രത്തിൽ കാണപ്പെടുന്ന മറ്റു ജന്തുവർഗ്ഗങ്ങൾ ബാൻടെങ്, ആനകൾ, പുള്ളിപ്പുലികൾ എന്നിവയാണ്. പക്ഷി നിരീക്ഷണത്തിന് വളരെ അനുയോജ്യമായ സാഹചര്യാമാണ് ഈ വന്യമൃഗസംരക്ഷണ കേന്ദ്രത്തിലുള്ളത്.